പത്തനംതിട്ടയില്‍ ഇന്ന് നാലുപേര്‍ക്ക് കോവിഡ് ; കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ – ജൂണ്‍ 26

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് : ജില്ലയില്‍ ഇന്ന്  നാലുപേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.  1)  ജൂണ്‍ 12 ന് കുവൈറ്റില്‍ നിന്നും എത്തിയ തിരുവല്ല പൊടിയാടി സ്വദേശിയായ 28 വയസുകാരന്‍,  2)  ജൂണ്‍ 15ന് സൗദിയില്‍ നിന്നും എത്തിയ അരുവാപ്പുലം ഐരവണ്‍ സ്വദേശിയായ 61 വയസുകാരന്‍,  3)  ജൂണ്‍ 12 ന് സൗദിയില്‍ നിന്നും എത്തിയ എഴുമറ്റൂര്‍ സ്വദേശിയായ 45 വയസുകാരന്‍,  4)  ജൂണ്‍ 15 ന് ഡല്‍ഹിയില്‍ നിന്നും എത്തിയ കൊറ്റനാട് സ്വദേശിയായ 51 വയസുകാരന്‍ എന്നിവര്‍ക്കാണ് ജില്ലയില്‍ ഇന്ന് രോഗം സ്ഥിരീകരിച്ചത്.

ജില്ലയില്‍ ഇതുവരെ ആകെ 267 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. നിലവില്‍ പത്തനംതിട്ട ജില്ലയില്‍ 178 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 172 പേര്‍ ജില്ലയിലും ആറുപേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ഇതുകൂടാതെ കോട്ടയം ജില്ലയില്‍ നിന്നും ആലപ്പുഴ ജില്ലയില്‍ നിന്നുമുളള ഓരോ രോഗികള്‍ പത്തനംതിട്ടയില്‍ ചികിത്സയില്‍ ഉണ്ട്. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ 75 പേരും കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ എട്ടുപേരും അടൂര്‍ ജനറല്‍ ആശുപത്രിയില്‍ ഒരാളും റാന്നി മേനാംതോട്ടം കോവിഡ് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററില്‍ 74 പേരും പന്തളം അര്‍ച്ചന കോവിഡ് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററില്‍ 26 പേരും ഐസലേഷനില്‍ ഉണ്ട്. സ്വകാര്യ ആശുപത്രികളില്‍ 10 പേര്‍ ഐസലേഷനില്‍ ഉണ്ട്. ജില്ലയില്‍ ആകെ 194 പേര്‍ വിവിധ ആശുപത്രികളില്‍ ഐസലേഷനില്‍ ആണ്. ഇന്ന് പുതിയതായി 21 പേരെ ഐസലേഷനില്‍ പ്രവേശിപ്പിച്ചു.

ജില്ലയില്‍ ആകെ രോഗമുക്തരായവരുടെ എണ്ണം 88 ആണ്. ഇന്ന് ജില്ലയില്‍ ആരും രോഗമുക്തരായിട്ടില്ല. കോവിഡ് മൂലം ജില്ലയില്‍ ഇതുവരെ ഒരാള്‍ മരിച്ചിട്ടുണ്ട്. ജില്ലയില്‍ 417 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. ഇതര സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 3020 പേരും വിദേശത്തുനിന്നും തിരിച്ചെത്തിയ 2210 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 264 പേരും ഇതര സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 122 പേരും ഇതില്‍ ഉള്‍പ്പെടുന്നു. ആകെ 5647 പേര്‍ നിരീക്ഷണത്തിലാണ്.

ജില്ലയില്‍ വിദേശത്തുനിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തുന്നവരെ താമസിപ്പിക്കുന്നതിന് 136 കൊറോണ കെയര്‍ സെന്ററുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. ഇവയില്‍ നിലവില്‍ 1236 പേര്‍ താമസിക്കുന്നുണ്ട്.

ജില്ലയില്‍ നിന്ന് ഇന്ന് 272 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതുവരെ ജില്ലയില്‍ നിന്നും 13938 സാമ്പിളുകള്‍ ആണ് പരിശോധനയ്ക്കായി അയച്ചിട്ടുളളത്. ഇന്ന് 209 സാമ്പിളുകള്‍ നെഗറ്റീവായി റിപ്പോര്‍ട്ട് ചെയ്തു. ഇന്നുവരെ അയച്ച സാമ്പിളുകളില്‍ 263 എണ്ണം പോസിറ്റീവായും 12567 എണ്ണം നെഗറ്റീവായും റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്. 692 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.

ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍ റൂമില്‍ 60 കോളുകളും ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍ റൂമില്‍ 136 കോളുകളും ലഭിച്ചു. ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി ഇന്ന് 995 കോളുകള്‍ നടത്തുകയും 106 പേര്‍ക്ക് കൗണ്‍സലിംഗ് നല്‍കുകയും ചെയ്തു.

ഇന്ന് നടന്ന ആശുപത്രി ജീവനക്കാര്‍ക്കുളള പരിശീലന പരിപാടിയില്‍ 12 ഡോക്ടര്‍മാര്‍ക്കും 16 സ്റ്റാഫ് നേഴ്‌സുമാര്‍ക്കും മൂന്നു ലാബ് ടെക്‌നീഷ്യന്മാര്‍ക്കും ഉള്‍പ്പെടെ 31 പേര്‍ക്ക് കോവിഡ് പ്രിപ്പയേഡ്‌നെസ് പരിശീലനം നല്‍കി.

ജില്ലാ കളക്ടറുടെ നേതൃത്വത്തിലുളള ദൈനംദിന അവലോകനയോഗം വൈകുന്നേരം 4.30 ന് ജില്ലാ കളക്ടറുടെ ചേമ്പറിലും പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും പ്ലാനിംഗ് മീറ്റിംഗ് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറിലും ചേര്‍ന്നു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിജെപി രാഷ്ട്രീയ പാർട്ടി ആവില്ല : പ്രതിഷേധം വിദ്യാഭ്യാസ മേഖലയിൽ മാത്രം ഒതുങ്ങില്ല ;...

0
മുംബൈ : ജാർഖണ്ഡിലെ വിദ്യാർത്ഥികൾക്കൊപ്പം സമരത്തിൽ ഒപ്പം ചേരുമെന്ന് സിജെപി സ്ഥാപകൻ...

കാട്ടാക്കടയിലെ ആദിശേഖർ കൊലപാതകം ; പ്രതി പ്രിയരഞ്ജന്റെ ശിക്ഷ മരവിപ്പിച്ച് സുപ്രീംകോടതി

0
ന്യൂഡൽഹി : കാട്ടാക്കടയിലെ ആദിശേഖറിന്റെ കൊലപാതകത്തിൽ പ്രതി പ്രിയരഞ്ജന്റെ ശിക്ഷ മരവിപ്പിച്ച്...

പീഡനക്കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും ബലാത്സംഗം ; യുവാവിനെ ഗ്രാമവാസികൾ തല്ലിക്കൊന്നു

0
ഛത്ര : ഝാർഖണ്ഡിലെ ഛത്ര ജില്ലയിൽ ബലാത്സംഗക്കുറ്റം ആരോപിക്കപ്പെട്ട ഒരു യുവാവിനെ...

‘ചിലരെ രഹസ്യമായി കാണേണ്ടി വരും’ ; ഹെലികോപ്റ്റർ വിവാദത്തിൽ പുതിയ വിശദീകരണവുമായി മുഖ്യമന്ത്രി

0
തിരുവനന്തപുരം: ഹെലികോപ്റ്റർ യാത്രയെ ചൊല്ലിയുള്ള വിവാദത്തിൽ മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് ഇക്കുറി...