പത്തനംതിട്ടയില്‍ ഇന്ന് 657 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; കണ്‍ട്രോള്‍സെല്‍ ബുളളറ്റിന്‍ – ആഗസ്റ്റ്‌ 04

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് : ജില്ലയില്‍ ഇന്ന് 657 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ മൂന്നു പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും 654 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ലാത്ത അഞ്ചു പേരുണ്ട്.

ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്
1. അടൂര്‍ 16
2. പന്തളം 15
3. പത്തനംതിട്ട 21
4. തിരുവല്ല 31
5. ആനിക്കാട് 4
6. ആറന്മുള 11
7. അരുവാപുലം 9
8. അയിരൂര്‍ 6
9. ചെന്നീര്‍ക്കര 2
10. ചെറുകോല്‍ 13
11. ചിറ്റാര്‍ 2
12. ഏറത്ത് 13
13. ഇലന്തൂര്‍ 2
14. ഏനാദിമംഗലം 14
15. ഇരവിപേരൂര്‍ 14
16. ഏഴംകുളം 22
17. എഴുമറ്റൂര്‍ 17
18. കടമ്പനാട് 7
19. കടപ്ര 27
20. കലഞ്ഞൂര്‍ 5
21. കല്ലൂപ്പാറ 7
22. കവിയൂര്‍ 9
23. കൊടുമണ്‍ 8
24. കോയിപ്രം 22
25. കോന്നി 33
26. കൊറ്റനാട് 10
27. കോട്ടാങ്ങല്‍ 8
28. കോഴഞ്ചേരി 8
29. കുളനട 21
30. കുന്നന്താനം 21
31. കുറ്റൂര്‍ 8
32. മലയാലപ്പുഴ 5
33. മല്ലപ്പളളി 14
34. മല്ലപ്പുഴശേരി 1
35. മെഴുവേലി 3
36. മൈലപ്ര 3
37. നാറാണംമൂഴി 9
38. നാരങ്ങാനം 17
39. നെടുമ്പ്രം 2
40. ഓമല്ലൂര്‍ 33
41. പള്ളിക്കല്‍ 30
42. പന്തളം-തെക്കേക്കര 6
43. പെരിങ്ങര 12
44. പ്രമാടം 12
45. പുറമറ്റം 4
46. റാന്നി 6
47. റാന്നി-പഴവങ്ങാടി 4
48. റാന്നി-അങ്ങാടി 5
49. റാന്നി-പെരുനാട് 22
50. സീതത്തോട് 12
51. തണ്ണിത്തോട് 1
52. തോട്ടപ്പുഴശേരി 6
53. തുമ്പമണ്‍ 5
54. വടശേരിക്കര 8
55. വളളിക്കോട് 18
56. വെച്ചൂച്ചിറ 13

ജില്ലയില്‍ ഇതുവരെ ആകെ 132642 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 125112 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. ഇന്ന് ജില്ലയില്‍ കോവിഡ്-19 ബാധിതരായ നാലു പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു.
1) 15.07.2021ന് രോഗബാധ സ്ഥിരീകരിച്ച റാന്നി-പഴവങ്ങാടി സ്വദേശി (50) 01.08.2021ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.
2) 21.07.2021ന് രോഗബാധ സ്ഥിരീകരിച്ച തിരുവല്ല സ്വദേശി (82) 31.07.2021ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.
3) 03.07.2021ന് രോഗബാധ സ്ഥിരീകരിച്ച വളളിക്കോട് സ്വദേശി (75) 16.07.2021ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.
4) 21.07.2021ന് രോഗബാധ സ്ഥിരീകരിച്ച റാന്നി-അങ്ങാടി സ്വദേശി (65) 02.08.2021ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.

ജില്ലയില്‍ ഇന്ന് 447 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 126275 ആണ്. പത്തനംതിട്ട ജില്ലക്കാരായ 5563 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 5345 പേര്‍ ജില്ലയിലും 218 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ജില്ലയില്‍ 10536 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 1191 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 3211 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 48 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 103 പേരും ഇതില്‍ ഉള്‍പ്പെടുന്നു.
ആകെ 14938 പേര്‍ നിരീക്ഷണത്തിലാണ്.

ഗവണ്‍മെന്റ് ലാബുകളിലും സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 6897 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 2717 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. ജില്ലയില്‍ കോവിഡ്-19 മൂലമുളള മരണനിരക്ക് 0.37 ശതമാനമാണ്. ജില്ലയുടെ ഇതുവരെയുളള ആകെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 9.89 ശതമാനവും ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 8.5 ശതമാനവുമാണ്.

ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍റൂമില്‍ 126 കോളുകളും ജില്ലാ ദുരന്ത നിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍റൂമില്‍ 114 കോളുകളും ലഭിച്ചു. പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും റിവ്യൂ മീറ്റിംഗ് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ വൈകുന്നേരം 4.30ന് കൂടി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...