ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 16 കോടി 79 ലക്ഷം പിന്നിട്ടു

For full experience, Download our mobile application:
Get it on Google Play

ന്യൂയോര്‍ക്ക്‌ : ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ നാലേകാല്‍ ലക്ഷത്തിലധികം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം പതിനാറ് കോടി എഴുപത്തിയൊന്‍പത് ലക്ഷം പിന്നിട്ടു. മരണസംഖ്യ 34.86 ലക്ഷമായി ഉയര്‍ന്നു. രോഗമുക്തി നേടിയവരുടെ എണ്ണം പതിനാല് കോടി തൊണ്ണൂറ്റിരണ്ട് ലക്ഷം കടന്നു.

യുഎസില്‍ മൂന്ന് കോടി മുപ്പത്തിയൊന്‍പത് ലക്ഷം രോഗബാധിതരുണ്ട്. മരണസംഖ്യ 604,418 ആയി ഉയര്‍ന്നു. രണ്ട് കോടി എഴുപത്തിയഞ്ച് ലക്ഷം പേര്‍ രോഗമുക്തി നേടി. ഇന്ത്യയില്‍ 24 മണിക്കുറിനിടെ ​ 2,22,315 പുതിയ കേസുകള്‍ സ്​ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 3,02,544 പേര്‍ രോഗമുക്തി നേടി. ഞായറാഴ്​ച 2,40,842 പുതിയ കേസുകളായിരുന്നു ഉണ്ടായിരുന്നത്​. രാജ്യ​ത്തെ മൊത്തം കോവിഡ്​ രോഗികളുടെ എണ്ണം 2.67 കോടിയായി. 4454 പേര്‍ 24 മണിക്കൂറിനിടെ മരിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ധർമേന്ദ്ര പ്രധാൻ രാജിവെച്ചത് വിദ്യാർത്ഥി ഐക്യത്തിന്റെ ചരിത്രവിജയമെന്ന് സിപിഎം

0
ഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരായ വിദ്യാർത്ഥി പ്രക്ഷോഭങ്ങൾക്കൊടുവിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി...

മണ്ണാറക്കുളഞ്ഞി -ചീങ്കല്‍ത്തടം – മൈലപ്ര റോഡ്‌ തകര്‍ന്നു : ജനങ്ങള്‍ യാത്രാ ദുരിതത്തില്‍

0
മണ്ണാറക്കുളഞ്ഞി : മണ്ണാറക്കുളഞ്ഞി -ചീങ്കല്‍ത്തടം - മൈലപ്ര റോഡ്‌ തകര്‍ച്ച നാട്ടുകാരെ ദുരിതത്തിലാക്കുന്നു....

പോക്‌സോ കേസ് പ്രതിക്ക് പരോള്‍ നിഷേധിച്ച് ഹൈക്കോടതി

0
കൊച്ചി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ശിക്ഷിക്കപ്പെട്ട പ്രതിക്ക് ഭാര്യയുടെ...

16 വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 20 വർഷം കഠിനതടവും പിഴയും

0
തിരുവനന്തപുരം: 16 വയസുകാരിയെ വീട്ടിൽ അതിക്രമിച്ച് കയറി ലൈംഗികമായി പീഡിപ്പിച്ച കേസിൽ...