സംസ്ഥാനത്ത് പോക്‌സോ കേസുകളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്

For full experience, Download our mobile application:
Get it on Google Play

കൊച്ചി : സംസ്ഥാനത്ത് പോക്‌സോ കേസുകളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്. ഈ വര്‍ഷം ഏപ്രില്‍ വരെ 416 കേസുകളാണ് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ജില്ലാടിസ്ഥാനത്തില്‍ ഏറ്റവും കൂടുതല്‍ പോക്‌സോ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത് മലപ്പുറം ജില്ലയിലാണ്. കേരള പോലീസിന്റെ ഔദ്യോഗിക വെബ്ബ്‌സൈറ്റിലാണ് കുട്ടികള്‍ക്ക് എതിരെയുള്ള അതിക്രമങ്ങളുടെ സ്ഥിതിവിവര കണക്കുകള്‍ നല്‍കിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം രജിസ്റ്റര്‍ ചെയ്തതിനേക്കാള്‍ 100 കേസുകള്‍ കൂടുതലാണെന്നും ഏപ്രില്‍ വരെ ആകെ 1,384 പോക്‌സോ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും രേഖകള്‍ വ്യക്തമാകുന്നു.

ഏറ്റവും കൂടുതല്‍ പോക്‌സോ കേസുകള്‍ രേഖപ്പെടുത്തിയ മലപ്പുറത്ത് 113 കേസുകളാണ് ഏപ്രില്‍ വരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഏറ്റവും കുറവ് കേസുകള്‍ കണ്ണൂര്‍ ജില്ലയിലുമാണ്. അതേസമയം ഈ വര്‍ഷം കുട്ടികളുടെ ആത്മഹത്യകള്‍ ഉണ്ടായിട്ടില്ലെന്നും പോലീസ് പറയുന്നു. കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ സംസ്ഥാനത്ത് വര്‍ധിച്ച്‌ വരികയാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്യപ്പെടാതെ പോകുന്ന നിരവധി പോക്‌സോ കേസുകളും ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിയമസഭാ കയ്യാങ്കളി കേസ് ; സിപിഎമ്മിന് തിരിച്ചടി ; വനിത എംഎൽഎമാരെ കയ്യേറ്റം ചെയ്തെന്ന...

0
കൊച്ചി: നിയമസഭാ കയ്യാങ്കളി കേസിൽ സിപിഎമ്മിന് തിരിച്ചടി. വനിത എംഎൽഎമാരെ കയ്യേറ്റം ചെയ്തെന്ന...

അനധികൃത രാജ്യാന്തര പണമിടപാട് ; ഒമാനില്‍ പ്രവാസി അറസ്റ്റില്‍

0
മസ്‌കത്ത് : അനധികൃതമായി രാജ്യാന്തര പണമിടപാടുകള്‍ നടത്തിയ പ്രവാസിയെ റോയല്‍ ഒമാന്‍...

മത്സ്യബന്ധനത്തിനിടെ കായലിൽ വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം

0
ഹരിപ്പാട്: കായംകുളം കായലിൽ മത്സ്യബന്ധനത്തിനിടെ വള്ളം മറിഞ്ഞ് കായലിൽ വീണ് തൊഴിലാളിക്ക്...

കുമ്പഴയിലെ ബസ്സ് സ്റ്റോപ്പുകള്‍ ജംഗ്ഷനിലേക്ക് മാറ്റി സ്ഥാപിച്ചു – ഗതാഗതം കൂടുതല്‍ രൂക്ഷമാക്കി :...

0
പത്തനംതിട്ട: സ്ഥിരം അപകടമേഖലയായ കുമ്പഴയില്‍ തലതിരിഞ്ഞ ട്രാഫിക് പരിഷ്കാരവുമായി പത്തനംതിട്ടയിലെ മോട്ടോര്‍...