കോവാക്സിന് അടിയന്തിരാനുമതി നിഷേധിച്ച്‌ ലോകാരോഗ്യ സംഘടന

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: ഭാരത് ബയോടെക് കമ്പനിയുടെ കോവാക്സിന് ലേകാരോഗ്യ സംഘന അടിയന്തിരാനുമതി നിഷേധിച്ചു. ഇതിനായി കൂടുതൽ വിവരങ്ങൾ ലഭ്യമാക്കണമെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. എന്നാൽ 80 ശതമാനം രേഖകളും ഹാജരാക്കിയിട്ടുണ്ടെന്ന് ഭാരത് ബയോടെക് പറഞ്ഞു.

അതേസമയം കൊറോണയ്ക്ക് പുറമെ രാജ്യത്ത് ബ്ലാക്ക് ഫംഗസ്, വൈറ്റ് ഫംഗസ് വ്യാപനങ്ങളും രൂക്ഷമായി തുടരവെ രാജ്യത്ത് ആദ്യമായി യെല്ലാ ഫംഗസ് ബാധ കണ്ടെത്തി. ഉത്തർപ്രദേശിലെ ഗാസിയാബാദിലാണ് യെല്ലോ ഫംഗസ് ബാധ. ബ്രിജ്പാൽ ഇഎൻടി ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന വ്യക്തിക്കാണ് രോഗമെന്ന് ഉത്തർപ്രദേശ് ആരോഗ്യമന്ത്രാലയം അറിയിച്ചു. കേസിനെക്കുറിച്ച്‌ കൂടുതൽ വിവരങ്ങൾ ലഭ്യമല്ലെങ്കിലും ബ്ലാക് ഫംഗസ്, വൈറ്റ് ഫംഗസ് എന്നിവയേക്കാൾ അപകടകരമാണ് ഈ ഫംഗസ് എന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്.

മറ്റ് രണ്ട് അണുബാധകളിൽ നിന്ന് വ്യത്യസ്തമായി യെല്ലോ ഫംഗസ് ആന്തരികാവയവങ്ങളെയാണ് ആദ്യം ബാധിക്കുന്നതെന്നും വിദഗ്ദ്ധർ പറയുന്നു. വൃത്തിയില്ലാത്ത ഭക്ഷണം, ആന്റി ബാക്ടീരിയൽ മരുന്നുകളുടേയും സ്റ്റിറോയിഡുകളുടേയും അമിത ഉപയോഗം, ശുചിത്വമില്ലായ്മ എന്നിവയെല്ലാം ഫംഗസ് ബാധക്ക് കാരണമാണെന്നാണ് ഡോക്ടർമാരുടെ മുന്നറിയിപ്പ്. രോഗപ്രതിരോധ ശേഷി കുറക്കുന്ന മരുന്നുകൾ ഉപയോഗിക്കുന്ന രോഗികൾക്ക് അണുബാധ പിടിപെടാനുള്ള സാധ്യത വളരെ കൂടുതലാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...