പത്തനംതിട്ടയില്‍ ഇന്ന് 247 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ – ഒക്ടോബര്‍ 21

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് : ജില്ലയില്‍ ഇന്ന്  247 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ വിദേശ രാജ്യത്തുനിന്നും വന്നതും 26 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും 220 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 26 പേരുണ്ട്.

ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥപനങ്ങള്‍ തിരിച്ചുളള കണക്ക്
1 അടൂര്‍(കണ്ണംകോട്, മിത്രപുരം, പറക്കോട്, കരുവാറ്റ) 7
2 പന്തളം (കുരമ്പാല, പൂഴിക്കാട്) 10
3 പത്തനംതിട്ട(കുമ്പഴ, കുലശേഖരപതി, വലഞ്ചുഴി, വെട്ടിപ്രം, തൈക്കാവ്) 26
4 തിരുവല്ല (കല്ലിശേരി, ചുമത്ര, കാവുംഭാഗം, മഞ്ഞാടി, മുത്തൂര്‍, കുറ്റപ്പുഴ) 16
5 ആനിക്കാട് (നൂറോമാവ്) 1
6 ആറന്മുള (ഇടയാറന്മുള, കുറിച്ചിമുട്ടം, നീര്‍വിളാകം, തീയാടിക്കല്‍) 18
7 അരുവാപുലം (കുമ്മണ്ണൂര്‍) 1
8 അയിരൂര്‍ (ചെറുകുന്നം, അയിരൂര്‍) 2
9 ചെന്നീര്‍ക്കര 1
10 ചെറുകോല്‍ (ചെറുകോല്‍) 2
11 ചിറ്റാര്‍ 1
12 ഏറത്ത് (മണക്കാല, വടക്കടത്തുകാവ്, അന്തിച്ചിറ, വട്ടമേല്‍പ്പടി, വയല) 18
13 ഏനാദിമംഗലം (ഇളമണ്ണൂര്‍, പൂതങ്കര) 5
14 ഇരവിപേരൂര്‍ (ഈസ്റ്റ് ഓതറ, വളളംകുളം) 8
15 ഏഴംകുളം (തൊഴുവക്കാട്, അറുകാലിയ്ക്കല്‍ ഈസ്റ്റ്) 3
16 എഴുമറ്റൂര്‍ 1
17 കടമ്പനാട് (കടമ്പനാട് സൗത്ത്, കടമ്പനാട് നോര്‍ത്ത്, തുവയൂര്‍, മണ്ണടി, മലങ്കാവ്) 10
18 കടപ്ര 1
19 കലഞ്ഞൂര്‍ (ഇടത്തറ, അതിരുങ്കല്‍, കൂടല്‍) 7
20 കല്ലൂപ്പാറ (കല്ലൂപ്പാറ) 3
21 കവിയൂര്‍ (കവിയൂര്‍) 3
22 കൊടുമണ്‍ (ഇടത്തിട്ട, അങ്ങാടിക്കല്‍, അങ്ങാടിക്കല്‍ നോര്‍ത്ത്്) 7
23 കോയിപ്രം (പുല്ലാട്) 3
24 കോന്നി (പയ്യനാമണ്‍, പെരിഞൊട്ടയ്ക്കല്‍) 2
25 കൊറ്റനാട് (പെരുമ്പെട്ടി, കുരിശുമുട്ടം) 10
26 കോട്ടാങ്ങല്‍ (വായ്പ്പൂര്‍, കോട്ടാങ്ങല്‍) 3
27 കുളനട 1
28 മല്ലപ്പളളി (മല്ലപ്പളളി) 4
29 മെഴുവേലി 1
30 മൈലപ്ര (മൈലപ്ര) 4
31 നാറാണംമൂഴി (കക്കുടുമണ്‍, നാറാണംമൂഴി) 4
32 നാരങ്ങാനം 1
33 നെടുമ്പ്രം (പൊടിയാടി) 6
34 നിരണം 1
35 പളളിക്കല്‍ (പെരിങ്ങനാട്, തെങ്ങമം) 5
36 പന്തളം-തെക്കേക്കര (പടുകോട്ടയ്ക്കല്‍) 2
37 പെരിങ്ങര (കാരയ്ക്കല്‍, മേപ്രാല്‍) 3
38 പ്രമാടം (ഇളകൊളളൂര്‍, ഇളപ്പുപാറ) 2
39 പുറമറ്റം (വെണ്ണികുളം, മുണ്ടമല) 4
40 റാന്നി (തോട്ടമണ്‍, മന്ദിരം ജംഗ്ഷന്‍, ബ്ലോക്കുപടി,) 6
41 റാന്നി-പഴവങ്ങാടി (ചെല്ലക്കാട്, ഐത്തല, പഴവങ്ങാടി) 3
42 റാന്നി-അങ്ങാടി 1
43 റാന്നി-പെരുനാട് (കൂനംകര, പെരുനാട്) 2
44 തോട്ടപ്പുഴശേരി (കോളഭാഗം, ചിറയിറമ്പ്) 3
45 വടശേരിക്കര (പേഴുംപാറ, ചെറുകുളഞ്ഞി, വടശേരിക്കര) 10
46 വളളിക്കോട് (നരിയാപുരം, വാഴമുട്ടം ഈസ്റ്റ്, വളളിക്കോട്) 9
47 വെച്ചൂച്ചിറ (ചാത്തന്‍തറ, വെണ്‍കുറുഞ്ഞി, വെച്ചൂച്ചിറ) 5
48 മറ്റ് ജില്ലക്കാര്‍ 1

ജില്ലയില്‍ ഇതുവരെ ആകെ 13034 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 9991 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. ഇന്ന് ജില്ലയില്‍ കോവിഡ് ബാധിതരായ ഒരാളുടെ മരണം റിപ്പോര്‍ട്ട് ചെയ്തു.

1) ഒക്ടോബര്‍ 13ന് രോഗബാധ സ്ഥിരീകരിച്ച പത്തനംതിട്ട സ്വദേശി (81) ഒക്ടോബര്‍ 21 ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ വച്ച് മരണമടഞ്ഞു.

കോവിഡ്-19 മൂലം ജില്ലയില്‍ ഇതുവരെ 72 പേര്‍ മരണമടഞ്ഞു. കൂടാതെ കോവിഡ് ബാധിതരായ അഞ്ചു പേര്‍ മറ്റ് രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞിട്ടുണ്ട്. ജില്ലയില്‍ ഇന്ന് 250 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 10517 ആണ്. പത്തനംതിട്ട ജില്ലക്കാരായ 2440 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 2301 പേര്‍ ജില്ലയിലും 139 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.

ജില്ലയില്‍ ഐസൊലേഷനിലുളളവരുടെ എണ്ണം
1 ജനറല്‍ ആശുപത്രി പത്തനംതിട്ട 113
2 ജില്ലാ ആശുപത്രി കോഴഞ്ചേരി 101
3 റാന്നി മേനാംതോട്ടം സിഎസ്എല്‍ടിസി 84
4 പന്തളം അര്‍ച്ചന സിഎഫ്എല്‍ടിസി 58
5 കോഴഞ്ചേരി മുത്തൂറ്റ് സിഎസ്എല്‍ടിസി 161
6 പെരുനാട് കാര്‍മല്‍ സിഎഫ്എല്‍ടിസി 69
7 പത്തനംതിട്ട ജിയോ സിഎഫ്എല്‍ടിസി 59
8 ഇരവിപേരൂര്‍ യാഹിര്‍ സിഎഫ്എല്‍ടിസി 15
9 അടൂര്‍ ഗ്രീന്‍വാലി സിഎഫ്എല്‍ടിസി 59
10 നെടുമ്പ്രം സിഎഫ്എല്‍ടിസി 44
11 മല്ലപ്പളളി സിഎഫ്എല്‍ടിസി 52
12 കോവിഡ്-19 ബാധിതരായി വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ 1234
13 സ്വകാര്യ ആശുപത്രികളില്‍ 115
ആകെ 2164

ജില്ലയില്‍ 14782 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 2269 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 3736 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 109 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 145 പേരും ഇതില്‍ ഉള്‍പ്പെടുന്നു. ആകെ 20787 പേര്‍ നിരീക്ഷണത്തിലാണ്.

ജില്ലയില്‍ വിവിധ പരിശോധനകള്‍ക്കായി ഇതുവരെ ശേഖരിച്ച സാമ്പിളുകള്‍
ക്രമനമ്പര്‍, പരിശോധനയുടെ പേര്, ഇന്നലെ വരെ ശേഖരിച്ചത്, ഇന്ന് ശേഖരിച്ചത്, ആകെ എന്ന ക്രമത്തില്‍:
1 ദൈനംദിന പരിശോധന (ആര്‍ടിപിസിആര്‍ ടെസ്റ്റ്) 92241, 708, 92949.
2 റാപ്പിഡ് ആന്റിജന്‍ പരിശോധന 61311, 1125, 62436.
3 റാപ്പിഡ് ആന്റിബോഡി പരിശോധന 485, 0, 485.
4 ട്രൂനാറ്റ് പരിശോധന 2814, 40, 2854.
5 സി.ബി.നാറ്റ് പരിശോധന 131, 0, 131.
ആകെ ശേഖരിച്ച സാമ്പിളുകള്‍ 156982, 1873, 158855.

കൂടാതെ ജില്ലയിലെ സ്വകാര്യ ലാബുകളില്‍ നിന്ന് ഇന്ന് 876 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. ഗവണ്‍മെന്റ് ലാബുകളിലും സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 2749 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 1760 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. ജില്ലയില്‍ കോവിഡ്-19 മൂലമുളള മരണനിരക്ക് 0.55 ശതമാനമാണ്. ജില്ലയുടെ ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 7.67 ശതമാനമാണ്. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍ റൂമില്‍ 32 കോളുകളും ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍ റൂമില്‍ 112 കോളുകളും ലഭിച്ചു.

ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി ഇന്ന് 1000 കോളുകള്‍ നടത്തുകയും 16 പേര്‍ക്ക് കൗണ്‍സിലിംഗ് നല്‍കുകയും ചെയ്തു. പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും പ്ലാനിംഗ് മീറ്റിംഗ് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ കൂടി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ബീച്ചിൽ എത്തിയ യുവതികൾക്ക് മുന്നിൽ നഗ്നതാപ്രദർശനം ; സ്വകാര്യ റിസോർട്ട് ജീവനക്കാരൻ അറസ്റ്റിൽ

0
തിരുവനന്തപുരം: വർക്കല ബീച്ചിൽ എത്തിയ യുവതികൾക്ക് മുന്നിൽ നഗ്നതാപ്രദർശനം നടത്തിയ സ്വകാര്യ...

യുപിയിൽ വീണ്ടും ഒന്നിക്കാൻ കോൺഗ്രസും സമാജ്‍വാദി പാർട്ടിയും ; ബിജെപിയെ താഴെയിറക്കുക ലക്ഷ്യം

0
​ദില്ലി: ഉത്തർ പ്രദേശിൽ അടുത്ത വ‍ർഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, സഖ്യ...

“സ്ത്രീകളെ പറ്റിക്കുന്ന വ്യാജ പ്രഖ്യാപനം”; പ്രിയദർശിനി പദ്ധതിക്കെതിരെ തിങ്കളാഴ്ച സംസ്ഥാന വ്യാപകമായി ബി.ജെ.പി പ്രതിഷേധം

0
തിരുവനന്തപുരം: യുഡിഎഫ് സർക്കാർ കെഎസ്ആർടിസി ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയിൽ വാഗ്ദാനലംഘനം നടത്തിയെന്ന്...

നയതന്ത്ര തട്ടകത്തിൽ ട്രംപിന്റെ അപ്രതീക്ഷിത നീക്കം; ലെബനൻ ആക്രമണത്തിൽ ഇസ്രയേലിനെ തള്ളിപ്പറഞ്ഞ് അമേരിക്കൻ പ്രസിഡന്റ്

0
ന്യൂയോർക്ക്: പശ്ചിമേഷ്യൻ സംഘർഷത്തിൽ ഇറാനുമായുള്ള സമാധാന കരാർ അന്തിമഘട്ടത്തിലെത്തി നിൽക്കെ...