ന്യൂനപക്ഷ സ്‌കോളര്‍ഷിപ് വിഷയത്തില്‍ പ്രതികരണവുമായി ഉമ്മന്‍ ചാണ്ടി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ന്യൂനപക്ഷ സ്‌കോളര്‍ഷിപ് വിഷയത്തില്‍ യു.ഡി.എഫില്‍ ധാരണാപിശകില്ലെന്ന് ഉമ്മന്‍ചാണ്ടി. എല്ലാവര്‍ക്കും തൃപ്തികരമായ തീരുമാനം ഉടനുണ്ടാകുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. അതേസമയം, വിഷയത്തില്‍ അഭിപ്രായ ഐക്യമുണ്ടാക്കാന്‍ യു.ഡി.എഫില്‍ തിരക്കിട്ട ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്‍ പാര്‍ട്ടിയിലെയും ഘടകകക്ഷികളുടെയും മുതിര്‍ന്ന നേതാക്കളുമായി ഇന്ന് വിശദമായ ആശയവിനിമയം നടത്തും.

അതേസമയം, വിഷയത്തില്‍ പരസ്യ പ്രസ്താവനകള്‍ക്ക് കോണ്‍ഗ്രസ് പൂട്ടിട്ടു. യു.ഡി.എഫിലെ ഐക്യമില്ലായ്മ മുഖ്യമന്ത്രി മുതലെടുത്ത പശ്ചാത്തലത്തില്‍ മുന്നണി നിലപാട് ഇനി വൈകരുതെന്നാണ് മുതിര്‍ന്ന നേതാക്കളുടെ അഭിപ്രായം. യു.ഡി.എഫ് നിലപാട് ഉടന്‍ അറിയിക്കുമെന്നും പുതിയ സ്‌കീം സര്‍ക്കാരിന് സമര്‍പ്പിക്കുമെന്നുമാണ് കെ.സുധാകരന്‍ അറിയിച്ചിട്ടുള്ളത്.

ഇതിനായി പാര്‍ട്ടിയിലെയും ഘടകകക്ഷികളുടെയും മുതിര്‍ന്ന നേതാക്കളുമായി സുധാകരന്‍ ആശയവിനിമയം തുടങ്ങി. ലീഗിന്റെ നിലപാടിനോട് പൂര്‍ണമായി യോജിക്കുന്നത് ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങളുടെ പിന്തുണ നഷ്ടപ്പെടുന്നതിന് കാരണമാകുമെന്ന് കോണ്‍ഗ്രസിലെ ഒരു വിഭാഗം നേതാക്കള്‍ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ മുന്നേറ്റം

0
ന്യൂഡൽഹി: ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ...

ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍ എംഎല്‍എ

0
കോഴിക്കോട്: ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍...

മലപ്പുറം നിലമ്പൂരിൽ എം.ഡി.എം.എയുമായി യുവാക്കൾ പിടിയിൽ

0
മലപ്പുറം: മലപ്പുറത്ത് ലഹരി വേട്ട. നിലമ്പൂർ പോത്തുകല്ലിൽ വീട്ടിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന...

വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു

0
ജയ്‌പുർ: വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും...