ഹരിതകർമ സേനാംഗങ്ങൾക്കെതിരെ യൂട്യൂബിലൂടെ അശ്ലീല പരാമർശം നടത്തിയ കോടതി ജീവനക്കാരൻ അറസ്റ്റിലായി

For full experience, Download our mobile application:
Get it on Google Play

കൊല്ലം : ഹരിതകർമ സേനാംഗങ്ങൾക്കെതിരെ യുട്യൂബിലൂടെ അശ്ലീല പരാമർശം നടത്തിയ കോടതി ജീവനക്കാരൻ അറസ്റ്റിലായി. കൊല്ലം നഗരത്തിലെ ഹരിതകർമ സേനയെ ആക്ഷേപിച്ച ചാവക്കാട് സബ് കോടതി ക്ലാർക്ക് തൃശൂർ മാടവന ആലംപറമ്പിൽ സിറാജുദ്ദീൻ (52) ആണു കൊല്ലം ഈസ്റ്റ് പോലീസിന്റെ പിടിയിലായത്. ഡിസംബർ 9ന് യുട്യൂബ് ചാനലിൽ വന്ന വാർത്തയുടെ കമന്റിലാണ് സേനാംഗങ്ങൾക്കെതിരെഅശ്ലീല പരാമർശം നടത്തിയത്. കൊല്ലം കോർപറേഷനു കീഴിൽ ജോലി ചെയ്യുന്ന സേനാംഗങ്ങൾഇതിൽ പ്രതിഷേധിച്ച് പണി മുടക്കുകയും പ്രതിഷേധ മാർച്ച് നടത്തുകയും ചെയ്തിരുന്നു.

പരാതി ലഭിച്ചതോടെ ഈസ്റ്റ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സൈബർ സെല്ലിന്റെ സഹായത്തോടെയാണ് പ്രതിയെ കണ്ടെത്തിയത്. കേസെടുത്തതറിഞ്ഞതോടെ ഒളിവിൽ പോയ ഇയാൾ കഴിഞ്ഞ ദിവസം രാത്രി പ്രതി വീട്ടിലെത്തിയിരുന്നു. വിവരം അറിഞ്ഞു സ്ഥലത്തെത്തിയ പോലീസ് അറസ്റ്റ് ചെയ്തു. പോസ്റ്റ് ഇട്ട മൊബൈൽ ഫോൺ കണ്ടെടുത്തിട്ടുണ്ട്. കൊല്ലം ഈസ്റ്റ് എസ് എച്ച് ഒ പുഷ്പകുമാർ, എസ്ഐ സരിത എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....