സ്വര്‍ണക്കടത്ത്​ കേസില്‍ മു​ഖ്യപ്രതികളില്‍ ഒരാളായ സന്ദീപ്​ നായരുടെ രഹസ്യ മൊഴി രേഖപ്പെടുത്താന്‍ അനുമതി

For full experience, Download our mobile application:
Get it on Google Play

കൊച്ചി: സ്വര്‍ണക്കടത്ത്​ കേസില്‍ മു​ഖ്യപ്രതികളില്‍ ഒരാളായ സന്ദീപ്​ നായരുടെ രഹസ്യ മൊഴി രേഖപ്പെടുത്താന്‍ അനുമതി. എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് രഹസ്യമൊഴി രേഖപ്പെടുത്താന്‍ ഉത്തരവിട്ടത്​.​ മൊഴിയെടുക്കാന്‍ ആലുവ ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് രണ്ടിനെ ചുമതലപ്പെടുത്തി.

രഹസ്യമൊഴി നല്‍കാന്‍ തയാറാണെന്ന്​ കാണിച്ച്‌​ സന്ദീപ്​ നായര്‍ എന്‍.ഐ.എ കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. എന്‍.ഐ.എ കോടതി അനുമതി നല്‍കിയതിനെ തുടര്‍ന്നാണ് സി.ആര്‍.പി.സി 164 പ്രകാരം മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചത്.

രഹസ്യമൊഴി രേഖപ്പെടുത്തണമെന്നും കേസിലെ മുഴുവന്‍ വിവരങ്ങളും തുറന്ന് പറയാന്‍ തയാറാണെന്നും സന്ദീപ്​ അറിയിച്ചിരുന്നു. ഭാവിയില്‍ ഈമൊഴി തനിക്കെതിരായ തെളിവാകുമെന്ന ബോധ്യത്താലെയാണ് കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നതെന്നും സന്ദീപ് വ്യക്തമാക്കിയിരുന്നു. അപേക്ഷ പരിഗണിച്ച കോടതി സി.ആര്‍.പി.സി 164 പ്രകാരം സന്ദീപിന്റെ രഹസ്യമൊഴിയെടുക്കാന്‍ അനുമതി നല്‍കി. എന്നാല്‍ രഹസ്യമൊഴി നല്‍കിയതുകൊണ്ട് സന്ദീപിനെ കേസില്‍ മാപ്പുസാക്ഷിയാക്കാമോ എന്ന് ഉറപ്പ് പറയാനാകില്ലെന്നും കോടതി അറിയിച്ചിരുന്നു. രഹസ്യമൊഴി രേഖപ്പടുത്തേണ്ടത് മജിസ്ട്രേറ്റായതിനാല്‍ എന്‍.ഐ.എ സി.ജെ.എം കോടതിയില്‍ അപേക്ഷ നല്‍കുകയായിരുന്നു.

സ്വര്‍ണക്കടത്ത് കേസിലെ രണ്ടാം പ്രതിയാണ് സന്ദീപ് നായര്‍. സ്വര്‍ണക്കടത്തിലെ മുഖ്യ ആസൂത്രകനായ കെ.ടി റമീസ്, സ്വപ്ന സുരേഷ് എന്നിവരുമായി അടുത്ത ബന്ധമുളളയാളു കൂടിയാണ് സന്ദീപ് നായര്‍.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...