നടിയെ ആക്രമിച്ച കേസ് ; ക്രൈംബ്രാഞ്ച് അപേക്ഷ ചോർന്ന സംഭവത്തിൽ റിപ്പോർട്ട് നൽകാൻ എഡിജിപിക്ക് നിർദേശം

For full experience, Download our mobile application:
Get it on Google Play

കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ ക്രൈം ബ്രാഞ്ച് അപേക്ഷ ചോര്‍ന്ന സംഭവത്തില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ എ ഡി ജി പി ക്ക് നിര്‍ദേശം. കൊച്ചിയിലെ വിചാരണ കോടതിയുടേതാണ് നടപടി. സംഭവത്തില്‍ അന്വേഷണ ഉദ്യേഗസ്ഥന്‍ നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്ന് വിലയിരുത്തിയാണ് എ ഡി ജി പിയോട് ഈ മാസം 18നകം റിപ്പോര്‍ട്ട് നല്‍കാന്‍ കോടതി നിര്‍ദേശം.

കോടതി നിര്‍ദേശ പ്രകാരം അന്വേഷണ ഉദ്യോഗസ്ഥന്‍ ക്രൈം ബ്രാഞ്ച് ഡി വൈ എസ് പി ബൈജു പൗലോസ് കോടതിയില്‍ ഹാജരായി വിശദീകരണം നല്‍കിയിരുന്നു. അപേക്ഷയുടെ പകര്‍പ്പ് തന്റെ കൈവശം മാത്രമായിരുന്നില്ല ഉണ്ടായിരുന്നത് എന്നാണ് ബൈജു പൗലോസ് നല്‍കിയ വിശദീകരണം. മാര്‍ച്ച്‌ 30 ന് കോടതിയില്‍ നല്‍കിയ പ്രസ്തുത അപേക്ഷയുടെ പകര്‍പ്പ് അഡ്വക്കേറ്റ് ജനറലിനും നല്‍കിയിരുന്നതായി ബൈജു പൗലോസ് കോടതിയില്‍ പറഞ്ഞു.

ഈ വിശദീകരണത്തില്‍ അത്യപ്തി രേഖപ്പടുത്തിയ കോടതി ക്രൈം ബ്രാഞ്ച് എഡി ജി പിയോട് ഈ മാസം 18 നകം വിശദീകരണം നല്‍കാന്‍ നിര്‍ദേശിക്കുകയായിരുന്നു. തുടരന്വേഷണവുമായി ബന്ധപ്പെട്ട് കോടതിയില്‍ പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച അപേക്ഷയുടെ പകര്‍പ്പ് മാധ്യമങ്ങള്‍ക്ക് ലഭിച്ചു എന്ന പരാതിയിന്‍ മേലാണ് കോടതി അന്വേഷണ ഉദ്യോഗസ്ഥനോട് വിശദീകരണം തേടിയിരുന്നത്. കോടതി രേഖകള്‍ ദിലീപിന്റെ ഫോണിലേക്ക് വന്ന സംഭവത്തില്‍ കോടതി ജീവനക്കാരെ ചോദ്യം ചെയ്യണമെന്നുള്ള അപേക്ഷ ചില മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു. ഇതേ തുടര്‍ന്നായിരുന്നു കോടതിയുടെ നടപടി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...