പത്തനംതിട്ട ജില്ലയില്‍ ഇന്ന് 386 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; കണ്‍ട്രോള്‍സെല്‍ ബുളളറ്റിന്‍ – ആഗസ്റ്റ്‌ 01

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് : ജില്ലയില്‍ ഇന്ന് 386 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ വിദേശത്തുനിന്നു വന്നതും 385 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ലാത്ത മൂന്നു പേരുണ്ട്.

ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്
1. അടൂര്‍ 18
2. പന്തളം 9
3. പത്തനംതിട്ട 14
4. തിരുവല്ല 26
5. ആനിക്കാട് 9
6. ആറന്മുള 15
7. അരുവാപുലം 4
8. അയിരൂര്‍ 6
9. ചിറ്റാര്‍ 1
10. ഏറത്ത് 4
11. ഇലന്തൂര്‍ 3
12. ഏനാദിമംഗലം 15
13. ഇരവിപേരൂര്‍ 4
14. ഏഴംകുളം 18
15. എഴുമറ്റൂര്‍ 1
16. കടമ്പനാട് 13
17. കടപ്ര 16
18. കലഞ്ഞൂര്‍ 1
19. കല്ലൂപ്പാറ 8
20. കൊടുമണ്‍ 16
21. കോയിപ്രം 11
22. കോന്നി 12
23. കൊറ്റനാട് 14
24. കോട്ടാങ്ങല്‍ 3
25. കുളനട 7
26. കുന്നന്താനം 9
27. കുറ്റൂര്‍ 3
28. മലയാലപ്പുഴ 2
29. മല്ലപ്പളളി 4
30. മല്ലപ്പുഴശേരി 4
31. മെഴുവേലി 5
32. മൈലപ്ര 8
33. നാരങ്ങാനം 4
34. നെടുമ്പ്രം 4
35. നിരണം 1
36. ഓമല്ലൂര്‍ 13
37. പള്ളിക്കല്‍ 19
38. പന്തളം-തെക്കേക്കര 2
39. പെരിങ്ങര 8
40. പ്രമാടം 12
41. പുറമറ്റം 3
42. റാന്നി 7
43. റാന്നി-അങ്ങാടി 1
44. റാന്നി-പെരുനാട് 5
45. സീതത്തോട് 2
46. തണ്ണിത്തോട് 1
47. തോട്ടപ്പുഴശേരി 5
48. തുമ്പമണ്‍ 3
49. വടശേരിക്കര 4
50. വളളിക്കോട് 7
51. വെച്ചൂച്ചിറ 2

ജില്ലയില്‍ ഇതുവരെ ആകെ 131094 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 123576 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. ഇന്ന് ജില്ലയില്‍ കോവിഡ്-19 ബാധിതരായ രണ്ടു പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു.
1) നാരങ്ങാനം സ്വദേശിനി (74) 31.07.2021ന് കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.
2) പന്തളം സ്വദേശിനി (67) 01.08.2021ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.

ജില്ലയില്‍ ഇന്ന് 442 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 124960 ആണ്. പത്തനംതിട്ട ജില്ലക്കാരായ 5338 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 5141 പേര്‍ ജില്ലയിലും 197 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ജില്ലയില്‍ 10751 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 1358 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 2908 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തു നിന്നും ഇന്ന് തിരിച്ചെത്തിയ 81 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 37 പേരും ഇതില്‍ ഉള്‍പ്പെടുന്നു.
ആകെ 15017 പേര്‍ നിരീക്ഷണത്തിലാണ്.

ഗവണ്‍മെന്റ് ലാബുകളിലും സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 1382 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 1731 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. ജില്ലയില്‍ കോവിഡ്-19 മൂലമുളള മരണനിരക്ക് 0.38 ശതമാനമാണ്. ജില്ലയുടെ ഇതുവരെയുളള ആകെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 9.97 ശതമാനവും  ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 8.6 ശതമാനവുമാണ്.

ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍റൂമില്‍ 135 കോളുകളും ജില്ലാ ദുരന്ത നിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍റൂമില്‍ 109 കോളുകളും ലഭിച്ചു. ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി ഇന്ന് 835 കോളുകള്‍ നടത്തുകയും ഒരാള്‍ക്ക് കൗണ്‍സിലിംഗ് നല്‍കുകയും ചെയ്തു. പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും റിവ്യൂ മീറ്റിംഗ് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേംബറില്‍ വൈകുന്നേരം 4.30ന് കൂടി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പുതിയ ഖനനനിയന്ത്രണ ഭേദഗതി ബിൽ : കേന്ദ്രത്തിന് കൈകടത്താനാവില്ല, നിയമക്കുരുക്ക്

0
ന്യൂഡൽഹി : ഖനനാനുമതിക്ക് സംസ്ഥാനങ്ങൾ നികുതിയോ സെസ്സോ ഈടാക്കുന്നത് നിയന്ത്രിക്കാൻ കേന്ദ്രത്തിന്...

ഓണം അവധി : ട്രെയിനുകളിൽ ടിക്കറ്റില്ല ; കുതിച്ചുയർന്ന് വിമാന, ബസ് നിരക്കുകൾ

0
തിരുവനന്തപുരം : പ്രവാസികൾക്ക് ഓണത്തിനു നാട്ടിലെത്തി മടങ്ങാൻ ടിക്കറ്റ് കിട്ടണമെങ്കിൽ വൻതുകയും...

കോൺഗ്രസ് ആസ്ഥാനത്തെ വന്ദേമാതര വിവാദം : സോണിയ ഗാന്ധി മാപ്പ് പറയണമെന്ന ആവശ്യം ശക്തമാക്കി...

0
ന്യൂഡൽഹി: എ ഐ സി സി ആസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷത്തിനിടയിലെ വന്ദേമാതര വിവാദത്തിൽ...

ചിങ്ങമാസ പൂജകൾക്കായി ശബരിമല നട ഇന്ന് വൈകിട്ട് തുറക്കും

0
പമ്പ: ചിങ്ങമാസ പൂജയ്ക്കായി ശബരിമല നട ഇന്ന് വൈകിട്ട് തുറക്കും. ഔദ്യോഗികമായി...