പി.പി.ഇ കിറ്റ് ധരിച്ച്‌ കവര്‍ച്ചക്കെത്തിയ യുവാവിനെയും സഹായിയേയും നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു

For full experience, Download our mobile application:
Get it on Google Play

പുതുപ്പാടി : മണല്‍ വയലില്‍ ആരോഗ്യ പ്രവര്‍ത്തകന്‍ ചമഞ്ഞ് പി.പി.ഇ കിറ്റ് ധരിച്ച്‌ കവര്‍ച്ചക്കെത്തിയ യുവാവിനെയും സഹായിയേയും നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. തെയ്യപ്പാറ സ്വദേശികളായ അനസ്, അരുണ്‍ എന്നിവരാണ് പിടിയിലായത്. തനിച്ച്‌ താമസിക്കുന്ന മണല്‍ വയല്‍ കുംബിളിവെള്ളില്‍ ഡി.ഡി സിറിയകിന്റെ വീട്ടിലാണ് കവര്‍ച്ചാ ശ്രമം നടന്നത്.

കത്തി, മുളക് പൊടി എന്നിവ ഇവരുടെ ബാഗില്‍നിന്നും പോലീസ് കണ്ടെടുത്തു. ഇന്നലെ വൈകിട്ടാണ് സംഭവം. കൊവിഡ് പരിശോധിക്കാന്‍ എന്ന വ്യാജേന അനസ് സിറിയക് എന്നയാളുടെ വീട്ടിലെത്തി. വാക്‌സിനേഷന്റെ വിവരം ശേഖരിക്കാന്‍ മുന്‍ദിവസം എത്തിയിരുന്ന ഇവര്‍ പിറ്റേ ദിവസം വരാം എന്ന് പറഞ്ഞിരുന്നു.

പക്ഷേ രണ്ട് ദിവസമായി വീടിന്റെ പരിസരത്ത് കറങ്ങി നടന്നതിനാല്‍ സംശയം തോന്നിയ സ്‌കറിയ ഇവരെ നിരീക്ഷിച്ചിരുന്നു. ഇന്നലെ വൈകീട്ട് എത്തിയപ്പോള്‍ നാട്ടുകാരെ വിവരം അറിയിച്ചു. ഇറങ്ങിയോടിയ അനസ് ഓട്ടോയില്‍ കയറി രക്ഷപ്പെട്ടു. ബൈക്കില്‍ പിന്തുടര്‍ന്നാണ് നാട്ടുകാര്‍ ഇവരെ പിടികൂടിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഓണം സമൃദ്ധി കർഷക ചന്ത നടന്നു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കൃഷി ഭവന്റെ നേതൃത്വത്തില്‍ നടന്ന ഓണം...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഗ്രാമസഭ സെപ്റ്റംബര്‍ ഒന്നു മുതല്‍ 13 വരെ

0
റാന്നി : പഴവങ്ങാടി ഗ്രാമ പഞ്ചായത്തിന്റെ 2026 - 2027 വാർഷിക...

ഭാര്യയെ ചാക്കില്‍ കെട്ടി പുഴയില്‍ താഴ്ത്തിയ കേസിലെ പ്രതി ഹുസൈനുമായി പോലീസ് തെളിവെടുപ്പ് നടത്തി

0
മലപ്പുറം: ഉറങ്ങിക്കിടന്ന ഭാര്യ ഫൗസിയയെ വിളിച്ചുണര്‍ത്തി ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം ചാക്കില്‍...

ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി മരിച്ച സംഭവത്തിൽ ഇരുമ്പ് പൈപ്പ് കയറ്റിവന്ന വാഹനത്തിന്‍റെ ഡൈവർ...

0
തൃശൂർ: കൂട്ടനെല്ലൂർ റോഡിൽ വാഹനത്തിൽ നിന്ന് ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി...