വികസന വിരോധിയായ പഴവങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് അനിത അനിൽ കുമാർ രാജിവെക്കണം ; ഡി.വൈ.എഫ്.ഐ

For full experience, Download our mobile application:
Get it on Google Play

റാന്നി : വികസന വിരോധിയായ പഴവങ്ങാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അനിത അനിൽ കുമാർ രാജി വെയ്ക്കണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ പഴവങ്ങാടി മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിനു മുൻപിൽ പ്രതിഷേധ ധർണ നടത്തി. പ്രതിഷേധ ധർണ സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ.കെ. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.

പഴവങ്ങാടി ഗ്രാമ പഞ്ചായത്തിന്റെ സമഗ്ര വികസനത്തിന് പ്രമോദ് നാരായണൻ എം.എല്‍.എ നേതൃത്വം നൽകുന്ന വികസന സദസ് അട്ടിമറിച്ച പഞ്ചായത്ത് പ്രസിഡന്റ് അനിത അനിൽ കുമാറിനെതിരെയായിരുന്നു ഡി.വൈ.എഫ്.ഐയുടെ പ്രതിഷേധം.

എം.എല്‍.എയുടെ നേതൃത്വത്തിൽ താലൂക്കിലെ എല്ലാം പഞ്ചായത്തുകളിലും അതാത് പ്രദേശത്ത്  ഉൾപ്പെടുന്ന ത്രിതല പഞ്ചായത്തംഗങ്ങൾ , ആസൂത്രണ സമതിയംഗങ്ങള്‍ എന്നിവരുടെ നേതൃത്വത്തിലാണ് വികസന സദസ് സംഘടിപ്പിക്കുന്നത്. പഞ്ചായത്തിന്റ സമഗ്ര വികസനത്തിനായ് കൂട്ടായ ചർച്ചകളും നിർദ്ദേശങ്ങളും  തീരുമാനങ്ങളുമാണ് യോഗത്തിൽ ഉണ്ടാവുന്നത്.

ജൂലായ്‌ 12 ന് വൈകിട്ട് 4.30 നു യോഗം ചേരുന്നതിനാണ് തീരുമാനിച്ചിരുന്നത്. അതിന്റെ  അടിസ്ഥാനത്തിൽ യോഗത്തിൽ പങ്കെടുന്നതിന് എം.എല്‍.എ പഞ്ചായത്ത് ഓഫീസിലേക്ക് എത്തിയപ്പോള്‍
യോഗം വിളിച്ചു ചേർക്കേണ്ട പഞ്ചായത്ത് പ്രസിഡന്റ് വാഹനത്തിൽ കയറി സ്ഥലംവിട്ടു. പഞ്ചായത്ത് തല വികസന സദസ് വിളിച്ചു ചേർക്കുവാനും പ്രസിഡന്റ് തയ്യാറായില്ല.

അന്ധമായ രാഷ്ട്രീയ തിമിരം ബാധിച്ച ധിക്കാരപരമായ പഞ്ചായത്ത് പ്രസിഡന്റിന്റ നിലപാട് ജനാധിപത്യ മര്യാദകെട്ടതും നാടിന്റ വികസനത്തിന്  എതിരെയുള്ളതുമാണ്. ഇതിനെതിരെ ശക്തമായ പ്രതിഷേധ പരിപാടികള്‍ തുടരുമെന്നും ഡി.വൈ.എഫ്.ഐ നേതാക്കള്‍ പറഞ്ഞു. മേഖല പ്രസിഡന്റ്  വർഗീസ് തോമസ് അധ്യക്ഷത വഹിച്ചു. കെ.ഉത്തമൻ , ലിബിൻ ലാൽ വർഗീസ് , റോബിൻ പി. മനോജ് എന്നിവർ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കും ഓണക്കോടി സമ്മാനിച്ച് പ്രിയങ്ക ഗാന്ധി എംപി

0
വണ്ടൂർ: വയനാട് ലോക്സഭ മണ്ഡലത്തിലെ ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കുമായി...

ഡൽഹിയിൽ മഴക്കെടുതി ; ഗുരുഗ്രാമിലും ഫരീദാബാദിലും ഓറഞ്ച് അലേർട്ട്

0
ന്യൂഡൽഹി: കനത്ത മഴയും ശക്തമായ കാറ്റും ഡൽഹിയിലും ദേശീയ തലസ്ഥാന...

പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നു

0
ചെന്നൈ: തമിഴ്‌നാട്ടിൽ ഏറെ പ്രതിഷേധത്തിനിടയാക്കിയ പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നതായി...

റോഡിൽ തോന്നിയപോലെ ലെയിൻ മാറേണ്ട ; നിയമം ലംഘിച്ചാൽ നടപടിയുമായി കേരള പോലീസ്

0
തിരുവനന്തപുരം: ദേശീയപാതയിൽ യാത്ര ചെയ്യുമ്പോൾ ഏത് ലെയിനിലൂടെ പോകണമെന്ന കാര്യത്തിൽ...