കൊവിഡ് സങ്കീര്‍ണമായ സ്ഥിതിയിലുള്ള രോഗികളെ മാത്രം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചാല്‍ മതി : കളക്ടര്‍

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: കൊവിഡ് ബാധിതരില്‍ സങ്കീര്‍ണമായ സ്ഥിതിയിലുള്ള രോഗികളെ മാത്രം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുന്നതിന് നടപടി സ്വീകരിക്കാന്‍ ജില്ല കലക്ടര്‍ എ അലക്‌സാണ്ടര്‍ നിര്‍ദ്ദേശം നല്‍കി. മെഡിക്കല്‍ കോളേജിലെ വെന്റിലേറ്റര്‍ ഉള്‍പ്പടെയുള്ള സൗകര്യങ്ങള്‍ ഗുരുതരാവസ്ഥയിലുള്ള രോഗികള്‍ക്ക് ഉറപ്പാക്കുന്നതിനാണ് നടപടി. സി കാറ്റഗറിയിലുള്ള രോഗികളെയും ബി കാറ്റഗറിയില്‍ അടിയന്തിര പരിഗണന അര്‍ഹിക്കുന്നവരെയുമാണ് മെഡിക്കല്‍ കോളേജില്‍ പരിഗണിക്കുക. മെഡിക്കല്‍ കോളേജിലെ കൊവിഡ് രോഗികളുടെ സൗകര്യങ്ങള്‍ വിലയിരുത്തുന്നതിന് സൂപ്രണ്ട്, പ്രിന്‍സിപ്പാള്‍, ജില്ല മെഡിക്കല്‍ ഓഫീസര്‍ എന്നിവരുമായി കലക്ടര്‍ വീഡിയോ കോണ്‍ഫ്രന്‍സ് നടത്തി. നിലവില്‍ മെഡിക്കല്‍ കോളേജില്‍ കാര്യമായ ശാരീരിക പ്രശ്‌നങ്ങളില്ലാത്ത കൊവിഡ് രോഗികളെ അടുത്തുള്ള സിഎഫ്‌എല്‍ടിസികളിലേക്ക് മാറ്റുന്ന കാര്യം പരിശോധിക്കാന്‍ സൂപ്രണ്ടിനെയും പ്രിന്‍സിപ്പലിനെയും ചുമതലപ്പെടുത്തി.

ഇത്തരത്തില്‍ ബെഡ്ഡുകള്‍ ഒഴിച്ചിടുന്നതിലൂടെ അടിയന്തിര പരിചരണം ആവശ്യമുള്ള കൊവിഡ് രോഗികളെ പുറത്തുനിന്ന് എത്തിച്ചാല്‍ അഡ്മിറ്റ് ചെയ്യാന്‍ സാധിക്കുമെന്ന് യോഗം വിലയിരുത്തി. ഗുരുതര പ്രശ്‌നങ്ങളില്ലാത്തവരെ ഇത്തരത്തില്‍ സിഎഫ്‌എല്‍ടിസികളില്‍ പ്രവേശിപ്പിക്കുന്നത് ഡിഎംഒ നടപടിയെടുക്കും. കേസുകള്‍ കൂടുന്ന സാഹചര്യം കൂടി പരിഗണിച്ചാണ് നടപടി. സെക്കന്‍ഡ് ലൈന്‍ ട്രീറ്റ് മെന്റ് സെന്ററുകളായി അരൂര്‍, കാമലോട്ട്, പുന്നപ്ര, മാധവ, സെഞ്ചുറി എന്നിവിടങ്ങളില്‍ സജ്ജീകരണങ്ങള്‍ ഒരുക്കുന്നതിന് നടപടി സ്വീകരിക്കും. ഈ ഒരുക്കങ്ങള്‍ രണ്ടുദിവസത്തിനകം പൂര്‍ത്തിയാക്കണമെന്ന് കലക്ടര്‍ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി തടസപ്പെട്ടതിനെ തുടർന്ന് ടോർച്ചിന്റെയും മൊബൈൽ ഫോൺ ഫ്ലാഷ് ലൈറ്റിന്റെയും വെളിച്ചത്തിൽ ഗർഭിണികൾക്ക് ശസ്ത്രക്രിയ...

0
പട്ന: ഓപറേഷൻ തിയറ്ററിൽ വൈദ്യുതി തടസപ്പെട്ടതിനെ തുടർന്ന് ടോർച്ചിന്റെയും മൊബൈൽ ഫോൺ...

സിക്കിമില്‍ മണ്ണിടിച്ചില്‍ ; രണ്ട് വീടുകള്‍ തകര്‍ന്നതായും റോഡ് ഗതാഗതം തടസപ്പെടുന്നതായും റിപ്പോര്‍ട്ട്

0
റിംബി: സിക്കിമില്‍ മണ്ണിടിച്ചില്‍. പടിഞ്ഞാറന്‍ സിക്കിമിലെ ഗ്രാമമായ റിംബിയിലാണ് ശനിയാഴ്ച വൈകീട്ടോടെ...

അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ സഹായം തേടി കെഎസ്ഇബി

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...