പത്തനംതിട്ടയില്‍ ഇന്ന് 569 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ – ഫെബ്രുവരി 04

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് : ജില്ലയില്‍ ഇന്ന് 569 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 11 പേര്‍ വിദേശത്ത് നിന്ന് വന്നവരും, നാലു പേര്‍ സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 554 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 27 പേരുണ്ട്.

ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്
1 അടൂര്‍ (അടൂര്‍, കരുവാറ്റ) 3
2 പന്തളം (കുടശനാട്, മങ്ങാരം, പൂഴിക്കാട്, തോട്ടക്കോണം, കടയ്ക്കാട് കുരമ്പാല സൗത്ത്) 20
3 പത്തനംതിട്ട (കുലശേഖരപതി, കുമ്പഴ, നന്നുവക്കാട്, പേട്ട, വലഞ്ചുഴി, മേലേവെട്ടിപ്രം) 22
4 തിരുവല്ല (മഞ്ഞാടി, ചുമത്ര, കാവുംഭാഗം, മുത്തൂര്‍, കുറ്റപ്പുഴ, കറ്റോട്) 38
5 ആനിക്കാട് (പുന്നവേലി, ആനിക്കാട്, നൂറോമാവ്) 6
6 ആറന്മുള (നാല്‍ക്കാലിക്കല്‍, ഇടശേരിമല, ആറന്മുള, ഇടയാറന്മുള, കിടങ്ങന്നൂര്‍) 22
7 അരുവാപുലം (കുമ്മണ്ണൂര്‍, ഐരവണ്‍, അരുവാപുലം) 8
8 അയിരൂര്‍ (അയിരൂര്‍, കൊട്ടാത്തൂര്‍, കൈതകോടി, തടിയൂര്‍, കാഞ്ഞീറ്റുകര) 11
9 ചെന്നീര്‍ക്കര (മാത്തൂര്‍, പ്രക്കാനം, മുട്ടത്തുകോണം, ചെന്നീര്‍ക്കര) 4
10 ചെറുകോല്‍ (കാട്ടൂര്‍, വയലത്തല, ചെറുകോല്‍) 7
11 ചിറ്റാര്‍ (നീലിപിലാവ്, പാമ്പിനി, ചിറ്റാര്‍) 4
12 ഏറത്ത് (ചൂരക്കോട്, വടക്കടത്തുകാവ്, മണക്കാല) 7
13 ഇലന്തൂര്‍ (ഇടപ്പരിയാരം, ഇലന്തൂര്‍) 5
14 ഏനാദിമംഗലം (മാരൂര്‍) 6
15 ഇരവിപേരൂര്‍ (ഈസ്റ്റ് ഓതറ, വളളംകുളം, നെല്ലിമല, കോഴിമല) 17
16 ഏഴംകുളം (വയല, ഏഴംകുളം, പുതുമല, ഏനാത്ത്) 5
17 എഴുമറ്റൂര്‍ (തെളളിയൂര്‍, എഴുമറ്റൂര്‍) 5
18 കടമ്പനാട് (തുവയൂര്‍ നോര്‍ത്ത്, മണ്ണടി, കടമ്പനാട് നോര്‍ത്ത്) 6
19 കടപ്ര (വളഞ്ഞവട്ടം, കടപ്ര) 3
20 കലഞ്ഞൂര്‍ (മുറിഞ്ഞകല്‍, കലഞ്ഞൂര്‍) 5
21 കല്ലൂപ്പാറ (ചെങ്ങരൂര്‍, കടമാന്‍കുളം) 6
22 കവിയൂര്‍ (മുണ്ടിയപ്പളളി, കവിയൂര്‍) 8
23 കൊടുമണ്‍ (കൊടുമണ്‍ ഈസ്റ്റ്, കൊടുമണ്‍, അങ്ങാടിക്കല്‍ സൗത്ത്) 9
24 കോയിപ്രം (കോയിപ്രം, കുറവന്‍കുഴി, കുമ്പനാട്, പുല്ലാട്) 6
25 കോന്നി (ഊട്ടുപ്പാറ, മങ്ങാരം, പയ്യനാമണ്‍, വകയാര്‍, അട്ടച്ചാക്കല്‍, അതുമ്പുംകുളം, പെരിഞ്ഞോട്ടക്കല്‍) 38
26 കൊറ്റനാട് (തീയാടിക്കല്‍, കൊറ്റനാട്) 39
27 കോട്ടാങ്ങല്‍ 1
28 കോഴഞ്ചേരി (തെക്കേമല, കോഴഞ്ചേരി ഈസ്റ്റ്, മേലുകര) 12
29 കുളനട (ഞെട്ടൂര്‍, ഉളളന്നൂര്‍, കൈപ്പുഴ) 8
30 കുന്നന്താനം (കുന്നന്താനം, പാമല, ആഞ്ഞിലിത്താനം, പാലയ്ക്കാതകിടി) 15
31 കുറ്റൂര്‍ (വെസ്റ്റ് ഓതറ, വെണ്‍പാല) 9
32 മലയാലപ്പുഴ (കിഴക്കുപ്പുറം, തലച്ചിറ, പുതുക്കുളം) 8
33 മല്ലപ്പളളി (തുരുത്തിക്കാട്, പാടിമണ്‍, കീഴ്‌വായ്പ്പൂര്‍) 9
34 മല്ലപ്പുഴശേരി (പുന്നയ്ക്കാട്, മല്ലപ്പുഴശേരി) 14
35 മെഴുവേലി (കാരിത്തോട്ട, മെഴുവേലി) 9
36 മൈലപ്ര (മേക്കൊഴൂര്‍, മൈലപ്ര) 3
37 നാറാണംമൂഴി (കക്കൂടുമണ്‍, തൊമ്പിക്കണ്ടം, മടന്തമണ്‍, നാറാണംമൂഴി, അത്തിക്കയം) 12
38 നാരങ്ങാടനം (നാരങ്ങാനം നോര്‍ത്ത്, കടമ്മനിട്ട) 2
39 നെടുമ്പ്രം (കല്ലുങ്കല്‍, പൊടിയാടി) 5
40 നിരണം (കിഴക്കുംഭാഗം, നിരണം) 6
41 ഓമല്ലൂര്‍ (പന്ന്യാലി, വാഴമുട്ടം, ഓമല്ലൂര്‍) 6
42 പളളിക്കല്‍ (പെരിങ്ങനാട്, അമ്മകണ്ടകര, പാറക്കുട്ടം, മേലൂട്, പഴകുളം, തെങ്ങമം) 19
43 പന്തളം-തെക്കേക്കര (തട്ട, മന്നംനഗര്‍, കീരുക്കുഴി, പാറക്കര, മല്ലിക) 12
44 പെരിങ്ങര (മേപ്രാല്‍, പെരുന്തുരുത്തി) 3
45 പ്രമാടം (മല്ലശ്ശേരി, ളാക്കൂര്‍, പൂവന്‍പാറ, തെങ്ങുംകാവ്, വെളളപ്പാറ) 19
46 പുറമറ്റം (വെണ്ണിക്കുളം, പുറമറ്റം) 7
47 റാന്നി (തോട്ടമണ്‍, ഉതിമൂട്, മന്ദിരം) 17
48 റാന്നി പഴവങ്ങാടി (മോതിരവയല്‍, ഉന്നക്കാവ്, പുല്ലൂപ്രം, ചേത്തയ്ക്കല്‍) 3
49 റാന്നി അങ്ങാടി (ഈട്ടിച്ചുവട്, ഉന്നക്കാവ്, നെല്ലിയ്ക്കാമണ്‍, വലിയകാവ്) 17
50 റാന്നി പെരുനാട് (മാമ്പാറ, തുലാപ്പളളി, കൂനംകര) 8
51 തണ്ണിത്തോട് (എലിമുളളുംപ്ലാക്കല്‍, തേക്കുതോട്, തണ്ണിത്തോട്) 7
52 തോട്ടപ്പുഴശേരി (മാരാമണ്‍, ചിറയിറമ്പ്, കുറിയന്നൂര്‍) 7
53 വടശ്ശേരിക്കര (ഇടത്തറ, വടശേരിക്കര) 5
54 വളളിക്കോട് (വി-കോട്ടയം, വളളിക്കോട്, നരിയാപുരം) 7
55 വെച്ചൂച്ചിറ(വെച്ചൂച്ചിറ, കൊല്ലമുള, വെണ്‍കുറിഞ്ഞി) 9

ജില്ലയില്‍ ഇതുവരെ ആകെ 46401 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 41210 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. ഇന്ന് ജില്ലയില്‍ കോവിഡ്-19 ബാധിതയായ ഒരാളുടെ മരണം റിപ്പോര്‍ട്ട് ചെയ്തു.

1) കോന്നി സ്വദേശി (76) 03.02.2021ന് സ്വവസതിയില്‍ വെച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു. തുടര്‍ന്ന് നടത്തിയ പ്രാഥമിക സ്രവ പരിശോധനയില്‍ രോഗബാധ സ്ഥിരീകരിച്ചു.

ജില്ലയില്‍ ഇന്ന് 452 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 40577 ആണ്. പത്തനംതിട്ട ജില്ലക്കാരായ 5548 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 5253 പേര്‍ ജില്ലയിലും 295 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.

ജില്ലയില്‍ ഐസൊലേഷനിലുളളവരുടെ എണ്ണം
1 ജില്ലാ ആശുപത്രി കോഴഞ്ചേരി 154
2 റാന്നി മേനാംതോട്ടം സി.എസ്.എല്‍.ടി.സി. 37
3 പന്തളം അര്‍ച്ചന സി.എസ്.എല്‍.ടി.സി. 114
4 മുസലിയാര്‍ പത്തനംതിട്ട സി.എസ്.എല്‍.ടി.സി. 72
5 പെരുനാട് കാര്‍മ്മല്‍ സി.എഫ്.എല്‍.ടി.സി. 104
6 പത്തനംതിട്ട ജിയോ സി.എഫ്.എല്‍.ടി.സി. 28
7 ഇരവിപേരൂര്‍, യാഹിര്‍ സി.എഫ്.എല്‍.ടി.സി. 40
8 അടൂര്‍ ഗ്രീന്‍വാലി സി.എഫ്.എല്‍.ടി.സി. 77
9 ആനിക്കാട് സി.എഫ്.എല്‍.ടി.സി. 29
10 പന്തളം-തെക്കേക്കര സി.എഫ്.എല്‍.ടി.സി. 32
11 കോവിഡ്-19 ബാധിതരായി വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ 3893
12 സ്വകാര്യ ആശുപത്രികളില്‍ 168
ആകെ 4748

ജില്ലയില്‍ 11381 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 3546 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 3414 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 188 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 55 പേരും ഇതില്‍ ഉള്‍പ്പെടുന്നു. ആകെ 18341 പേര്‍ നിരീക്ഷണത്തിലാണ്.

ജില്ലയില്‍ വിവിധ പരിശോധനകള്‍ക്കായി ഇതുവരെ ശേഖരിച്ച സാമ്പിളുകള്‍
ക്രമനമ്പര്‍, പരിശോധനയുടെ പേര്, ഇന്നലെ വരെ ശേഖരിച്ചത്, ഇന്ന് ശേഖരിച്ചത്, ആകെ എന്ന ക്രമത്തില്‍:
1 ദൈനംദിന പരിശോധന (ആര്‍.ടി.പി.സി.ആര്‍.ടെസ്റ്റ്) 173549, 939, 174488.
2 റാപ്പിഡ് ആന്റിജന്‍ പരിശോധന (പുതിയത്) 176678, 540, 177218.
3 റാപ്പിഡ് ആന്റിജന്‍ (വീണ്ടും നടത്തിയത്) 26414, 377, 26791.
4 റാപ്പിഡ് ആന്റിബോഡി പരിശോധന 485, 0, 485.
5 ട്രൂനാറ്റ് പരിശോധന 5740, 37, 5777.
6 സി.ബി.നാറ്റ് പരിശോധന 494, 14, 508.
ആകെ ശേഖരിച്ച സാമ്പിളുകള്‍ 383360, 1907, 385267.

കൂടാതെ ജില്ലയിലെ സ്വകാര്യ ലാബുകളില്‍ നിന്ന് ഇന്ന് 2110 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. ഗവണ്‍മെന്റ് ലാബുകളിലും സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 4017 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 2759 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. ജില്ലയില്‍ കോവിഡ്-19 മൂലമുളള മരണനിരക്ക് 0.19 ശതമാനമാണ്. ജില്ലയുടെ ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 10.79 ശതമാനമാണ്.

ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍ റൂമില്‍ 58 കോളുകളും ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍ റൂമില്‍ 122 കോളുകളും ലഭിച്ചു. ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി ഇന്ന് 728 കോളുകള്‍ നടത്തുകയും അഞ്ചു പേര്‍ക്ക് കൗണ്‍സിലിംഗ് നല്‍കുകയും ചെയ്തു. പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും റിവ്യൂ മീറ്റിംഗ് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ വൈകുന്നേരം 4.30 ന് കൂടി. ജില്ലാതല പ്ലാനിംഗ് മീറ്റിംഗ് രാവിലെ 10 ന് ജില്ലാ കളക്ടറുടെ ചേമ്പറില്‍ കൂടി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കും ഓണക്കോടി സമ്മാനിച്ച് പ്രിയങ്ക ഗാന്ധി എംപി

0
വണ്ടൂർ: വയനാട് ലോക്സഭ മണ്ഡലത്തിലെ ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കുമായി...

ഡൽഹിയിൽ മഴക്കെടുതി ; ഗുരുഗ്രാമിലും ഫരീദാബാദിലും ഓറഞ്ച് അലേർട്ട്

0
ന്യൂഡൽഹി: കനത്ത മഴയും ശക്തമായ കാറ്റും ഡൽഹിയിലും ദേശീയ തലസ്ഥാന...

പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നു

0
ചെന്നൈ: തമിഴ്‌നാട്ടിൽ ഏറെ പ്രതിഷേധത്തിനിടയാക്കിയ പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നതായി...

റോഡിൽ തോന്നിയപോലെ ലെയിൻ മാറേണ്ട ; നിയമം ലംഘിച്ചാൽ നടപടിയുമായി കേരള പോലീസ്

0
തിരുവനന്തപുരം: ദേശീയപാതയിൽ യാത്ര ചെയ്യുമ്പോൾ ഏത് ലെയിനിലൂടെ പോകണമെന്ന കാര്യത്തിൽ...