24 മണിക്കൂറിനിടെ 5335 പേർക്ക് കോവിഡ് ; പ്രതിദിന രോഗികളുടെ എണ്ണത്തിൽ വീണ്ടും വർധന

For full experience, Download our mobile application:
Get it on Google Play

ഡൽഹി: രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തിൽ വീണ്ടും വർധന. 24 മണിക്കൂറിനിടെ 5335 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തേക്കാൾ 20 ശതമാനം വർധനയാണ് ഉണ്ടായത്. രാജ്യത്ത് വീണ്ടും കോവിഡ് കേസുകൾ വർധിക്കുന്നത് വലിയ ആശങ്ക സൃഷ്ടിക്കുകയാണ്. ആകെ 25587 കോവിഡ് രോഗികളാണ് ചികിത്സയിൽ കഴിയുന്നത്.ഡൽഹി, മുംബൈ, ആഗ്ര ഉൾപ്പടെ പ്രധാന നഗരങ്ങളിലാണ് കോവിഡ് വ്യാപിക്കുന്നത്.

185 ദിവസത്തിന് ശേഷമാണ് രാജ്യത്ത് കോവിഡ് കണക്കിൽ ഇത്തരമൊരു വർധനയുണ്ടാകുന്നത്. വ്യാപനം തുടർന്നാൽ മാസ്‌കുൾപ്പടെയുള്ള പ്രതിരോധ മാർഗങ്ങൾ കർശനമാക്കിയേക്കും. സംസ്ഥാനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം നിർദേശം നൽകി.വൈറസിന് നിരന്തരം ജനിതകമാറ്റം സംഭവിക്കുകയും പുതിയ വകഭേദങ്ങളുണ്ടാവുകയും ചെയ്യുന്നതാണ് വ്യാപനം കൂടാൻ കാരണമെന്ന് വിദഗ്ധർ പറയുന്നു. ഇപ്പോഴത്തെ വ്യാപനത്തിന് കാരണം ഒമിക്രോൺ ഉപവകഭേദമായതിനാൽ വ്യാപനം കൂടിയാലും മരണ നിരക്ക് വർധിക്കില്ല എന്നാണ് വിലയിരുത്തൽ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇടുക്കി പൂപ്പാറയിൽ കാട്ടാന ആക്രമണത്തിൽ തോട്ടം തൊഴിലാളി മരിച്ചു

0
ഇടുക്കി : ഇടുക്കി പൂപ്പാറയിൽ കാട്ടാന ആക്രമണത്തിൽ തോട്ടം തൊഴിലാളി മരിച്ചു....

തണ്ണിത്തോട്ടില്‍ കോഴിമാലിന്യങ്ങള്‍ തോട്ടിലേക്ക് ഒഴുക്കുന്നതായി പരാതി

0
തണ്ണിത്തോട് : തണ്ണിത്തോട്ടില്‍ കോഴിമാലിന്യങ്ങള്‍ തോട്ടിലേക്ക് ഒഴുക്കിവിടുന്നത് പതിവായിട്ടും നടപടി സ്വീകരിക്കാതെ...

ഉത്തരാഖണ്ഡിൽ വൻ മണ്ണിടിച്ചിൽ ; റോഡിന്റെ ഒരു വലിയ ഭാഗം തകർന്ന് ഒലിച്ചുപോയി

0
ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ വൻ മണ്ണിടിച്ചിൽ. ചമോലി ജില്ലയിലെ ജോഷിമഠ്–മാർവാരി പാലത്തിന്...

കൂത്താട്ടുകുളത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞ് 35 യാത്രക്കാർക്ക് പരിക്ക് ; 4 പേരുടെ നില...

0
കൊച്ചി: എറണാകുളം കൂത്താട്ടുകുളം കാക്കൂരിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം. വിവാഹസംഘവുമായി...