കൊവിഡ് മുക്തനായ മുന്‍ കേന്ദ്ര ആരോഗ്യ മന്ത്രി ഖാസി റഷീദ് മസൂദ് അന്തരിച്ചു

For full experience, Download our mobile application:
Get it on Google Play

സഹാറന്‍പൂര്‍: കൊവിഡ് മുക്തനായ മുന്‍ കേന്ദ്ര ആരോഗ്യ മന്ത്രി ഖാസി റഷീദ് മസൂദ് അന്തരിച്ചു. 73 വയസ്സായിരുന്നു. കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ഡല്‍ഹിയിലെ ഒരു അപ്പോളോ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന ഇദ്ദേഹം സുഖം പ്രാപിച്ചെങ്കിലും പിന്നീട് ആരോഗ്യനില വഷളായി. ഡല്‍ഹിയിലെ ചികില്‍സയ്ക്കു ശേഷം സഹാറന്‍പൂരിലേക്ക് മടങ്ങിയെത്തിയെങ്കിലും ആരോഗ്യനില വീണ്ടും വഷളായതിനെ തുടര്‍ന്ന് റൂര്‍ക്കിയിലെ ഒരു നഴ്‌സിങ് ഹോമില്‍ പ്രവേശിപ്പിച്ചിരുന്നു. നിരവധി ആരോഗ്യപ്രശ്‌നങ്ങളുണ്ടായിരുന്ന ഇദ്ദേഹം തിങ്കളാഴ്ച രാവിലെ 10ഓടെയാണ് മരിച്ചത്.

പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലെ മുതിര്‍ന്ന രാഷ്ട്രീയക്കാരില്‍ ഒരാളായ ഇദ്ദേഹം അഞ്ച് പതിറ്റാണ്ടോളം മുലായം സിങ് യാദവിനും വി പി സിങിനുമൊപ്പം പ്രവര്‍ത്തിച്ചിരുന്നു. 1989ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ജനതാദള്‍ സ്ഥാനാര്‍ത്ഥിയായി വിജയിച്ച മസൂദ് വി പി സിങ് മന്ത്രിസഭയിലെ ആരോഗ്യമന്ത്രിയായിരുന്നു. 2012ല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. അഞ്ച് തവണ ലോക്‌സഭാംഗവും നാല് തവണ രാജ്യസഭാംഗവുമായിരുന്നു.

2012ലെ യുപി നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസ് ഇദ്ദേഹത്തെ രാജ്യസഭാംഗമാക്കി. അടിയന്തരാവസ്ഥയ്ക്ക് പിന്നാലെ 1977ല്‍ നടന്ന ആദ്യത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മസൂദ് ജനതാ പാര്‍ട്ടി ടിക്കറ്റില്‍ മല്‍സരിച്ച്‌ വിജയിച്ചിരുന്നു. ശേഷം ജനതാ പാര്‍ട്ടി(സെക്കുലര്‍)യില്‍ ചേര്‍ന്നു. 1994ല്‍ മുലായം സിങുമായി അടുക്കുകയും സമാജ്‌വാദി പാര്‍ട്ടിയില്‍ ചേരുകയും ചെയ്തു. പിന്നീട് 1996 ല്‍ അദ്ദേഹം ഇന്ത്യന്‍ ഏകതാ പാര്‍ട്ടി രൂപീകരിച്ചു. 2003ല്‍ വീണ്ടും സമാജ്‌വാദി പാര്‍ട്ടിയിലേക്ക് വന്നു. 2004ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എസ്പി ടിക്കറ്റില്‍ മല്‍സരിച്ച്‌ വിജയിച്ചു. ആരോഗ്യമന്ത്രിയായിരുന്ന കാലയളവില്‍ എംബിബിഎസ് പ്രവേശനത്തില്‍ ക്രമക്കേട് നടത്തിയെന്ന കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ പോയതിനാല്‍ രാജ്യസഭാഅംഗത്വം നഷ്ടപ്പെട്ടിരുന്നു. 1996, 1998, 1999, 2009 ലോക്‌സഭാ തിരഞ്ഞെടുപ്പുകളില്‍ മല്‍സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...