രണ്ടാം തരംഗം അവസാനിച്ചിട്ടില്ല ; അടുത്ത രണ്ടു മാസങ്ങള്‍ നിര്‍ണായകം – കേരളത്തില്‍ ജാഗ്രത വേണം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കോവിഡ് രണ്ടാംതരംഗം തുടരുകയാണെന്നും അടുത്ത രണ്ടു മാസങ്ങള്‍ നിര്‍ണായകമാണെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം. വീടുകളിലെ ഐസലേഷന്‍റെ കാര്യത്തില്‍ കേരളത്തില്‍ ജാഗ്രതവേണം. രാജ്യത്തെ കോവിഡ് കേസുകളില്‍ പകുതിയിലധികവും കേരളത്തിലാണെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. കോവിഷീല്‍ഡ് വാക്സീന്‍റെ ഡോസുകളുടെ ഇടവേള കുറച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ വിദഗ്ധസമിതി തള്ളി.

ആഘോഷങ്ങളുടെയും ഉല്‍സവങ്ങളുടെയും സാഹചര്യം കണക്കിലെടുത്താല്‍ സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങള്‍ നിര്‍ണായകമാണെന്നും ആരോഗ്യന്ത്രാലയം മുന്നറിയിപ്പ് നല്‍കുന്നു. രണ്ടാം ഡോസ് വാക്സീന്‍ എടുത്താലും മാസ്ക് ധരിക്കണം. വാക്സിനേഷന്‍റെ വേഗംകൂട്ടാന്‍ സംസ്ഥാനങ്ങളോട് നിര്‍ദേശിച്ചിട്ടുണ്ട്. മൂന്നാംതരംഗ സാധ്യത മുന്‍നിര്‍ത്തി ഓക്സിജന്‍ ലഭ്യത ഉറപ്പാന്‍ നടപടിയെടുത്തിട്ടുണ്ട്. രാജ്യത്തെ കോവിഡ് കേസുകളില്‍ 58.4 ശതമാനവും കേരളത്തിലാണ്. ആക്ടീവ് കേസുകളില്‍ 51.19 ശതമാനവും കേരളത്തില്‍. ആക്ടീവ് കേസുകള്‍ ഒരു ലക്ഷത്തില്‍ കൂടുതലുള്ള ഏക സംസ്ഥാനം കേരളമാണ്.

കേരളത്തില്‍ പരിശോധനകള്‍ കൂട്ടണം. രോഗികളുടെ സമ്പര്‍ക്കപ്പട്ടിക തയാറാക്കുന്നതിലെ വീഴ്ച ഒഴിവാക്കണം. വീടുകളില്‍ ഐസലേഷനില്‍ കഴിയുന്ന രോഗബാധിതര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ ഉറപ്പുവരുത്തണം. കേരളത്തിലെ രോഗികളില്‍ ഭൂരിഭാഗവും വീടുകളില്‍ ഐസലേഷനിലാണ് കഴിയുന്നത്. വാക്സിനേഷന്‍ വേഗത്തിലാക്കണം. ആവശ്യമായ ഡോസ് വാക്സീന്‍ നല്‍കാന്‍ തയാറാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി നേരിട്ട് അറിയിച്ചതാണ്. ഉല്‍സവകാലത്തെ ആള്‍ക്കൂട്ടം ഒഴിവാക്കാന്‍ കേന്ദ്ര ആരോഗ്യമന്ത്രി കേരളത്തിലെത്തിയപ്പോള്‍ കര്‍ശന നിര്‍ദേശം നല്‍കിയിരുന്നതായും കേന്ദ്ര ആരോഗ്യസെക്രട്ടറി അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബിവറേജസ് കോർപ്പറേഷന്റെ പേരിൽ വ്യാജ തൊഴിൽ വാഗ്ദാനം; പരാതിയെ തുടർന്ന് നിയമനടപടി സ്വീകരിച്ച് അധികൃതർ

0
തിരുവന്തപുരം: ബിവറേജസ് കോപ്പറേഷന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. തട്ടിപ്പ്...

ഒഴിവുകൾ നികത്താതെ സംവരണ അട്ടിമറിക്കാനാണ് കേന്ദ്ര സർക്കാർ നീക്കം; രൂക്ഷ വിമർശനവുമായി മല്ലികാർജുൻ ഖർഗെ

0
ന്യൂഡല്‍ഹി: സര്‍ക്കാര്‍ തസ്തികകള്‍ ഒഴിച്ചിട്ട് സംവരണത്തെ പരോക്ഷമായി ഇല്ലാതാക്കാനാണ് ബിജെപി നേതൃത്വത്തിലുള്ള...

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

നദീ സംരക്ഷണ സന്ദേശവുമായി മാരത്തോൺ : മതസൗഹാർദ്ദത്തിൻ്റെ മനോഹര മാതൃകയായി കൂട്ടായ്മ

0
മല്ലപ്പള്ളി: നദിയേ സംരക്ഷിക്കുക, ജീവിതം സുരക്ഷിതമാക്കുക എന്ന സന്ദേശവുമായി തുരുത്തിക്കാട് മാർത്തോമ്മാ...