പത്തനംതിട്ടയില്‍ ഇന്ന് 57 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ – നവംബര്‍ 23

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് : ജില്ലയില്‍ ഇന്ന് 57 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ മൂന്നു പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും 54 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 21 പേരുണ്ട്.

ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്:
1 അടൂര്‍ (കണ്ണംകോട്) 1
2 പന്തളം (പൂഴിക്കാട്) 1
3 പത്തനംതിട്ട (മുണ്ടുകോട്ടയ്ക്കല്‍) 1
4 തിരുവല്ല (തിരുവല്ല) 1
5 അരുവാപുലം (കല്ലേലി, കുമ്മണ്ണൂര്‍) 3
6 ചിറ്റാര്‍ (ചിറ്റാര്‍) 1
7 ഏറത്ത് (വടക്കടത്തുകാവ്, നെല്ലിമുകള്‍) 2
8 ഏഴംകുളം (ഏഴംകുളം, കോട്ടമുകള്‍) 2
9 കലഞ്ഞൂര്‍ (കൂടല്‍, പാടം) 3
10 കല്ലൂപ്പാറ (തുരുത്തിക്കാട്, കല്ലൂപ്പാറ) 3
11 കോന്നി (പയ്യനാമണ്‍, മങ്ങാരം, കോന്നി) 14
12 കോഴഞ്ചേരി (കീഴുകര, കോഴഞ്ചേരി) 3
13 കുന്നന്താനം (കുന്നന്താനം, മാന്താനം) 3
14 മലയാലപ്പുഴ (കോട്ടമണ്‍പാറ) 1
15 മല്ലപ്പളളി (കീഴ്‌വായ്പ്പൂര്‍) 1
16 മൈലപ്ര (മൈലപ്ര) 2
17 നാറാണംമൂഴി (അത്തിക്കയം, നാറാണംമൂഴി) 4
18 നെടുമ്പ്രം (നെടുമ്പ്രം) 1
19 പെരിങ്ങര (മേപ്രാല്‍, പെരിങ്ങര) 2
20 പ്രമാടം (വെളളപ്പാറ, വകയാര്‍) 3
21 റാന്നി-പഴവങ്ങാടി (പഴവങ്ങാടി) 1
22 റാന്നി-പെരുനാട് (നിലയ്ക്കല്‍) 1
23 വളളിക്കോട് (പൂങ്കാവ്) 2
24 മറ്റ് ജില്ലക്കാര്‍ 1

ജില്ലയില്‍ ഇതുവരെ ആകെ 18951 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 15198 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. ഇന്ന് ജില്ലയില്‍ കോവിഡ് ബാധിതരായ രണ്ടു പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു. രണ്ടു മരണങ്ങളും ഇതരരോഗങ്ങള്‍ മൂലമാണ്.

1) നവംബര്‍ 22ന് രോഗബാധ സ്ഥിരീകരിച്ച പന്തളം സ്വദേശിനി (65) നവംബര്‍ 23 ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.

2) നവംബര്‍ 16ന് രോഗബാധ സ്ഥിരീകരിച്ച മാത്തൂര്‍ സ്വദേശിനി (93) നവംബര്‍ 23ന് സ്വവസതിയില്‍ വെച്ച് മരണമടഞ്ഞു.

കോവിഡ്-19 മൂലം ജില്ലയില്‍ ഇതുവരെ 104 പേര്‍ മരണമടഞ്ഞു. കൂടാതെ കോവിഡ് ബാധിതരായ 11 പേര്‍ മറ്റ് രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞിട്ടുണ്ട്. ജില്ലയില്‍ ഇന്ന് 109 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 17031 ആണ്. പത്തനംതിട്ട ജില്ലക്കാരായ 1805 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 1678 പേര്‍ ജില്ലയിലും 127 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.

ജില്ലയില്‍ ഐസൊലേഷനിലുളളവരുടെ എണ്ണം
1 ജനറല്‍ ആശുപത്രി പത്തനംതിട്ട 10
2 ജില്ലാ ആശുപത്രി കോഴഞ്ചേരി 108
3 റാന്നി മേനാംതോട്ടം സിഎസ്എല്‍ടിസി 23
4 പന്തളം അര്‍ച്ചന സിഎഫ്എല്‍ടിസി 64
5 കോഴഞ്ചേരി മുത്തൂറ്റ് സിഎസ്എല്‍ടിസി 129
6 പെരുനാട് കാര്‍മ്മല്‍ സിഎഫ്എല്‍ടിസി 54
7 പത്തനംതിട്ട ജിയോ സിഎഫ്എല്‍ടിസി 60
8 അടൂര്‍ ഗ്രീന്‍വാലി സിഎഫ്എല്‍ടിസി 58
9 നെടുമ്പ്രം സിഎഫ്എല്‍ടിസി 36
10 മല്ലപ്പളളി സിഎഫ്എല്‍ടിസി 73
11 കോവിഡ്-19 ബാധിതരായി വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ 940
12 സ്വകാര്യ ആശുപത്രികളില്‍ 113
ആകെ 1668

ജില്ലയില്‍ 3583 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 2879 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 4163 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 158 പേരും  മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 127 പേരും ഇതില്‍ ഉള്‍പ്പെടുന്നു. ആകെ 10625 പേര്‍ നിരീക്ഷണത്തിലാണ്.

ജില്ലയില്‍ വിവിധ പരിശോധനകള്‍ക്കായി ഇതുവരെ ശേഖരിച്ച സാമ്പിളുകള്‍
ക്രമനമ്പര്‍, പരിശോധനയുടെ പേര്, ഇന്നലെ വരെ ശേഖരിച്ചത്, ഇന്ന് ശേഖരിച്ചത്, ആകെ എന്ന ക്രമത്തില്‍:
1 ദൈനംദിന പരിശോധന (ആര്‍ടിപിസിആര്‍ ടെസ്റ്റ്) 113555, 964, 114519.
2 റാപ്പിഡ് ആന്റിജന്‍ പരിശോധന (പുതിയത്) 91675, 1144, 92819.
3 റാപ്പിഡ് ആന്റിജന്‍ (വീണ്ടും നടത്തിയത്) 3313, 281, 3594.
4 റാപ്പിഡ് ആന്റിബോഡി പരിശോധന 485, 0, 485.
5 ട്രൂനാറ്റ് പരിശോധന 3824, 48, 3872.
6 സി.ബി.നാറ്റ് പരിശോധന 243, 11, 254.
ആകെ ശേഖരിച്ച സാമ്പിളുകള്‍ 213095, 2448, 215543.

കൂടാതെ ജില്ലയിലെ സ്വകാര്യ ലാബുകളില്‍ നിന്ന് ഇന്ന് 1479 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. ഗവണ്‍മെന്റ് ലാബുകളിലും സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 3927 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 1943 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. ജില്ലയില്‍ കോവിഡ്-19 മൂലമുളള മരണനിരക്ക് 0.56 ശതമാനമാണ്. ജില്ലയുടെ ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 8.22 ശതമാനമാണ്.

ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍ റൂമില്‍ 40 കോളുകളും ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍ റൂമില്‍ 82 കോളുകളും ലഭിച്ചു. ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി ഇന്ന് 1190 കോളുകള്‍ നടത്തുകയും 11 പേര്‍ക്ക് കൗണ്‍സിലിംഗ് നല്‍കുകയും ചെയ്തു. പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും റിവ്യൂ മീറ്റിംഗ്  ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ വൈകുന്നേരം 4.30 ന് കൂടി. ജില്ലാതല പ്ലാനിംഗ് മീറ്റിംഗ് രാവിലെ 10 ന് ജില്ലാ കളക്ടറുടെ ചേമ്പറില്‍ കൂടി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

അമ്മക്ക് വീഡിയോ സന്ദേശം അയച്ച് നീറ്റ് വിദ്യാർത്ഥി ജീവനൊടുക്കി

0
മുംബൈ: മഹാരാഷ്ട്രയിലെ ഹിംഗോളിയിൽ നീറ്റ് ഉദ്യോഗാർത്ഥി പരീക്ഷക്ക് പിന്നാലെ ജീവനൊടുക്കി. മഹാരാഷ്ട്രയിലെ...

പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ ; ജൂണ്‍ 28ന് മന്ത്രി പി.സി വിഷ്ണുനാഥ് ജില്ലാതല ഉദ്ഘാടനം...

0
പത്തനംതിട്ട: പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ ജില്ലാതല ഉദ്ഘാടനം ജൂണ്‍ 28 രാവിലെ...

സെന്‍സസ് സെല്‍ഫ് എന്യൂമറേഷന്‍ പൂര്‍ത്തിയാക്കി പത്തനംതിട്ടയില്‍ 18,679 കുടുംബങ്ങള്‍

0
പത്തനംതിട്ട: ദേശീയ സെന്‍സസ് 2027 ന്റെ ഭാഗമായി പത്തനംതിട്ട ജില്ലയില്‍ ഇതുവരെ...

എയ്ഡഡ് സ്കൂൾ അധ്യാപകരുടെയും അനധ്യാപകരുടെയും നിയമനത്തിനുള്ള പ്രായപരിധിയിൽ വർദ്ധനവ് വരുത്തി

0
തിരുവനന്തപുരം : സംസ്ഥാനത്തെ എയ്ഡഡ് സ്കൂൾ അധ്യാപകരുടെയും അനധ്യാപകരുടെയും നിയമനത്തിനുള്ള പ്രായപരിധിയിൽ...