ബാഗേജ് മറന്നു പോയിട്ടില്ലെന്ന് മുഖ്യമന്ത്രി കള്ളം പറഞ്ഞെന്ന് വിഡി സതീശന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ബാഗേജ് മറന്നു പോയിട്ടില്ലെന്ന് മുഖ്യമന്ത്രി കള്ളം പറഞ്ഞെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍.  ഒരു ചോദ്യത്തിനും മുഖ്യമന്ത്രി ഉത്തരം നല്‍കിയില്ല. ഭരണകക്ഷിക്ക് വേണ്ടി സംസാരിച്ചവര്‍ പിണറായിക്ക് വേണ്ടി വാഴ്ത്തുപാട്ട് പാടിയെന്ന് സതീശന്‍ പറഞ്ഞു.സ്വര്‍ണക്കടത്ത് കേസില്‍ നിന്ന് രക്ഷപ്പെടാന്‍ മുഖ്യമന്ത്രി നിയമവിരുദ്ധമായ മാര്‍ഗങ്ങള്‍ തേടി. സരിത്തിനെ തട്ടിക്കൊണ്ട് പോയി. സ്വപ്നയ്ക്കെതിരെ കേസ് കൊടുത്തു. ഷാജ് കിരണിനെ എന്തു കൊണ്ട് അറസ്റ്റ് ചെയ്തില്ലെന്നും വിജിലന്‍സ് ഡിജിപി ഷാജ് കിരണുമായി സംസാരിച്ചതെന്തിനാണെന്നും സതീശന്‍ ചോദിച്ചു.

രാഹുല്‍ ഗാന്ധിയുടെ ഓഫീസ് അടിച്ചു തകര്‍ത്തത് ബിജെപിയെ സന്തോഷിപ്പിക്കാന്‍ വേണ്ടിയാണ്. ഭരണപക്ഷം വടി കൊടുത്ത് അടി വാങ്ങുകയാണ്. സോണിയയെയും രാഹുലിനെയും അധിക്ഷേപിച്ച്‌ ബിജെപിയുടെ കയ്യടി വാങ്ങുന്നു. മടിയില്‍ കനമില്ലെന്ന് പറയുന്ന മുഖ്യമന്ത്രി അത് തെളിയിക്കണമെന്നും സതീശന്‍ വെല്ലുവിളിച്ചു.യശ്വന്ത് സിന്‍ഹയെ സ്വീകരിക്കാന്‍ ഭരണപക്ഷത്ത് നിന്ന് ആരും ഉണ്ടായില്ല. മോദിയെ ഭയന്നിട്ടാണോ എന്നറിയില്ലെന്നും അദ്ദേഹം ആരോപിച്ചു. മാത്യു കുഴല്‍നാടന്‍ തെളിവ് ഹാജരാക്കിയാണ് സംസാരിച്ചത്. ഇനി മുഖ്യമന്ത്രി മറുപടി പറയട്ടെ എന്നും സതീശന്‍ വ്യക്തമാക്കി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ബി. ഗോപാലകൃഷ്ണന് രഞ്ജിനി ഹരിദാസിന്റെ വെല്ലുവിളി

0
ന്യൂഡൽഹി : വിദ്യാർഥി പ്രക്ഷോഭത്തിന് പിന്തുണ നൽകിയതിന്റെ പിന്നാലെ ബിജെപി...

ഡൽഹിയിലെ മെട്രോ സ്റ്റേഷനുകൾ തുറന്നില്ലെങ്കിൽ ഇടപെടുമെന്ന് സുപ്രീംകോടതി

0
ഡൽഹി : ഡൽഹിയിലെ മെട്രോ സ്റ്റേഷനുകൾ തുറന്നില്ലെങ്കിൽ ഇടപെടുമെന്ന് സുപ്രീംകോടതി. ഇന്ന്...

രക്ഷാപ്രവർത്തന കേസ് : ഡിജിപി റിപ്പോർട്ട് കൈമാറി : അജിത്കുമാറിനെതിരെ നടപടിക്ക് സർക്കാർ

0
തിരുവനന്തപുരം : ആലപ്പുഴയിലെ ‘രക്ഷാപ്രവർത്തനം’ കേസ് അട്ടിമറിക്കാൻ ഇടപെട്ടെന്ന ആക്ഷേപം നേരിടുന്ന...

‘ഓപ്പറേഷൻ പാർപ്പിടം’ പരിശോധനയുമായി വിജിലൻസ്

0
തിരുവനന്തപുരം: ഓപ്പറേഷൻ പാർപ്പിടം എന്ന പേരിൽ വിജിലൻസ് നടത്തിയ മിന്നൽ റെയ്ഡിൽ...