കൊച്ചി രാജ്യാന്തര വിമാനത്താവളത്തിന്‍റെ രണ്ടാം ടെര്‍മിനല്‍ നവീകരിക്കുന്നതിനുള്ള രൂപരേഖ തയ്യാറായി

For full experience, Download our mobile application:
Get it on Google Play

നെടുമ്പാശേരി : കൊച്ചി രാജ്യാന്തര വിമാനത്താവളത്തിന്‍റെ രണ്ടാം ടെര്‍മിനല്‍ നവീകരിക്കുന്നതിനുള്ള രൂപരേഖ തയ്യാറായി. ബിസിനസ് ജറ്റ് ടെര്‍മിനല്‍, വി.വി.ഐ.പി സുരക്ഷിത മേഖല, കുറഞ്ഞ ചെലവില്‍ ലഘുനേര താമസത്തിനായി ബജറ്റ് ഹോട്ടല്‍ എന്നിവ ടെര്‍മിനല്‍ -2 ല്‍ ഒരുക്കാനാണ് പദ്ധതി. 2019 ല്‍ ആഭ്യന്തര വിമാനസര്‍വീസ് ഓപറേഷന്‍, പുനരുദ്ധരിച്ച ഒന്നാം ടെര്‍മിനലിലേക്ക്​ മാറ്റിയിരുന്നു. ഇതോടെ രണ്ടാം ടെര്‍മിനലിന്‍റെ പ്രവര്‍ത്തനം അവസാനിപ്പിച്ചു. വ്യോമയാന ഇതര വരുമാന മാര്‍ഗങ്ങള്‍ വര്‍ധിപ്പിക്കാനുള്ള സിയാലിന്‍റെ പദ്ധതിയുടെ ഭാഗമായാണ് രണ്ടാം ടെര്‍മിനലിന്‍റെ നവീകരണം തുടങ്ങുന്നത്.

ഈ പദ്ധതിക്ക്​ ഡയറക്ടര്‍ ബോര്‍ഡിന്‍റെ അംഗീകാരം ലഭിച്ചതായി സിയാല്‍ മാനേജിങ് ഡയറക്ടര്‍ എസ്.സുഹാസ് അറിയിച്ചു. ‘പഞ്ചനക്ഷത്ര ഹോട്ടലിന്‍റെ നിര്‍മാണം അതിവേഗം പുരോഗമിക്കുന്നുണ്ട്. ഭാവിയില്‍ ബിസിനസ് ജെറ്റുകള്‍ ധാരാളമായി കൊച്ചി വിമാനത്താവളത്തിലെത്തും. അവക്കായി മാത്രം ഒരു ടെര്‍മിനല്‍ പ്രത്യേകമായി നിര്‍മ്മിക്കും’ നിലവില്‍ രാജ്യാന്തര സര്‍വീസ് ഓപ്പറേഷന്‍ നടത്തുന്ന മൂന്നാം ടെര്‍മിനലിന് 15 ലക്ഷം ചതുരശ്രയടി വിസ്തീര്‍ണമുണ്ട്.

ആഭ്യന്തര ടെര്‍മിനലായ ടി -1 ന് ആറുലക്ഷം ചതുരശ്രയടിയും. നേരത്തെ ആഭ്യന്തര ഓപ്പറേഷന്‍ നടത്തിയിരുന്ന രണ്ടാം ടെര്‍മിനലിന് ഒരുലക്ഷം ചതുരശ്രയടിയാണ് വിസ്തീര്‍ണം. ഇതാണ് ഇപ്പോള്‍ നവീകരിക്കുന്നത്. ഇത് മൂന്ന് ബ്ലോക്കായി തിരിക്കും. മുപ്പതിനായിരം ചതുരശ്രയടിയുള്ള ഒന്നാം ബ്ലോക്കില്‍ ബിസിനസ് ജെറ്റ് ടെര്‍മിനല്‍ നിര്‍മിക്കും. മൂന്ന് എക്‌സിക്യൂട്ടീവ് ലോഞ്ചുകള്‍, കസ്‌റ്റംസ്​, ഇമിഗ്രേഷന്‍ സംവിധാനങ്ങള്‍ ഇവിടെയുണ്ടാകും. രണ്ടാം ബ്ലോക്കിന് 10,000 ചതുരശ്രയടി വിസ്തീര്‍ണമുണ്ടാകും. വി.വി.ഐ.പി സ്ഥിരം സേഫ് ഹൗസ് ആണ് ഇവിടെ ഒരുക്കുന്നത്. മറ്റ് യാത്രക്കാര്‍ക്ക് തടസ്സമുണ്ടാക്കാതെ, പ്രധാനമന്ത്രി, പ്രസിഡന്‍റ്​ ഉള്‍പ്പെടെയുള്ള വി.വി.ഐ.പിമാരുടെ യാത്രാപദ്ധതി ആസൂത്രണം ചെയ്യാന്‍ ഇതിലൂടെ കഴിയും.

ശേഷിക്കുന്ന 60,000 ചതുരശ്രയടി സ്ഥലത്താണ് മൂന്നാം ബ്ലോക്ക്. 50 മുറികളുള്ള ബജറ്റ് ഹോട്ടലാവും ഇവിടെ പണികഴിപ്പിക്കുക. വാടക പ്രതിദിന നിരക്കില്‍ ഈടാക്കുന്നതിന് പകരം, മണിക്കൂര്‍ നിരക്കില്‍ ഈടാക്കുന്നതോടെ ലഘുസന്ദര്‍ശനത്തിനെത്തുന്ന യാത്രക്കാര്‍ക്ക് കുറഞ്ഞ ചെലവില്‍ വിമാനത്താവളത്തില്‍ തന്നെ താമസിക്കാനുള്ള സൗകര്യം ഇതോടെ ലഭ്യമാകും.

ഒന്ന്, രണ്ട് ബ്ലോക്കുകള്‍ ഒരുവര്‍ഷത്തിനകം പൂര്‍ത്തിയാക്കാനാണ് സിയാല്‍ പദ്ധതിയിടുന്നത്. നിലവില്‍ മൊത്തവരുമാനത്തിന്‍റെ 40 ശതമാനമാണ് വാടകയുള്‍പ്പെടെയുള്ള വ്യോമേതര സ്രോതസുകളില്‍ നിന്ന് ലഭിക്കുന്നത്. അത് 60 ശതമാനമാക്കുകയാണ് ലക്ഷ്യം

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
റേഷന്‍ കട അവധി നബിദിനമായ ഓഗസ്റ്റ് 25 ന് റേഷന്‍ കടകള്‍ നിയന്ത്രിത...

കഠിനാധ്വാനത്തിന് പിന്നിലെ സന്തോഷം പങ്കുവെച്ച് സ്വിഗ്ഗി ഡെലിവറി ബോയ്; പ്രിയപ്പെട്ടവർക്ക് സമ്മാനം നൽകിയുള്ള വീഡിയോ...

0
ബംഗാൾ: ഭക്ഷണ വിതരണം നടത്തി കഷ്ടപ്പെട്ട് സമ്പാദിച്ച പണം കൊണ്ട് കുടുംബത്തിന്...

ആറന്മുളയ്ക്ക് അബിൻ വർക്കി എം.എൽ.എയുടെ ഓണസമ്മാനം : 6000 കിറ്റുകൾ വിതരണം ചെയ്തു

0
പത്തനംതിട്ട : പ്രളയബാധിതർക്ക് കൈത്താങ്ങുമായി ആറന്മുള എം.എൽ.എ അഡ്വ.അബിൻ വർക്കി കോടിയാട്ട്‌....