രാജ്യത്ത് 41,157 പേര്‍ക്ക് കൊവിഡ്

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 41,157 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 518 മരണങ്ങള്‍ കൂടി കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 4,13,609 ആയി ഉയര്‍ന്നു.

ഇന്നലെ മാത്രം 42,004 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ രാജ്യത്താകമാനം ഇതുവരെ 3,02,69,796 പേര്‍ രോഗമുക്തരായി. രോഗമുക്തി നിരക്ക് 97.31 ശതമാനമായി വര്‍ധിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. രാജ്യത്ത് നിലവില്‍ ചികിത്സയിലുള്ളത് 4,22,660 പേരാണ്. ആകെ രോഗബാധിതരുടെ 1.36 ശതമാനമാണിത്.

പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 5 ശതമാനത്തില്‍ താഴെയായി തുടരുകയാണ്. നിലവില്‍ ഇത് 2.08 ശതമാനമാണ് പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 2.13 ശതമാനവും. തുടര്‍ച്ചയായ 27-ാം ദിവസമാണ് 3 ശതമാനത്തില്‍ താഴെ നിരക്ക് റിപ്പോര്‍ട്ട് ചെയ്യുന്നത്.

പരിശോധനാശേഷി ഗണ്യമായി വര്‍ധിപ്പിച്ചതായും ഇതുവരെ ആകെ 44.39 കോടി പരിശോധനകള്‍ നടത്തിയതായും മന്ത്രാലയം അറിയിച്ചു. രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ 40.49 കോടി ഡോസ് വാക്സിനാണ് വിതരണം ചെയ്തതതെന്നും മന്ത്രാലയം വ്യക്തമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...