കേരളത്തില്‍ ഇന്ന് 6102 പേര്‍ക്ക് കോവിഡ് ; 17 മരണം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കേരളത്തില്‍ ഇന്ന് 6102 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. എറണാകുളം 833, കോഴിക്കോട് 676, കൊല്ലം 651, പത്തനംതിട്ട 569, ആലപ്പുഴ 559, മലപ്പുറം 489, തൃശൂര്‍ 481, കോട്ടയം 450, തിരുവനന്തപുരം 409, കണ്ണൂര്‍ 289, ഇടുക്കി 269, പാലക്കാട് 217, വയനാട് 114, കാസര്‍ഗോഡ് 96 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.

യു.കെ.യില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 78 പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇവരില്‍ 60 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 10 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 84,007 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 7.26 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 98,56,074 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 17 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 3813 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 99 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5509 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 449 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 773, കോഴിക്കോട് 648, കൊല്ലം 635, പത്തനംതിട്ട 517, ആലപ്പുഴ 547, മലപ്പുറം 472, തൃശൂര്‍ 467, കോട്ടയം 396, തിരുവനന്തപുരം 287, കണ്ണൂര്‍ 222, ഇടുക്കി 250, പാലക്കാട് 113, വയനാട് 101, കാസര്‍ഗോഡ് 81 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

45 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. കണ്ണൂര്‍ 8, ഇടുക്കി 7, പാലക്കാട് 6, തൃശൂര്‍, കോഴിക്കോട് 5 വീതം, കൊല്ലം 4, തിരുവനന്തപുരം, പത്തനംതിട്ട 3 വീതം, എറണാകുളം 2, കോട്ടയം, വയനാട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ്  രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലായിരുന്ന 6341 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 370, കൊല്ലം 347, പത്തനംതിട്ട 574, ആലപ്പുഴ 312, കോട്ടയം 829, ഇടുക്കി 116, എറണാകുളം 911, തൃശൂര്‍ 439, പാലക്കാട് 289, മലപ്പുറം 724, കോഴിക്കോട് 838, വയനാട് 206, കണ്ണൂര്‍ 240, കാസര്‍ഗോഡ് 146 എന്നിങ്ങനെയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 68,857 പേരാണ് രോഗം സ്ഥിരീകരിച്ച്‌ ഇനി ചികിത്സയിലുള്ളത്. 8,77,889 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,14,980 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,04,124 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 10,856 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1467 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഫിനിക്സ് പക്ഷിയെപ്പോലെ തകർച്ചയിൽ നിന്നും പറന്നുയരാനുള്ള റാന്നിയുടെ മനക്കരുത്ത് കേരളത്തിന് മാതൃക : ആന്റോ...

0
റാന്നി : ഫിനിക്സ് പക്ഷിയെപ്പോലെ തകർച്ചയിൽ നിന്നും പറന്നുയരാനുള്ള റാന്നിയുടെ മനകരുത്തും...

പൊന്നാനിയിൽ നിന്ന് നേപ്പാളിലേക്ക് തീർഥയാത്ര പോയ നാലം​ഗ കുടുംബത്തെ കാണാനില്ല

0
മലപ്പുറം: മലപ്പുറം പൊന്നാനിയിൽ നിന്ന് നേപ്പാളിലേക്ക് തീർഥയാത്ര പോയ നാലം​ഗ കുടുംബത്തെ...

ടിബറ്റന്‍ അതിര്‍ത്തിയില്‍ തടയണ തകന്നതായി നേപ്പാള്‍ പോലീസ്

0
കാഠ്മണ്ഡു: ടിബറ്റന്‍ അതിര്‍ത്തിയില്‍ തടയണ തകന്നതായി നേപ്പാള്‍ പോലീസ്. രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍...

പുന്നപ്രയിലെ ബാറില്‍ നിന്ന് മദ്യപിച്ചിറങ്ങിയ യുവാവിനെ പോലീസ് അകാരണമായി മര്‍ദിച്ചെന്ന് പരാതി

0
ആലപ്പുഴ: പുന്നപ്രയിലെ ബാറില്‍ നിന്ന് മദ്യപിച്ചിറങ്ങിയ യുവാവിനെ പോലീസ് അകാരണമായി മര്‍ദിച്ചെന്ന്...