പത്തനംതിട്ടയില്‍ ഇന്ന് 239 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു : കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ – ഒക്ടോബര്‍ 02

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് :  ജില്ലയില്‍ ഇന്ന് 239 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ എട്ടു പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും 41 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും 190 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 31 പേരുണ്ട്.

ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥപനങ്ങള്‍ തിരിച്ചുളള കണക്ക്
1) അടൂര്‍ മുനിസിപ്പാലിറ്റി 2
2) പന്തളം മുനിസിപ്പാലിറ്റി 7 (കുരമ്പാല, കടയ്ക്കാട് തോന്നല്ലൂര്‍, മങ്ങാരം)
3) പത്തനംതിട്ട മുനിസിപ്പാലിറ്റി 14 (അടൂര്‍, മുണ്ടുകോട്ടയ്ക്കല്‍, വലഞ്ചുഴി, പത്തനംതിട്ട)
4) തിരുവല്ല മുനിസിപ്പാലിറ്റി 25 (മുത്തൂര്‍, തിരുവല്ല, തിരുമൂലപുരം, മേപ്രാല്‍)
5) ആനിക്കാട് ഗ്രാമപഞ്ചായത്ത് 5 (നൂറോമാവ്, ആനിക്കാട്)
6) ആറന്മുള ഗ്രാമപഞ്ചായത്ത് 3
7) അരുവാപുലം ഗ്രാമപഞ്ചായത്ത് 9 (കല്ലേലി എസ്റ്റേറ്റ്, ഊട്ടുപാറ, കൊക്കാത്തോട്, അരുവാപ്പുലം)
8) അയിരൂര്‍ ഗ്രാമപഞ്ചായത്ത് 4
9) ചെന്നീര്‍ക്കര ഗ്രാമപഞ്ചായത്ത് 6 (ചെന്നീര്‍ക്കര, ഊന്നുകല്‍, ഇലവുംതിട്ട)
10) ചെറുകോല്‍ ഗ്രാമപഞ്ചായത്ത്  1
11) ചിറ്റാര്‍ ഗ്രാമപഞ്ചായത്ത് 5 (ചിറ്റാര്‍, വയ്യാറ്റുപുഴ)
12) ഇലന്തൂര്‍ ഗ്രാമപഞ്ചായത്ത്  2
13) ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് 12 (ചാലയോട്, മരുതിമൂട്, മാരൂര്‍, കുന്നിട)
14) ഏറത്ത് ഗ്രാമപഞ്ചായത്ത് 13 (ചൂരക്കോട്, മണക്കാല, വടക്കടത്തുകാവ്)
15) ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്ത് 6 (ഇരവിപേരൂര്‍, കുന്നത്തുംകര, ഓതറ)
16) ഏഴംകുളം ഗ്രാമപഞ്ചായത്ത് 7 (ഏനാത്ത്, ഏഴംകുളം)
17) ഏഴുമറ്റൂര്‍ ഗ്രാമപഞ്ചായത്ത് 2
18) കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്ത് 3
19) കടമ്പനാട് ഗ്രാമപഞ്ചായത്ത് 4 (മണ്ണടി, തുവയൂര്‍ സൗത്ത്, കടമ്പനാട്)
20) കല്ലൂപ്പാറ ഗ്രാമപഞ്ചായത്ത് 2
21) കവിയൂര്‍ ഗ്രാമപഞ്ചായത്ത് 1
22) കൊടുമണ്‍ ഗ്രാമപഞ്ചായത്ത് 6 (കൊടുമണ്‍, ഇടത്തിട്ട, അങ്ങാടിക്കല്‍)
23) കോയിപ്രം ഗ്രാമപഞ്ചായത്ത് 5 (വരയന്നൂര്‍, കുന്നത്തുംകര, കുമ്പനാട്)
24) കോന്നി ഗ്രാമപഞ്ചായത്ത് 5 (വകയാര്‍, മങ്ങാരം)
25) കുളനട ഗ്രാമപഞ്ചായത്ത് 5 (കുളനട, തുമ്പമണ്‍ താഴം)
26) കൊറ്റനാട് ഗ്രാമപഞ്ചായത്ത് 3
27) കോട്ടാങ്ങല്‍ ഗ്രാമപഞ്ചായത്ത് 2
28) കുളനട ഗ്രാമപഞ്ചായത്ത് 4
29) കുന്നന്താനം ഗ്രാമപഞ്ചായത്ത് 3
30) കുറ്റൂര്‍ ഗ്രാമപഞ്ചായത്ത് 4
31) മലയാലപ്പുഴ ഗ്രാമപഞ്ചായത്ത് 16 (മലയാലപ്പുഴ, താഴം, പുതുകുളം, ഏറം)
32) മല്ലപ്പളളി ഗ്രാമപഞ്ചായത്ത് 3
33) മല്ലപ്പുഴശേരി ഗ്രാമപഞ്ചായത്ത് 1
34) മൈലപ്ര ഗ്രാമപഞ്ചായത്ത് 3
35) നെടുമ്പ്രം ഗ്രാമപഞ്ചായത്ത് 1
36) ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത് 3
37) പളളിക്കല്‍ ഗ്രാമപഞ്ചായത്ത് 2
38) പന്തളം-തെക്കേക്കര ഗ്രാമപഞ്ചായത്ത് 3
39) പെരിങ്ങര ഗ്രാമപഞ്ചായത്ത് 2
40) പ്രമാടം ഗ്രാമപഞ്ചായത്ത് 5
41) പുറമറ്റം ഗ്രാമപഞ്ചായത്ത് 3
42) റാന്നി ഗ്രാമപഞ്ചായത്ത് 3
43) റാന്നി-അങ്ങാടി ഗ്രാമപഞ്ചായത്ത് 3
44) റാന്നി-പഴവങ്ങാടി ഗ്രാമപഞ്ചായത്ത് 1
45) റാന്നി-പെരുനാട് ഗ്രാമപഞ്ചായത്ത് 1
46) തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്ത് 1
47) വടശേരിക്കര ഗ്രാമപഞ്ചായത്ത് 5
48) വളളിക്കോട് ഗ്രാമപഞ്ചായത്ത് 1
49) വെച്ചൂച്ചിറ ഗ്രാമപഞ്ചായത്ത് 3
50) മറ്റ് ജില്ലക്കാര്‍ 7

ജില്ലയില്‍ ഇതുവരെ ആകെ 8311 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 5920 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. കോവിഡ്-19 മൂലം ജില്ലയില്‍ ഇതുവരെ 49 പേര്‍ മരണമടഞ്ഞു. കൂടാതെ കോവിഡ് ബാധിതരായ മൂന്നു പേര്‍ മറ്റ് രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞിട്ടുണ്ട്. ജില്ലയില്‍ ഇന്ന് 127 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 6149 ആണ്. പത്തനംതിട്ട ജില്ലക്കാരായ 2110 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 2014 പേര്‍ ജില്ലയിലും 96 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.

പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ 207 പേരും, കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ 117 പേരും, റാന്നി മേനാംതോട്ടം സിഎഫ്എല്‍ടിസിയില്‍ 71 പേരും, പന്തളം അര്‍ച്ചന സിഎഫ്എല്‍ടിസിയില്‍ 66 പേരും, കോഴഞ്ചേരി മുത്തൂറ്റ് നഴ്‌സിംഗ് കോളജ് സിഎഫ്എല്‍ടിസിയില്‍ 195 പേരും, പെരുനാട് കാര്‍മല്‍ സിഎഫ്എല്‍ടിസിയില്‍ 83 പേരും, പത്തനംതിട്ട ജിയോ സിഎഫ്എല്‍ടിസിയില്‍ 46 പേരും, ഇരവിപേരൂര്‍ സിഎഫ്എല്‍ടിസിയില്‍ 43 പേരും, അടൂര്‍ ഗ്രീന്‍വാലി സിഎഫ്എല്‍ടിസിയില്‍ 87 പേരും, നെടുമ്പ്രം സിഎഫ്എല്‍ടിസിയില്‍ 15 പേരും, മല്ലപ്പളളി സിഎഫ്എല്‍ടിസിയില്‍ നാലു പേരും ഐസൊലേഷനില്‍ ഉണ്ട്. ജില്ലയില്‍ ലക്ഷണങ്ങള്‍ ഇല്ലാത്ത, കോവിഡ്-19 ബാധിതരായ 868 പേര്‍ വീടുകളില്‍ ചികിത്സയിലുണ്ട്. സ്വകാര്യ ആശുപത്രികളില്‍ 115 പേര്‍ ഐസൊലേഷനില്‍ ഉണ്ട്.
ജില്ലയില്‍ ആകെ 1917 പേര്‍ വിവിധ ആശുപത്രികളില്‍ ഐസോലേഷനില്‍ ആണ്.

ജില്ലയില്‍ 14262 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 2312 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 3361പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 119 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 134 പേരും ഇതില്‍ ഉള്‍പ്പെടുന്നു. ആകെ 19935 പേര്‍ നിരീക്ഷണത്തിലാണ്.

ജില്ലയില്‍ വിവിധ പരിശോധനകള്‍ക്കായി ഇതുവരെ ശേഖരിച്ച സാമ്പിളുകള്‍
ക്രമനമ്പര്‍, പരിശോധനയുടെ പേര്, ഇന്നലെ വരെ ശേഖരിച്ചത്, ഇന്ന് ശേഖരിച്ചത്, ആകെ എന്ന ക്രമത്തില്‍:
1 ദൈനംദിന പരിശോധന (ആര്‍ടിപിസിആര്‍ ടെസ്റ്റ്) 76461, 921, 77382.
2 ട്രൂനാറ്റ് പരിശോധന 2281, 18, 2299.
3 സി.ബി.നാറ്റ് പരിശോധന 71, 1, 72.
4 റാപ്പിഡ് ആന്റിജന്‍ പരിശോധന 41754, 588, 42342.
5 റാപ്പിഡ് ആന്റിബോഡി പരിശോധന 485, 0, 485.
ആകെ ശേഖരിച്ച സാമ്പിളുകള്‍ 121052, 1528, 122580.

കൂടാതെ ജില്ലയിലെ സ്വകാര്യ ലാബുകളില്‍ നിന്ന് ഇന്ന് 767 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. ഗവണ്‍മെന്റ് ലാബുകളിലും സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 2295 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 1981 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.
ജില്ലയില്‍ കോവിഡ്-19 മൂലമുളള മരണനിരക്ക് 0.59 ശതമാനമാണ്. ജില്ലയുടെ ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 6.44 ശതമാനമാണ്.

ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍ റൂമില്‍ 49 കോളുകളും, ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍ റൂമില്‍ 58 കോളുകളും ലഭിച്ചു. ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി ഇന്ന് 1812 കോളുകള്‍ നടത്തുകയും, ഒന്‍പതു പേര്‍ക്ക് കൗണ്‍സിലിംഗ് നല്‍കുകയും ചെയ്തു. പ്രോഗ്രാം  ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും പ്ലാനിംഗ് മീറ്റിംഗ്  ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ കൂടി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

എ പത്മകുമാറിന് ഇന്ന് നിർണായക ദിനം ; സിപിഎം പ്രാഥമികാംഗത്വത്തിൽ നിന്ന് പുറത്താക്കാൻ സാധ്യത

0
പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതിയായ മുതിർന്ന സിപിഎം നേതാവ് എ പത്മകുമാറിനെതിരായ...

ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; യുവതിക്ക് ദാരുണാന്ത്യം

0
കൊച്ചി: പറവൂരിൽ ഇരുചക്ര വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവതി മരിച്ചു....

ബംഗാളിൽ ആൾക്കൂട്ട മർദനം ; മലയാളി യുവാവ് കൊല്ലപ്പെട്ടു

0
ദില്ലി: പശ്ചിമബംഗാളിൽ ആൾക്കൂട്ട മർദനത്തിൽ മലയാളി യുവാവ് കൊല്ലപ്പെട്ടു. കള്ളൻ എന്ന്...

ശബരിമല സ്വർണകൊള്ള കേസ് : കുറ്റപത്രത്തിൽ ന്യൂനതയെങ്കിൽ പുനരന്വേഷണമെന്ന് മന്ത്രി കെ. മുരളീധരൻ

0
തൃശൂർ: ശബരിമല സ്വർണകൊള്ള കേസിൽ കുറ്റപത്രത്തിൽ ന്യൂനതയെങ്കിൽ പുനരന്വേഷണമെന്ന് മന്ത്രി കെ....