മാസ്ക് ഉപയോഗിക്കുന്നവർ അതിന്റെ പുറംഭാഗത്ത് കൈ കൊണ്ടു തൊടരുത് ; മാസ്കുകളിൽ വൈറസ് ഒരാഴ്ച് വരെ നിലനിൽക്കും

For full experience, Download our mobile application:
Get it on Google Play

ഹോങ്കോങ്: കൊവിഡ് 19നെ പ്രതിരോധിക്കാന്‍ പല രാജ്യങ്ങളിലും മാസ്‌ക് നിര്‍ബന്ധമാക്കി.  പലയിടത്തും മാസ്ക് കിട്ടാനില്ല. ചില രാജ്യങ്ങള്‍ മറ്റ് രാജ്യങ്ങളിൽനിന്ന് മാസ്കുകൾ തട്ടിയെടുക്കുന്നതായി പരാതിയുണ്ടെന്നുളള വാര്‍ത്തകള്‍വരെ നാം കണ്ടു. കൊവിഡിനെ ഒരു പരിധിവരെ പ്രതിരോധിക്കാന്‍ മാസ്ക് ഉപയോഗിക്കുന്നതിലൂടെ കഴിയുമെന്നാണ് ലോകാരോഗ്യ സംഘടന പോലും വിലയിരുത്തുന്നത്.

തുടക്കത്തില്‍ വില്‍പനയ്ക്കെത്തിയ മാസ്‍കുകള്‍ വിറ്റുതീര്‍ന്നപ്പോള്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആവശ്യമായ മാസ്‍ക് ലഭ്യമാക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ബുദ്ധിമുട്ട് നേരിട്ടിരുന്നു. എന്നാല്‍ ഇപ്പോള്‍ വീട്ടിലിരുന്ന് തന്നെ മാസ്ക് നിര്‍മ്മിക്കാനുളള വഴികളും നാം കണ്ടെത്തി കഴിഞ്ഞു. സാധാരണ ഉപയോഗത്തിനുള്ള തുണി കൊണ്ടുള്ള ഫേസ് മാസ്‍കുകള്‍ തയ്യല്‍ അറിയാവുന്ന ആര്‍ക്കും വീട്ടിലിരുന്ന് ചെയ്യാവുന്നതേയുള്ളൂ. അതിനിടെ മാസ്കുമായി ബന്ധപ്പെട്ട ഒരു പഠനമാണ് ഇപ്പോള്‍ പുറത്തുവരുന്നത്. കൊറോണ വൈറസ് മാസ്കുകളിൽ ഒരാഴ്ച്ചയോളം നിലനിൽക്കുമെന്നാണ് പഠനം പറയുന്നത്. ഹോങ്കോങ് സർവകലാശാലയിൽ നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തൽ. മാസ്കിലെ പുറംഭാഗത്ത് വൈറസിന് അതിജീവിക്കാൻ സാധിക്കുമെന്ന് പഠനത്തിൽ പറയുന്നു.

കറൻസി, ടിഷ്യൂ പേപ്പർ, വസ്ത്രങ്ങൾ എന്നിവയിൽ വൈറസ് എത്ര നാൾ നിലനിൽക്കുമെന്നായിരുന്നു ഗവേഷകര്‍ പഠനം നടത്തിയത്. പ്രിന്റിങ്, ടിഷ്യൂ പേപ്പറുകളിൽ വൈറസിന് മൂന്ന് മണിക്കൂർ വരെ ആയുസ്സുണ്ടെന്ന് പഠനം പറയുന്നു. സ്റ്റെയിൻലെസ് സ്റ്റീൽ, പ്ലാസ്റ്റിക് തുടങ്ങിയ പ്രതലങ്ങളിൽ 4 മുതൽ 7 ദിവസം വരെയാണ് വൈറസിന്റെ ആയുസ്സ്. വസ്ത്രങ്ങളിലും ഫർണിച്ചറുകളിലും രണ്ട് ദിവസം വരെ നിലനിൽക്കും. അതേസമയം, കറൻസികളിലും ഗ്ലാസുകളിലും വൈറസിന് 2 മുതൽ 4 ദിവസം വരെ അതിജീവിക്കാനാകും. മാസ്കുകളിൽ ഏഴ് ദിവസം വരെ കൊറോണ വൈറസ് നിലനിൽക്കുമെന്നും പഠനത്തിൽ പറയുന്നു. മാസ്ക് ഉപയോഗിക്കുന്നവർ അതിന്റെ പുറംഭാഗത്ത് കൈ കൊണ്ടു തൊടരുതെന്നും ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ല’ ; വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്കായുള്ള മാര്‍ഗരേഖയില്‍ പരാമര്‍ശം

0
കോഴിക്കോട് : സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ലെന്ന് സിപിഐഎം വിപുലീകൃത സംസ്ഥാന...

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...