കോവിഡ് കേസുകള്‍ കൂടുന്നു ; വാക്സിനേഷന് വിമുഖത പാടില്ല

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജില്ലയില്‍ ഒരു ഇടവേളക്ക് ശേഷം കോവിഡ് കേസുകള്‍ കൂടി വരുന്ന സാഹചര്യത്തില്‍ ഇനിയും വാക്സിന്‍ എടുക്കാത്തവരും കരുതല്‍ ഡോസ് വാക്സിന് അര്‍ഹരായവരും വാക്സിന്‍ സ്വീകരിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ആഫീസര്‍ (ആരോഗ്യം) ഡോ.എല്‍.അനിതകുമാരി അറിയിച്ചു.  ജില്ലയില്‍ 60 വയസിനു മുകളിലുളള 42 ശതമാനം പേര്‍ മാത്രമേ കരുതല്‍ഡോസ് വാക്സിന്‍ സ്വീകരിച്ചിട്ടുളളൂ. പ്രായമായവരിലും മറ്റ് രോഗങ്ങള്‍ ഉളളവരിലും വാക്സിന്‍ എടുക്കാത്തവരിലും കോവിഡ് രോഗബാധയുണ്ടായാല്‍ ഗുരുതരമാകുന്നിനുളള സാധ്യത കൂടുതലാണ്.

രണ്ടാമത്തെ ഡോസ് എടുത്ത് ഒന്‍പത് മാസം കഴിഞ്ഞവര്‍ക്ക് കരുതല്‍ ഡോസ് എടുക്കാം. 60 വയസിനു മുകളില്‍ ഉളളവര്‍ക്കുളള കരുതല്‍ ഡോസ് വാക്സിനേഷന്‍ (കോവിഷീല്‍ഡ്) എല്ലാ സര്‍ക്കാര്‍ ആരോഗ്യകേന്ദ്രങ്ങളിലും ചൊവ്വ, വ്യാഴം ദിവസങ്ങളില്‍ ലഭിക്കും. 18 മുതല്‍ 59 വയസ്സ് വരെയുളളവര്‍ക്ക് സ്വകാര്യ ആശുപത്രികളില്‍ നിന്നും സര്‍ക്കാര്‍ അംഗീകൃത നിരക്കില്‍ വാക്സിന്‍ സ്വീകരിക്കാം. ബിലീവേഴ്സ് ചര്‍ച്ച് മെഡിക്കല്‍ കോളേജ് ഹോസ്പിറ്റല്‍, പുഷ്പഗിരി മെഡിക്കല്‍ കോളേജ്, മൗണ്ട് സിനായി ഹോസ്പിറ്റല്‍ പറന്തല്‍, ലൈഫ് ലൈന്‍ ഹോസ്പിറ്റല്‍ അടൂര്‍, എന്നീ സ്വകാര്യ ആശുപത്രകളില്‍ കോവിഡ് വാക്സിന്‍ ലഭ്യമാണ്.

ജില്ലയില്‍ 15 മുതല്‍ 17 വയസ് വരെയുളള 66.86 ശതമാനം പേരും 12 മുതല്‍ 14 വയസ് വരെയുളള 60.74 ശതമാനം പേരുമാണ് സെക്കന്റ് ഡോസ് കോവിഡ് വാക്സിന്‍ എടുത്തിട്ടുളളത്. 15 മുതല്‍ 17 വയസ് വരെയുളളവര്‍ക്കുളള കോ വാക്സിന്‍ വ്യാഴാഴ്ച ദിവസങ്ങളിലും 12 മുതല്‍ 14 വയസ് വരെയുളള കുട്ടികള്‍ക്ക് നല്‍കുന്ന കോര്‍ബെ വാക്സ് ശനിയാഴ്ച ദിവസങ്ങളിലും ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളിലും ലഭ്യമാണ്. കോളേജുകളും സ്‌കൂളുകളും തുറന്ന സാഹചര്യത്തില്‍ ഇനിയും രണ്ടാം ഡോസ് എടുത്തിട്ടില്ലാത്തവര്‍ വാക്സിന്‍ സ്വീകരിച്ച് സുരക്ഷിതരാകണം. സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്നും മുന്‍കരുതല്‍ ഡോസ് നല്‍കുന്ന വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് അതാത് ഇടത്തെ ആശാ പ്രവര്‍ത്തകരുടെയോ ആരോഗ്യപ്രവര്‍ത്തകരുടെയോ സഹായത്തോടെ വാക്സിന്‍ എടുക്കാനുളള സൗകര്യം ഉണ്ടെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആടിനെ പിടിക്കാൻ വന്ന പാമ്പിന് കിട്ടി എട്ടിന്റെ പണി; മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് കറങ്ങി...

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ മദ്യലഹരിയില്‍ യുവാവിന്റെ സാഹസം. ആടിനെ പിടികൂടാന്‍ ഇറച്ചിക്കടയില്‍...

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ ഇന്ത്യ സന്ദർശനം ഉടൻ? നിർണായക നീക്കങ്ങളുമായി താരിഖ് റഹ്മാൻ

0
ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ചുമതലയേറ്റ താരിഖ് റഹ്‌മാന്‍ ഓഗസ്റ്റ് 20 നും...

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...