വിവാഹവാഗ്ദാനം നല്‍കി മെഡിക്കല്‍ ‍വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ യുവ ഡോക്ടറുടെ ജാമ്യം റദ്ദാക്കി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : വിവാഹവാഗ്ദാനം നല്‍കി മെഡിക്കല്‍ ‍വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ യുവ ഡോക്ടറുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി. ജാമ്യത്തിലിറങ്ങിയ ശേഷം വ്യവസ്ഥകള‍് ലംഘിച്ച്‌ വിദ്യാര‍്ത്ഥിനിയെ ഭീക്ഷണിപെടുത്തിയെന്ന് ബോധ്യപെട്ടതിനെ തുടര്‍ന്നാണ് ജാമ്യം റദ്ദാക്കിയത്. തിങ്കാളാഴ്ക്കുളളില്‍ തൊടുപുഴ കോടതിയില് ഹാജരാകണമെന്നാണ് ഉത്തരവ്. കോട്ടയം മെഡിക്കല്‍ കോളേജില്‍ ജോലിചെയ്തിരുന്ന കൊട്ടാരക്കര നിലമേല്‍ സ്വദേശിയായ ലത്തീഫ് മുര്‍ഷിദ് മാര്‍ച്ച്‌ മൂന്നിനാണ് അറസ്റ്റിലാകുന്നത്. വിവാഹ വാഗ്ദാനം നല്‍കി തൊടുപുഴ സ്വദേശിയായ മെഡിക്കല്‍ വിദ്യാര്ത്ഥിനിയെ പിഡീപ്പിച്ച്‌ പണം തട്ടിയെന്നതായിരുന്നു കേസ്. റിമാന്റിലായെങ്കിലും പിന്നീട് ഹൈക്കോടതിയില്‍ നിന്നും ജ്യാമം നേടി ലത്തീഫ് മുര്‍ഷിദ് പുറത്തിറങ്ങി.

തുടര്‍ന്ന് കേസില്‍ നിന്ന് പിന്‍മാറാന്‍ ഭീക്ഷണിപെടുത്തിയോടെ ജാമ്യം റദ്ദാക്കാന്‍ പരാതിക്കാരി ഹൈക്കോടതിയെ സമീപിച്ചു. ഫോണ്‍ രേഖകളും വാട്സാപ് സന്ദേശങ്ങളുമടക്കം പരിശോധിച്ച ശേഷമാണ് കോടതി റദ്ദാക്കി ഉത്തരവിറക്കിയത്. പരാതിക്കാരിയുടെ ഭാഗം കേള്‍ക്കാതെ മുന്പ് ജാമ്യം നല്‍കിയതും റദ്ദാക്കാന്‍ കാരണമായി. തിങ്കാഴാഴ്ച്ച വൈകിട്ട് 5 മണിക്ക് മുന്പ് തോടുപുഴ പോലീസ് സ്റ്റേഷനില്‍ ഹാജരാകണമെന്നാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. ഹാജരായില്ലെങ്കില്‍ പിടികൂടാന്‍ പോലീസിന് നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കാസർകോട് 112 ഗ്രാം എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ

0
കാസർകോട്: കാസർകോട് ജില്ലയിൽ ഓപറേഷൻ തൂഫാന്റെ ഭാഗമായി മഞ്ചേശ്വരം പൊലീസ്...

അപ്രതീക്ഷിതമായ വൈദ്യുതി മുടക്കം : ജില്ലയില്‍ ഇലക്‌ട്രിക് ഉപകരണങ്ങള്‍ നശിക്കുന്നതായി പരാതി

0
പത്തനംതിട്ട : പ്രഖ്യാപിത വൈദ്യുതി മുടക്കത്തിന് പുറമേ പത്തനംതിട്ട ജില്ലയുടെ വിവിധ ഭാഗങ്ങളില്‍...

കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്കും പാലാരിവട്ടം SHOയ്ക്കുമെതിരെ നടി അന്‍സിബ കോടതിയിൽ

0
കൊച്ചി: സിറ്റി പോലീസ് കമ്മീഷണര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നടി അന്‍സിബ...

കാഫിർ സ്‌ക്രീൻഷോട്ട് കേസിൽ ഡി.വൈ.എഫ്.ഐ. വടകര ബ്ലോക്ക് പ്രസിഡന്റ് റിബേഷ് രാമകൃഷ്ണന്റെ അറസ്റ്റ് രേഖപ്പെടുത്തി

0
കോഴിക്കോട്: വടകര പാർലമെന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാഫിർ സ്‌ക്രീൻഷോട്ട് കേസിൽ ഡി.വൈ.എഫ്.ഐ....