ഡല്‍ഹി : കൊവിഡ് 19 പടരുന്ന സാഹചര്യത്തില്‍ അതീവ ജാഗ്രത പുലര്‍ത്തേണ്ട 10 സ്ഥലങ്ങളുടെ പട്ടിക പുറത്തുവിട്ട് കേന്ദ്രസര്‍ക്കാര്‍. മതസമ്മേളനം നടന്ന നിസാമുദ്ദീന്‍, പത്തനംതിട്ട,കാസർഗോഡ് തുടങ്ങിയ സ്ഥലങ്ങള്‍ പട്ടികയിലുണ്ട്. അതേസമയം നിസാമുദ്ദീനില്‍ മാര്‍ച്ച് 1 മുതല്‍ 15 വരെ നടന്ന തബ്ലീഗ് ജമാഅത്ത് ഏഷ്യ സമ്മേളനത്തില്‍ പങ്കെടുത്ത ആറ് തെലങ്കാന സ്വദേശികള്‍ കൊവിഡ് 19 ബാധിച്ച് മരിച്ചതായി തെലങ്കാന സര്‍ക്കാര്‍ അറിയിച്ചു.
നിസാമുദ്ദീനില്‍ മാര്‍ച്ച് 1 മുതല്‍ 15 വരെ നടന്ന മത സമ്മേളനത്തില്‍ പങ്കെടുത്തവരോടെല്ലാം വിവിധ സംസ്ഥാനങ്ങളിലെ ആരോഗ്യ വകുപ്പ് അധികൃതരുമായി ബന്ധപ്പെടാന്‍ നിര്‍ദേശം നല്‍കിയിരുന്നു. തമിഴ്‌നാട്ടില്‍ നിന്ന് 26 പേര്‍ മതസമ്മേളനത്തില്‍ പങ്കെടുത്തിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. തബ്ലീഗ് ജമാഅത്ത് ഏഷ്യ സമ്മേളനത്തില്‍ പങ്കെടുത്ത ഇരുനൂറോളം പേരെ കൊവിഡ് രോഗലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. സമ്മേളനത്തില്‍ 25000 പ്രതിനിധികള്‍ പങ്കെടുത്തിരിക്കാം എന്നാണു കണക്കാക്കുന്നത്.