പത്തനംതിട്ടയില്‍ ഇന്ന് 428 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; കണ്‍ട്രോള്‍സെല്‍ ബുളളറ്റിന്‍ – മേയ് 03

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് : ജില്ലയില്‍ ഇന്ന് 428 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ വിദേശത്ത് നിന്നും വന്നതും 30 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും 397 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ലാത്ത അഞ്ചു പേരുണ്ട്.

ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്
1. അടൂര്‍ 14
2. പന്തളം 7
3. പത്തനംതിട്ട 47
4. തിരുവല്ല 25
5. ആനിക്കാട് 2
6. ആറന്മുള 4
7. അയിരൂര്‍ 9
8. ചെന്നീര്‍ക്കര 1
9. ചെറുകോല്‍ 5
10. ചിറ്റാര്‍ 4
11. ഏറത്ത് 3
12. ഇലന്തൂര്‍ 10
13. ഏനാദിമംഗലം 5
14. ഇരവിപേരൂര്‍ 4
15. ഏഴംകുളം 12
16. എഴുമറ്റൂര്‍ 5
17. കടമ്പനാട് 8
18. കടപ്ര 10
19. കലഞ്ഞൂര്‍ 9
20. കല്ലൂപ്പാറ 6
21. കവിയൂര്‍ 2
22. കൊടുമണ്‍ 6
23. കോയിപ്രം 11
24. കോന്നി 4
25. കൊറ്റനാട് 18
26. കോഴഞ്ചേരി 4
27. കുളനട 5
28. കുന്നന്താനം 5
29. കുറ്റൂര്‍ 3
30. മലയാലപ്പുഴ 6
31. മല്ലപ്പളളി 3
32. മല്ലപ്പുഴശ്ശേരി 1
33. മെഴുവേലി 2
34. മൈലപ്ര 6
35. നാറാണംമൂഴി 19
36. നാരങ്ങാനം 5
37. നെടുമ്പ്രം 1
38. നിരണം 8
39. പള്ളിക്കല്‍ 14
40. പന്തളം-തെക്കേക്കര 1
41. പെരിങ്ങര 3
42. പുറമറ്റം 5
43. റാന്നി 44
44. റാന്നി-പഴവങ്ങാടി 13
45. റാന്നി-അങ്ങാടി 14
46. റാന്നി-പെരുനാട് 9
47. സീതത്തോട് 1
48. തണ്ണിത്തോട് 3
49. തോട്ടപ്പുഴശ്ശേരി 6
50. തുമ്പമണ്‍ 1
51. വടശ്ശേരിക്കര 2
52. വളളിക്കോട് 1
53. വെച്ചൂച്ചിറ 12

ജില്ലയില്‍ ഇതുവരെ ആകെ 78443 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 71422 പേര്‍ സമ്പര്‍ക്കംമൂലം രോഗം സ്ഥിരീകരിച്ചവരാണ്. ഇന്ന് ജില്ലയില്‍ കോവിഡ്-19 ബാധിതരായ അഞ്ചു പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു.

1) മലയാലപ്പുഴ സ്വദേശിനി (79) 03.05.2021ന് പന്തളത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു. തുടര്‍ന്ന് നടത്തിയ പ്രാഥമിക സ്രവപരിശോധനയില്‍ രോഗബാധ സ്ഥിരീകരിച്ചു.

2) തിരുവല്ല സ്വദേശിനി (84) 02.05.2021ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വെച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു. തുടര്‍ന്ന് നടത്തിയ പ്രാഥമിക സ്രവപരിശോധനയില്‍ രോഗബാധ സ്ഥിരീകരിച്ചു.

3) 26.04.2021ന് രോഗബാധ സ്ഥിരീകരിച്ച വടശേരിക്കര സ്വദേശിനി (54) 02.05.2021ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വെച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു.

4) 21.04.2021ന് രോഗബാധ സ്ഥിരീകരിച്ച കുറ്റൂര്‍ സ്വദേശി (40) 01.05.2021ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വെച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു.

5) 02.05.2021ന് രോഗബാധ സ്ഥിരീകരിച്ച നാറാണമ്മൂഴി സ്വദേശി (78) 02.05.2021ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വെച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു.

ജില്ലയില്‍ ഇന്ന് 751 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 67584 ആണ്. പത്തനംതിട്ട ജില്ലക്കാരായ 10609 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 10195 പേര്‍ ജില്ലയിലും 414 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.

ജില്ലയില്‍ 19504 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 1979 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 3952 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 93 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 189 പേരും ഇതില്‍ ഉള്‍പ്പെടുന്നു. ആകെ 25435 പേര്‍ നിരീക്ഷണത്തിലാണ്.

ജില്ലയില്‍ വിവിധ പരിശോധനകള്‍ക്കായി ഇതുവരെ ശേഖരിച്ച സാമ്പിളുകള്‍
സര്‍ക്കാര്‍ ലാബുകളിലെ പരിശോധനാ വിവരങ്ങള്‍
ക്രമനമ്പര്‍, പരിശോധനയുടെ പേര്, ഇന്നലെവരെ ശേഖരിച്ചത്, ഇന്ന് ശേഖരിച്ചത്, ആകെ എന്ന ക്രമത്തില്‍:

1 ദൈനംദിന പരിശോധന (ആര്‍.ടി.പി.സി.ആര്‍ പരിശോധന) 242640, 2317, 244957.
2 റാപ്പിഡ് ആന്റിജന്‍ പരിശോധന (പുതിയത്) 219629, 699, 220328.
3 റാപ്പിഡ് ആന്റിജന്‍ (വീണ്ടും നടത്തിയത്) 46222, 190, 46412.
4 റാപ്പിഡ്ആന്റിബോഡി പരിശോധന 485, 0, 485.
5 ട്രൂനാറ്റ് പരിശോധന 7823, 23, 7846.
6 സി.ബി.നാറ്റ് പരിശോധന 732, 8, 740.
സര്‍ക്കാര്‍ ലാബുകളില്‍ ആകെ ശേഖരിച്ച സാമ്പിളുകള്‍ 517531, 3237, 520768.
സ്വകാര്യ ആശുപത്രികളില്‍ ആകെ ശേഖരിച്ച സാമ്പിളുകള്‍ 342983, 1663, 344646.
ആകെ സാമ്പിളുകള്‍ (സര്‍ക്കാര്‍ + സ്വകാര്യം) 860514, 4900, 865414.

ഗവണ്‍മെന്റ് ലാബുകളിലും സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 4900 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 2981 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. ജില്ലയില്‍ കോവിഡ്-19 മൂലമുളള മരണനിരക്ക് 0.19 ശതമാനമാണ്. ജില്ലയുടെ ഇതുവരെയുളള ആകെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 9.06 ശതമാനമാണ്.
ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍റൂമില്‍ 139 കോളുകളും ജില്ലാ ദുരന്ത നിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍റൂമില്‍ 109 കോളുകളും ലഭിച്ചു.

ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി ഇന്ന് 1055 കോളുകള്‍ നടത്തുകയും മൂന്നു പേര്‍ക്ക് കൗണ്‍സിലിംഗ് നല്‍കുകയും ചെയ്തു. പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും റിവ്യൂ മീറ്റിംഗ് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ വൈകുന്നേരം 4.30ന് കൂടി.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ധവളപത്രം പുറത്തിറക്കിയതിന് പിന്നാലെ സഭയിൽ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും തമ്മിൽ പോര്

0
തിരുവനന്തപുരം: ധവളപത്രം പുറത്തിറക്കിയതിന് പിന്നാലെ സഭയിൽ മുഖ്യമന്ത്രി വിഡി സതീശനും പ്രതിപക്ഷ...

റാന്നി – ചെറുകോല്‍പ്പുഴ റോഡില്‍ വാട്ടര്‍ അതോറിറ്റി നിര്‍മ്മിച്ച കുഴി അപകടക്കെണിയാകുന്നു

0
റാന്നി : റാന്നി - ചെറുകോല്‍പ്പുഴ റോഡില്‍ വാട്ടര്‍ അതോറിറ്റി നിര്‍മ്മിച്ച കുഴി...

ധവളപത്രം പുറത്തിറക്കി യുഡിഎഫ് സർക്കാർ ; വിയോജിപ്പുമായി കെ എൻ ബാലഗോപാൽ

0
തിരുവനന്തപുരം: സംസ്ഥാനത്തിന്‍റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള ധവളപത്രം പുറത്തിറക്കി യുഡിഎഫ് സർക്കാർ. ധവളപത്രം മേശപ്പുറത്ത്...

സ്റ്റിക്കറുകളും ലൈറ്റും ഉള്‍പ്പടെ 18 തരം മോഡിഫിക്കേഷന്‍ അനുവദിക്കാമെന്ന് എംവിഡി

0
തിരുവനന്തപുരം : സംസ്ഥാനത്തെ വാഹനപ്രേമികളും ജെന്‍സികളും കാത്തിരുന്ന വാഹന മോഡിഫിക്കേഷന്‍ നടപ്പാക്കുന്നതില്‍...