ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദം ശക്തിപ്രാപിച്ച്‌ യാസ് ചുഴലിക്കാറ്റായി ഇന്ത്യന്‍ തീരത്തേക്ക്

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദം ശക്തി പ്രാപിച്ച്‌ യാസ് ചുഴലിക്കാറ്റായി ഇന്ത്യന്‍ തീരത്തേക്ക്. അതിതീവ്രതയാര്‍ജിച്ച്‌ നാളെ ഉച്ചയോടെ യാസ് ചുഴലിക്കാറ്റ് ഒഡിഷ-ബംഗാള്‍ തീരത്ത് ആഞ്ഞടിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ ഈ വര്‍ഷം രൂപംകൊള്ളുന്ന ആദ്യ ചുഴലിക്കാറ്റാണിത്. അറബിക്കടലില്‍ രൂപംകൊണ്ട ടൗട്ടെ ചുഴലിക്കാറ്റ് പടിഞ്ഞാറന്‍ തീരങ്ങളില്‍ വലിയ നാശനഷ്ടമാണ് ഉണ്ടാക്കിയത്. ഇതിന് പിന്നാലെയാണ് കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് വെല്ലുവിളിയായി യാസും എത്തുന്നത്.

ബം​ഗാ​ളി​നും ഒ​ഡി​ഷ​ക്കു​മി​ട​യി​ല്‍ പാ​ര​ദ്വീ​പി​നും സാ​ഗ​ര്‍ ഐ​ല​ന്‍​ഡി​നും മ​ധ്യേ​യാ​യാ​ണ്​ കാ​റ്റ്​ തീ​രം തൊടുകയെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. മ​ണി​ക്കൂ​റി​ല്‍ 155-165 കി​ലോ​മീ​റ്റ​ര്‍ വേഗതയിലായിരിക്കും കാറ്റ് വീശിയടിക്കുക. കനത്ത മഴയും അതിശക്തമായ കാറ്റുമാണ് വരും ദിവസങ്ങളില്‍ ഇന്ത്യയുടെ കിഴക്കന്‍ തീരങ്ങളില്‍ പ്രതീക്ഷിക്കുന്നത്. യാസ് ചുഴലിക്കാറ്റ് രൂപം കൊണ്ടതോടെ ഇപ്പോള്‍ തന്നെ ഒഡീഷ, പശ്ചിമ ബംഗാള്‍, അന്തമാന്‍ തീരത്ത് കനത്ത മഴയാണ്. ജാര്‍ഖണ്ഡ്, ബീഹാര്‍ ,അസം എന്നിവിടങ്ങളിലും മഴ ലഭിക്കും.

വിപുലമായ മുന്നൊരുക്കങ്ങളാണ് യാസ് ചുഴലിക്കാറ്റിനെ നേരിടാന്‍ ബംഗാള്‍, ഒഡീഷ തീരങ്ങളിലെടുത്തിരിക്കുന്നത്. ചുഴലിക്കാറ്റിന് മുന്‍പ് തന്നെ കിഴക്കന്‍ തീരത്തുള്ള സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം ജാഗ്രത നിര്‍ദ്ദേശം നല്‍കിയിരുന്നു. സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനും മുന്നൊരുക്കങ്ങളെപ്പറ്റി സംസാരിക്കുന്നതിനും കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത്​ ഷാ ​ഒ​ഡി​ഷ, ആ​ന്ധ്ര, ബം​ഗാ​ള്‍ മു​ഖ്യ​മ​ന്ത്രി​മാ​രു​മാ​യും അന്ത​മാ​ന്‍-​​നി​ക്കൊ​ബാ​ര്‍ ​ലെ​ഫ്​​റ്റ​ന​ന്റ് ​​ ഗ​വ​ര്‍​ണ​റു​മാ​യും ഓ​ണ്‍​ലൈ​ന്‍ വ​ഴി ച​ര്‍​ച്ച ന​ട​ത്തി.

ചുഴലിക്കാറ്റ് തീരം തൊടുന്ന ഇടങ്ങളിലേക്ക് സൈന്യം കൂടുതല്‍ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ദുരന്തനിവാരണ സേനയുടെ 75 സംഘങ്ങളെ വിന്യസിച്ചു. നാവിക സേനയുടെ നാല് കപ്പലുകള്‍ക്ക് രക്ഷാപ്രവര്‍ത്തനത്തിന് തയ്യാറായിരിക്കാന്‍ നിര്‍ദ്ദേശം നല്‍കി. കോസ്റ്റ് ഗാര്‍ഡിന്റെ നേത്യത്വത്തിലും പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. കോ​വി​ഡ്​ ന​ട​പ​ടി ക്ര​മ​ങ്ങ​ള്‍ പാ​ലി​ച്ച്‌​ ചു​ഴ​ലി​ക്കാ​റ്റ്​ ബാ​ധി​ത മേ​ഖ​ല​ക​ളി​ല്‍​നി​ന്ന്​ ആളുകളെ ഒ​ഴി​പ്പി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ള്‍​ ഒ​ഡി​ഷ​യി​ല്‍ തു​ട​ങ്ങി.

ന്യൂനമര്‍ദത്തിന്റെ പ്രതീക്ഷിക്കുന്ന സഞ്ചാര പഥത്തില്‍ കേരളം ഉള്‍പ്പെടുന്നില്ല. എന്നാല്‍ വരും ദിവസങ്ങളില്‍ സംസ്ഥാനത്തും ശക്തമായ മഴയുണ്ടാകുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കേരളത്തില്‍ ന്യൂനമര്‍ദ്ദ രൂപീകരണവുമായി ബന്ധപ്പെട്ട് വിവിധ ജില്ലകളില്‍ മഞ്ഞ അലെര്‍ട്ട്  പുറപ്പെടുവിച്ചിട്ടുണ്ട്. കേരള തീരത്ത് മത്സ്യബന്ധനത്തിനും തടസമില്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...