കോവിഡ് ബാധിതര്‍ക്ക് ക്ഷയരോഗം വരാനുള്ള സാധ്യത കൂടുതലാണെന്ന് കേന്ദ്രം

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : കോവിഡ് ബാധിതര്‍ക്ക് ക്ഷയരോഗം വരാനുള്ള സാധ്യത കൂടുതലാണെന്ന് കേന്ദ്രത്തിന്റെ വിലയിരുത്തല്‍. കോവിഡ് രോഗികളിലെ ടി.ബി കേസുകളില്‍ വര്‍ധനയുണ്ടായതായി ആരോപിച്ച്‌ ചില റിപോര്‍ടുകള്‍ വന്നിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രാലയം വാര്‍ത്താകുറിപ്പില്‍ പറഞ്ഞു. റിപോര്‍ടുകള്‍ വന്ന സാഹചര്യത്തില്‍ എല്ലാ കോവിഡ് രോഗികള്‍ക്കും ക്ഷയരോഗ പരിശോധന നിര്‍ദേശിച്ചു.

കൂടാതെ ക്ഷയരോഗനിര്‍ണയം നടത്തിയ എല്ലാ ടി.ബി രോഗികള്‍ക്കും കോവിഡ് – 19 സ്‌ക്രീനിംഗും ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ശുപാര്‍ശ ചെയ്തിരിക്കുകയാണ്. കോവിഡിനും ടി.ബിക്കും ചുമ, പനി, ശ്വസനത്തിലെ ബുദ്ധിമുട്ട് എന്നീ സമാന ലക്ഷണങ്ങളാണ് കാണിക്കുന്നത്. എന്നാല്‍, ക്ഷയരോഗത്തിന് ദൈര്‍ഘ്യമേറിയ ഇന്‍കുബേഷന്‍ കാലാവധിയും രോഗം മന്ദഗതിയിലുമാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

അതേസമയം നിലവില്‍ കോവിഡ് മൂലം ടി.ബി കേസുകള്‍ വര്‍ധിച്ചതിന് തെളിവുകളില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ കാരണം 2020 ല്‍ ക്ഷയരോഗ കേസുകളുടെ അറിയിപ്പ് 25 ശതമാനം കുറഞ്ഞുവെന്നും മന്ത്രാലയം അറിയിച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഉദയനിധി കസ്റ്റഡിയിൽ ; നടി തൃഷക്കെതിരായ വിവാദ​ പരാമർശത്തിലെ കേസിൽ നടപടി

0
ചെന്നൈ: തമിഴ്‌നാട് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിനെ പോലീസ് കസ്റ്റഡിയിലെടുത്തു. മുഖ്യമന്ത്രി...

മഴക്കെടുതി : തകരാറിലായ വൈദ്യുത ബന്ധം വേഗത്തിൽ പുനസ്ഥാപിക്കാൻ നിർ​ദേശം നൽകി മന്ത്രി സണ്ണി...

0
ആറന്മുള : കനത്ത മഴയിൽ കെഎസ്ഇബിയ്ക്ക് 25 കോടി രൂപയുടെ നഷ്ടമുണ്ടായെന്ന്...

‘പ്രിയദർശിനിയിൽ സ്ത്രീകൾ തള്ളിക്കയറുന്നു’ ; അധിക്ഷേപ പരാമർശവുമായി മന്ത്രി സിപി ജോൺ

0
പാലക്കാട് : സർക്കാർ സ്ത്രീകൾക്ക് അനുവദിച്ച പ്രിയദർശിനി സൗജന്യയാത്രയിൽ സ്ത്രീകൾ തള്ളിക്കയറുന്നുവെന്ന...

‘ലാത്തിച്ചാർജ് ഉണ്ടാവുന്നതുവരെ പ്രതിഷേധിക്കട്ടെ’ ; ഉദ്യോഗാർഥികളെ പരിഹസിച്ച് കർണാടക ആഭ്യന്തര മന്ത്രി

0
ബെംഗളൂരു : കർണാടകയിൽ സിവിൽ പോലീസ് കോൺസ്റ്റബൾ റിക്രൂട്ട്‌മെന്റ് പരീക്ഷാക്രമക്കേടിനെതിരേ പ്രതിഷേധിക്കുന്ന...