പത്തനംതിട്ടയില്‍ ഇന്ന് 156 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; കണ്‍ട്രോള്‍സെല്‍ ബുളളറ്റിന്‍ – മാര്‍ച്ച് 17

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് : ജില്ലയില്‍ ഇന്ന് 156 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ മൂന്നു പേര്‍ മറ്റ്‌സംസ്ഥാനത്ത് നിന്നുംവന്നതും 153 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 10 പേര്‍ ഉണ്ട്.

ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്
1.അടൂര്‍ (മൂന്നാളം, പറക്കോട്, അടൂര്‍) 12
2.പന്തളം (പന്തളം,) 2
3.പത്തനംതിട്ട (തൈക്കാവ്, കുലശേഖരപതി, കുമ്പഴ) 3
4.തിരുവല്ല (കാവുംഭാഗം, തീപ്പനി, അഴിയിടതുംചിറ) 4
5.ആറന്മുള (മാലക്കര) 2
6.ആനിക്കാട് (ആനിക്കാട്) 2
7.അയിരൂര്‍ (ഇടപ്പാവൂര്‍, കാഞ്ഞീറ്റുകര) 3
8.അരുവാപ്പുലം (ഐരവണ്‍ ഊട്ടുപാറ) 3
9.ചിറ്റാര്‍ (വയ്യാറ്റുപുഴ, നീലിപിലാവ്) 2
10.ഏറത്ത് (പരുത്തിപ്പാറ, ചൂരക്കോട്) 2
11.ഏനാദിമംഗലം (മാരൂര്‍, ഇളമണ്ണൂര്‍) 9
12. ഇരവിപേരൂര്‍ (വളളംകുളം, ഈസ്റ്റ്ഓതറ) 7
13. എഴുമറ്റൂര്‍ (എഴുമറ്റൂര്‍) 1
14. ഏഴംകുളം (കൈതപ്രം, ഏനാത്ത്) 2
15. കടമ്പനാട് (കടമ്പനാട്‌ സൗത്ത്) 1
16. കലഞ്ഞൂര്‍ (മുറിഞ്ഞകല്‍, കൂടല്‍) 2
17. കല്ലൂപ്പാറ (കല്ലൂപ്പാറ) 3
18. കവിയൂര്‍ (മുണ്ടിയപ്പളളി 1)
19. കൊടുമണ്‍ (പുതുമല, ഐക്കാടി, ചിറണിക്കല്‍) 8
20. കോയിപ്രം (പുല്ലാട്) 1
21. കോന്നി (കോന്നി, പയ്യനാമണ്‍, മാങ്ങാരം, അട്ടച്ചാക്കല്‍) 9
22. കോട്ടാങ്ങല്‍ (കോട്ടാങ്ങല്‍) 1
23. കുളനട (കുളനട) 1
24. കുന്നന്താനം (കുന്നന്താനം) 3
25. കുറ്റൂര്‍ (കുറ്റൂര്‍, തെങ്ങേലി) 2
26. മലയാലപ്പുഴ (വെട്ടൂര്‍, മലയാലപ്പുഴ) 3
27. മല്ലപ്പള്ളി (നെടുങ്ങാടപ്പളളി, മല്ലപ്പളളി) 4
28. മല്ലപ്പുഴശ്ശേരി (കുറുന്താര്‍, പുന്നക്കാട്, കുഴിക്കാല) 3
29. മൈലപ്ര (കുമ്പഴ നോര്‍ത്ത്) 2
30. നാറാണംമൂഴി (നാറാണംമൂഴി) 1
31. നാരങ്ങാനം (കടമ്മനിട്ട) 2
32. നെടുമ്പ്രം (പൊടിയാടി, നെടുമ്പ്രം) 2
33. ഓമല്ലൂര്‍ (ഓമല്ലൂര്‍) 1
34. പളളിക്കല്‍ (പളളിക്കല്‍, പെരിങ്ങനാട്) 3
35. പെരിങ്ങര (പെരുംതുരുതത്തി) 3
36. പ്രമാടം (ഇളകൊളളൂര്‍, തെങ്ങുംകാവ്, മല്ലശ്ശേരി) 3
37. റാന്നി (റാന്നി, ഉതിമൂട്) 5
38. റാന്നി പഴവങ്ങാടി (ഐത്തല, കാരികുളം, പഴവങ്ങാടി) 7
39. തണ്ണിത്തോട് (തേക്കുതോട,് എലിമുളളുംപ്ലാക്കല്‍) 21
40. തുമ്പമണ്‍ (തുമ്പമണ്‍) 2
41. വടശ്ശേരിക്കര (മണിയാര്‍, തലച്ചിറ, വടശ്ശേരിക്കര) 3
42. വള്ളിക്കോട് (കുടമുക്ക്, വള്ളിക്കോട്, വാഴമുട്ടം ഈസ്റ്റ്, കൈപ്പട്ടൂര്‍ ) 5

ജില്ലയില്‍ ഇതുവരെ ആകെ 58910 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 53229 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. ഇന്ന് ജില്ലയില്‍ കോവിഡ്-19 ബാധിതനായ ഒരാളുടെ മരണം റിപ്പോര്‍ട്ട് ചെയ്തു.

1) 14.03.2021ന് രോഗബാധ സ്ഥിരീകരിച്ച കോയിപ്രം സ്വദേശി(54) 15.03.2021 ന് കോഴഞ്ചേരി ജില്ലാആശുപത്രിയില്‍വെച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു.

ജില്ലയില്‍ ഇന്ന് 202 പേര്‍ രോഗമുക്തരായി. ആകെ രോഗ മുക്തരായവരുടെ എണ്ണം 56938 ആണ്. പത്തനംതിട്ട ജില്ലക്കാരായ 1611 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 1388 പേര്‍ ജില്ലയിലും 223 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.

ജില്ലയില്‍ഐസൊലേഷനിലുളളവരുടെഎണ്ണം
1. ജില്ലാആശുപത്രികോഴഞ്ചേരി 72
2. റാന്നി മേനാംതോട്ടം സി.എസ്.എല്‍.റ്റി.സി 32
3. പന്തളംഅര്‍ച്ചന സി.എഫ്.എല്‍.റ്റി.സി 33
4. മുസലിയാര്‍ സി.എസ്.എല്‍.റ്റി.സി പത്തനംതിട്ട 9
5. പെരുനാട് കാര്‍മ്മല്‍ സി.എഫ്.എല്‍.റ്റി.സി 20
6. പത്തനംതിട്ട ജിയോ സി.എഫ്.എല്‍.റ്റി.സി 4
7. ആനിക്കാട് സി.എഫ്.എല്‍.റ്റി.സി 3
8. പന്തളം-തെക്കേക്കര സി.എഫ്.എല്‍.റ്റി.സി 18
9. കോവിഡ്-19 ബാധിതരായിവീടുകളില്‍ നിരീക്ഷണത്തില്‍കഴിയുന്നവര്‍ 1022
10. സ്വകാര്യആശുപത്രികളില്‍ 75
ആകെ 1288

ജില്ലയില്‍2830കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 2433 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 3073 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 152 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 63 പേരും ഇതില്‍ ഉള്‍പ്പെടുന്നു. ആകെ 8336 പേര്‍ നിരീക്ഷണത്തിലാണ്.

ജില്ലയില്‍ വിവിധ പരിശോധനകള്‍ക്കായി ഇതുവരെ ശേഖരിച്ച സാമ്പിളുകള്‍
സര്‍ക്കാര്‍ ലാബുകളിലെ പരിശോധനാ വിവരങ്ങള്‍
ക്രമനമ്പര്‍, പരിശോധനയുടെ പേര്, ഇന്നലെ വരെ ശേഖരിച്ചത്, ഇന്ന് ശേഖരിച്ചത്, ആകെ എന്ന ക്രമത്തില്‍:
1 ദൈനംദിന പരിശോധന (ആര്‍.ടി.പി.സി.ആര്‍ പരിശോധന) 205255, 550, 205805.
2 റാപ്പിഡ് ആന്റിജന്‍ പരിശോധന (പുതിയത്) 191931, 272, 192203.
3 റാപ്പിഡ് ആന്റിജന്‍ (വീണ്ടും നടത്തിയത്) 40446, 125, 40571.
4 റാപ്പിഡ്ആന്റിബോഡി പരിശോധന 485, 0, 485.
5 ട്രൂനാറ്റ് പരിശോധന 6946, 28, 6974.
6 സി.ബി.നാറ്റ് പരിശോധന 629, 1, 630.
സര്‍ക്കാര്‍ ലാബുകളില്‍ ആകെ ശേഖരിച്ച സാമ്പിളുകള്‍ 445692, 976, 446668.
സ്വകാര്യ ആശുപത്രികളില്‍ ആകെ ശേഖരിച്ച സാമ്പിളുകള്‍ 249474, 1835, 251309.
ആകെ സാമ്പിളുകള്‍ (സര്‍ക്കാര്‍+സ്വകാര്യം) 695166, 2811, 697977.

ഗവണ്‍മെന്റ്‌ ലാബുകളിലും സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 2811 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 1198 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. ജില്ലയില്‍ കോവിഡ്-19 മൂലമുളള മരണനിരക്ക് 0.20 ശതമാനമാണ്. ജില്ലയുടെ ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റിറേറ്റ് 8.44 ശതമാനമാണ്. ജില്ലാമെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍ റൂമില്‍ 78 കോളുകളും ജില്ലാദുരന്തനിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍ റൂമില്‍ 107 കോളുകളും ലഭിച്ചു.

ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി ഇന്ന് 264 കോളുകള്‍ നടത്തുകയും നാലു പേര്‍ക്ക്കൗണ്‍സിലിംഗ് നല്‍കുകയും ചെയ്തു. പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും റിവ്യൂ മീറ്റിംഗ് ജില്ലാമെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ വൈകുന്നേരം 4.30ന് കൂടി. ജില്ലാതല പ്ലാനിംഗ് മീറ്റിംഗ് രാവിലെ 10ന് ജില്ലാകളക്ടറുടെ ചേമ്പറില്‍ കൂടി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

എച്ച്1എൻ1 പടരുന്നു: പാലക്കാട് ജില്ലയിൽ വീണ്ടും മരണം സ്ഥിരീകരിച്ചു

0
പാലക്കാട്: സംസ്ഥാനത്ത് വീണ്ടും എച്ച്1 എന്‍1 മരണം. പാലക്കാടാണ് മരണം റിപ്പോര്‍ട്ട്...

പാസ്‌പോർട്ട് പൗരത്വത്തിനുള്ള ആധികാരിക രേഖയല്ല; വിദേശകാര്യ മന്ത്രാലയം

0
ന്യൂഡല്‍ഹി: പാസ്‌പോർട്ട് ഒരു യാത്രാ രേഖ മാത്രമാണെന്നും പൗരത്വ രേഖ അല്ലെന്നും...

ലാൻഡിംഗിനിടെ പാക് അതിർത്തിക്കുള്ളിൽ കടന്ന് എയർ ഇന്ത്യ വിമാനം; അന്വേഷണം തുടങ്ങി

0
അമൃത്സർ: ലാൻഡിംഗ് ശ്രമത്തിനിടെ എയർ ഇന്ത്യ വിമാനം പാകിസ്താൻ അതിർത്തി കടന്നു....

ട്രെയിൻ വാതിൽ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് വഴക്ക്; മുംബൈയിൽ ഓടിക്കൊണ്ടിരുന്ന തീവണ്ടിയിൽ ക്രൂരമായ കൊലപാതകം

0
മുംബൈ: മുംബൈയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ യുവാവിനെ കുത്തിക്കൊന്നു. ചൊവ്വാഴ്ചയായിരുന്നു സംഭവം. മഴയെ...