പത്തനംതിട്ട ജില്ലയില്‍ ഇന്ന് 184 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു : കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ – ഫെബ്രുവരി 01

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് : ജില്ലയില്‍ ഇന്ന് 184 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ അഞ്ചു പേര്‍ വിദേശത്ത് നിന്ന് വന്നവരും മൂന്നു പേര്‍ സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും 176 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 16 പേരുണ്ട്.

ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്
1 അടൂര്‍ (അടൂര്‍, കരുവാറ്റ, പന്നിവിഴ, പറക്കോട്) 18
2 പന്തളം (കടയ്ക്കാട്, പന്തളം, മുടിയൂര്‍ക്കോണം) 6
3 പത്തനംതിട്ട (കല്ലറകടവ്, കുമ്പഴ, പത്തനംതിട്ട) 5
4 തിരുവല്ല (തുകലശ്ശേരി, കുറ്റപ്പുഴ, ചുമത്ര, മുത്തൂര്‍, അഴിയിടത്തുചിറ, കാവുംഭാഗം) 14
5 ആനിക്കാട് (പുന്നവേലി, ആനിക്കാട്, നൂറോമാവ്) 4
6 ആറന്മുള (ഇടയാറന്മുള, ഇടശ്ശേരിമല, കിടങ്ങന്നൂര്‍, കുറിച്ചുമുട്ടം) 9
7 അയിരൂര്‍ (കൊട്ടത്തൂര്‍, കാഞ്ഞീറ്റുകര, വെളളിയറ) 6
8 ചെറുകോല്‍ (ചെറുകോല്‍) 2
9 ചിറ്റാര്‍ 1
10 ഏറത്ത് (ചൂരക്കോട്, നെല്ലിമുകള്‍, വടക്കടത്തുകാവ്, മണക്കാല) 10
11 ഇലന്തൂര്‍ (ഇടപ്പരിയാരം, ഇലന്തൂര്‍) 4
12 ഏനാദിമംഗലം (മാരൂര്‍, ഇളമണ്ണൂര്‍) 7
13 ഇരവിപേരൂര്‍ 1
14 ഏഴംകുളം (വയല, നെടുമണ്‍, അറുകാലിയ്ക്കല്‍ ഈസ്റ്റ്, കൈതപ്പറമ്പ്, ഏനാത്ത്) 9
15 എഴുമറ്റൂര്‍ (കോളഭാഗം, തെളളിയൂര്‍) 5
16 കടമ്പനാട് 1
17 കടപ്ര(പരുമല, കടപ്ര) 4
18 കലഞ്ഞൂര്‍ (മാങ്കോട്, മുറിഞ്ഞകല്‍, ഇടത്തറ, കൂടല്‍) 6
19 കല്ലൂപ്പാറ 1
20 കവിയൂര്‍ (തോട്ടഭാഗം, കവിയൂര്‍) 3
21 കൊടുമണ്‍ (ഐക്കാട്, ചിരണിക്കല്‍, ചന്ദനപ്പളളി) 5
22 കോയിപ്രം (വരയന്നൂര്‍, പുല്ലാട്) 3
23 കോന്നി (പയ്യനാമണ്‍, ചെങ്ങറ, പൂവന്‍പാറ, അതുമ്പുംകുളം, പെരിഞ്ഞോട്ടക്കല്‍) 8
24 കൊറ്റനാട് (കൊറ്റനാട്) 2
25 കുളനട 1
26 കുന്നന്താനം (കുന്നന്താനം, പാലയ്ക്കാതകിടി) 3
27 കുറ്റൂര്‍ 1
28 മലയാലപ്പുഴ (കിഴക്കുപ്പുറം, താഴം, മലയാലപ്പുഴ) 3
29 മല്ലപ്പുഴശ്ശേരി (പുന്നയ്ക്കാട്, കുഴിക്കാല) 4
30 മെഴുവേലി 1
31 നാറാണംമൂഴി 1
32 നെടുമ്പ്രം (മണിപ്പുഴ, നെടുമ്പ്രം) 3
33 പളളിക്കല്‍ (മേലൂട്, പഴകുളം, തെങ്ങമം, പയ്യനല്ലൂര്‍) 7
34 പന്തളം-തെക്കേക്കര 1
35 പെരിങ്ങര 1
36 പ്രമാടം (പ്രമാടം, മല്ലശ്ശേരി) 4
37 പുറമറ്റം (വെണ്ണിക്കുളം, പുറമറ്റം) 2
38 റാന്നി (തീയോടിക്കല്‍ ഉതിമൂട്) 2
39 റാന്നി പഴവങ്ങാടി (പഴവങ്ങാടി, ചെല്ലകാട്) 5
40 തണ്ണിത്തോട് 1
41 തോട്ടപ്പുഴശ്ശേരി (മാരാമണ്‍) 2
42 വടശ്ശേരിക്കര (തലച്ചിറ ഏറം) 2
43 വളളിക്കോട് (ഞക്കുനിലം, നരിയാപുരം) 3
44 വെച്ചൂച്ചിറ (മണ്ണടിശാല, കൊല്ലമുള) 3

ജില്ലയില്‍ ഇതുവരെ ആകെ 44711 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 39585 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. ഇന്ന് ജില്ലയില്‍ കോവിഡ്-19 ബാധിതരായ നാലു പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു.

1) തിരുവല്ല സ്വദേശിനി (70) 31.01.2021ന് സ്വവസതിയില്‍ ആശുപത്രിയില്‍ വെച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു. തുടര്‍ന്ന് നടത്തിയ പ്രാഥമിക സ്രവ പരിശോധനയില്‍ രോഗബാധ സ്ഥിരീകരിച്ചു.

2) വെച്ചൂച്ചിറ സ്വദേശി (702) 31.01.2021ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വെച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു. തുടര്‍ന്ന് നടത്തിയ പ്രാഥമിക സ്രവ പരിശോധനയില്‍ രോഗബാധ സ്ഥിരീകരിച്ചു.

3) കല്ലൂപ്പാറ സ്വദേശി (68) 31.01.2021ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വെച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു. തുടര്‍ന്ന് നടത്തിയ പ്രാഥമിക സ്രവ പരിശോധനയില്‍ രോഗബാധ സ്ഥിരീകരിച്ചു.

4) റാന്നി-പെരുനാട് സ്വദേശി (80) 31.01.2021ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വെച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു. തുടര്‍ന്ന് നടത്തിയ പ്രാഥമിക സ്രവ പരിശോധനയില്‍ രോഗബാധ സ്ഥിരീകരിച്ചു.

ജില്ലയില്‍ ഇന്ന് 785 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 39314 ആണ്. പത്തനംതിട്ട ജില്ലക്കാരായ 5134 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 4842 പേര്‍ ജില്ലയിലും 286 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.

ജില്ലയില്‍ ഐസൊലേഷനിലുളളവരുടെ എണ്ണം
1 ജില്ലാ ആശുപത്രി കോഴഞ്ചേരി 136
2 റാന്നി മേനാംതോട്ടം സിഎസ്എല്‍ടിസി 50
3 പന്തളം അര്‍ച്ചന സിഎഫ്എല്‍ടിസി 97
4 മുസലിയാര്‍ പത്തനംതിട്ട സിഎസ്എല്‍ടിസി 71
5 പെരുനാട് കാര്‍മ്മല്‍ സിഎഫ്എല്‍ടിസി 103
6 പത്തനംതിട്ട ജിയോ സിഎഫ്എല്‍ടിസി 16
7 ഇരവിപേരൂര്‍, യാഹിര്‍ സിഎഫ്എല്‍ടിസി 44
8 അടൂര്‍ ഗ്രീന്‍വാലി സിഎഫ്എല്‍ടിസി 77
9 ആനിക്കാട് സിഎഫ്എല്‍ടിസി 15
10 പന്തളം-തെക്കേക്കര സിഎഫ്എല്‍ടിസി 51
11 കോവിഡ്-19 ബാധിതരായി വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ 3890
12 സ്വകാര്യ ആശുപത്രികളില്‍ 168
ആകെ 4718

ജില്ലയില്‍ 13079 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 3750 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 3206 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 197 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 62 പേരും ഇതില്‍ ഉള്‍പ്പെടുന്നു. ആകെ 20035 പേര്‍ നിരീക്ഷണത്തിലാണ്.

ജില്ലയില്‍ വിവിധ പരിശോധനകള്‍ക്കായി ഇതുവരെ ശേഖരിച്ച സാമ്പിളുകള്‍
ക്രമനമ്പര്‍, പരിശോധനയുടെ പേര്, ഇന്നലെ വരെ ശേഖരിച്ചത്, ഇന്ന് ശേഖരിച്ചത്, ആകെ എന്ന ക്രമത്തില്‍:
1 ദൈനംദിന പരിശോധന (ആര്‍ടിപിസിആര്‍ ടെസ്റ്റ്) 170374, 1093, 171467.
2 റാപ്പിഡ് ആന്റിജന്‍ പരിശോധന (പുതിയത്) 175197, 575, 175772.
3 റാപ്പിഡ് ആന്റിജന്‍ (വീണ്ടും നടത്തിയത്) 24869, 834, 25703.
4 റാപ്പിഡ് ആന്റിബോഡി പരിശോധന 485, 0, 485.
5 ട്രൂനാറ്റ് പരിശോധന 5613, 53, 5666.
6 സി.ബി.നാറ്റ് പരിശോധന 466, 12, 478.
ആകെ ശേഖരിച്ച സാമ്പിളുകള്‍ 377004, 2567, 379571.

കൂടാതെ ജില്ലയിലെ സ്വകാര്യ ലാബുകളില്‍ നിന്ന് ഇന്ന് 1479 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. ഗവണ്‍മെന്റ് ലാബുകളിലും സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 4046 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 2909 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.

ജില്ലയില്‍ കോവിഡ്-19 മൂലമുളള മരണനിരക്ക് 0.19 ശതമാനമാണ്. ജില്ലയുടെ ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 10.63 ശതമാനമാണ്. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍ റൂമില്‍ 60 കോളുകളും ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍ റൂമില്‍ 86 കോളുകളും ലഭിച്ചു. ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി ഇന്ന് 696 കോളുകള്‍ നടത്തുകയും രണ്ടു പേര്‍ക്ക് കൗണ്‍സിലിംഗ് നല്‍കുകയും ചെയ്തു.

കോവിഡ്-19 വാക്‌സിനേഷന്‍ പ്രോഗ്രാമിന്റെ ഭാഗമായി ഇന്ന് മൂന്നു മണി വരെയുളള റിപ്പോര്‍ട്ട് അനുസരിച്ച് 890 പേര്‍ക്ക് വാക്‌സിന്‍ നില്‍കി. പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും റിവ്യൂ മീറ്റിംഗ് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ വൈകുന്നേരം 4.30 ന് കൂടി. ജില്ലാതല പ്ലാനിംഗ് മീറ്റിംഗ് രാവിലെ 10 ന് ജില്ലാ കളക്ടറുടെ ചേമ്പറില്‍ കൂടി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പൊതുപദവികളിൽ മോദിയുടെ 25 വർഷം ; സെപ്റ്റംബർ 17 മുതൽ ഒരുമാസം സേവനപ്രവർത്തന പരിപാടികൾ...

0
ന്യൂഡൽഹി : പൊതുപദവികളിൽ 25 വർഷം പൂർത്തിയാക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സേവനകാലയളവ്...

ശബരിമല സ്വർണക്കൊള്ള : ദ്വാരപാലകശില്പക്കേസിലെ കുറ്റപത്രം വൈകും ; കട്ടിളപ്പാളി കേസിലെ കുറ്റപത്രം ഉടൻ...

0
തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട കട്ടിളപ്പാളി കേസിൽ ഉടൻ കുറ്റപത്രം...

ഒഡീഷ തീരത്ത് ചരക്കുകപ്പൽ മുങ്ങി : 24 ജീവനക്കാരെ രക്ഷപ്പെടുത്താൻ തിരച്ചിൽ തുടരുന്നു

0
ഭുവനേശ്വർ : ഒഡീഷ തീരത്തുനിന്ന് ഏകദേശം 240 നോട്ടിക്കൽ മൈൽ അകലെ...

മംഗളൂരു ഡിവിഷൻ മാറ്റം ; റിസർവേഷൻക്വാട്ട കുറയും ; സംസ്ഥാനത്ത് വ്യാപക പ്രതിഷേധം

0
പാലക്കാട് : മംഗളൂരു റെയിൽവേസ്റ്റേഷൻ മൈസൂരു റെയിൽവേ ഡിവിഷന് കൈമാറേണ്ടിവന്നാൽ കേരളത്തിന്...