ലൈസന്‍സും ഇന്‍ഷുറന്‍സും ഇല്ലാതെ വണ്ടിയോടിച്ച്‌ അപകടം ; മരിച്ചയാളുടെ സ്വത്ത് ജപ്തി ചെയ്തു നഷ്ടപരിഹാരം നല്‍കാന്‍ വിധി

For full experience, Download our mobile application:
Get it on Google Play

തളിപ്പറമ്പ് : ഡ്രൈവിംഗ് ലൈസന്‍സും ഇന്‍ഷുറന്‍സും ഇല്ലാതെ ഇരുചക്ര വാഹനമോടിച്ചുണ്ടായ അപകടത്തില്‍ നാലുവയസ്സുകാരന്‍ ഉള്‍പ്പെടെ രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ബൈക്ക് ഓടിച്ചയാള്‍ മരിക്കുകയും ചെയ്ത സംഭവത്തില്‍ മരിച്ച ആളുടെ പേരില്‍ ഉള്ള വസ്തു ജപ്തി ചെയ്ത് 30 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോടതിയുടെ ഉത്തരവ്.

2013 ഏപ്രില്‍ 14 നാണ് കേസിനാസ്പദമായ സംഭവം. ചെമ്പേരി കരയത്തുംചാല്‍ മേലേട്ട് തടത്തില്‍ റെജി കെ മാത്യുവും നാലുവയസ്സുള്ള മകന്‍ അലക്സും സഞ്ചരിച്ച ബൈക്കില്‍ വെങ്കുന്ന് റോഡില്‍ വച്ച്‌ വേങ്കുന്ന് സ്വദേശി നായിപുരയിടത്തില്‍ അനില്‍ എന്നയാള്‍ ഓടിച്ച ബൈക്കിടിച്ച്‌ പരിക്കേറ്റ സംഭവത്തിലാണ് 30 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ തളിപ്പറമ്പ് എഎസിടി ജഡ്ജ് അഹമ്മദ് കോയ ഉത്തരവിട്ടത്.

ബൈക്കോടിച്ച അനില്‍ അപകടസ്ഥലത്ത് തന്നെ മരിച്ചിരുന്നു. റെജിക്കും മകന്‍ അലക്സിനും ഗുരുതരമായി പരിക്കേല്‍ക്കുകയും അപകടത്തില്‍ അലക്സിന്റെ ഒരു കണ്ണ് നഷ്ടപ്പെടുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് അനിലിനെയും ഭാര്യയെയും പ്രായപൂര്‍ത്തിയാകാത്ത രണ്ടു കുട്ടികളെയും പ്രതികളാക്കി ആണ് നഷ്ടപരിഹാരത്തിന് പരാതിക്കാരനായ അലക്സും റെജിയും കോടതിയെ സമീപിച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിറക്കതിരുകളുടെ സമൃദ്ധിയിൽ ഗുരുവായൂർ ക്ഷേത്രത്തിൽ ഇല്ലം നിറ

0
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ നിറക്കതിരുകളുടെ സമൃദ്ധിയിൽ ഇല്ലം നിറ ചൊവ്വാഴ്ച...

മൂന്നാര്‍ മലനിരകളില്‍ നീലക്കുറിഞ്ഞികള്‍ പൂക്കുന്നു : സഞ്ചാരികളുടെ വന്‍ തിരക്ക്

0
ഇടുക്കി : മഴ മാറി വെയില്‍ പരന്നതോടെ മൂന്നാറില്‍ നീലക്കുറിഞ്ഞി വസന്തം കാണുവാന്‍...

‘വധശിക്ഷയ്ക്ക് തൂക്കിക്കൊല നിർത്തലാക്കണം’, ബദൽമാർഗങ്ങൾ കേന്ദ്രത്തിന് പരിഗണിക്കാം ; ഹർജി തള്ളി കോടതി

0
ന്യൂഡൽഹി : വധശിക്ഷ നടപ്പാക്കുന്നതിന് തൂക്കിക്കൊല രീതി നിർത്തലാക്കണമെന്ന ആവശ്യം സുപ്രീംകോടതി...

മാസപ്പടി കേസ് ; നടക്കുന്നത് രാഷ്ട്രീയ പ്രേരിത റെയ്‌ഡ്‌ ; നിഖിലിന് രാഷ്ട്രീയ പിന്തുണ...

0
കോഴിക്കോട്: മാസപ്പടി കേസുമായി ബന്ധപ്പെട്ട് ഇഡി ചോദ്യം ചെയ്യുന്ന സിപിഎം കോഴിക്കോട് ജില്ലാ...