24 മണിക്കൂറിൽ 9851 പുതിയ കേസുകൾ ; കൊവിഡ് കണക്കിൽ ഇറ്റലിയെ മറികടക്കാനൊരുങ്ങി ഇന്ത്യ

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി : രാജ്യത്തെ കൊവിഡ് വ്യാപനം ദിനംപ്രതി ശക്തിപ്പെടുന്നു. ഒരോ ദിവസവും റിപ്പോർട്ട് ചെയ്യുന്ന പുതിയ കൊവിഡ് കേസുകളുടെ എണ്ണം പതിനായിരത്തിലേക്ക് എത്തുകയാണ്. കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് 9851 പുതിയ കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 273 പേർ കൊവിഡ് ബാധിച്ചു മരിക്കുകയും ചെയ്തു. ഒരോ ദിവസം കഴിയും തോറും പുതിയ കൊവിഡ് കേസുകളുടെ എണ്ണം കുത്തനെ കൂടുകയാണ്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 2,26,770 ആയി ഉയർന്നു. അതേസമയം ഇതിൽ 1,10,960  പേരാണ് നിലവിൽ കൊവിഡ് ബാധിതരായി ചികിത്സയിലുള്ളതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 6348 പേർ ഇതുവരെ കൊവിഡ് ബാധിതരായി മരണപ്പെട്ടു.

കഴിഞ്ഞ 24 മണിക്കൂറിൽ 1,43,661 പേരുടെ സാംപിളുകൾ പരിശോധിച്ചു. ഇതുവരെ രാജ്യത്ത് 43 ലക്ഷം (43,86,379) പേരുടെ കൊവിഡ് പരിശോധന നടത്തിയെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. അതേസമയം പരിശോധനയിൽ കൊവിഡ് സ്ഥിരീകരിക്കുന്നവരുടെ തോത് ദേശീയതലത്തിൽ 6.67 ആണ്. എന്നാൽ മഹാരാഷ്ട്രയിൽ ഇതു നൂറു പേരിൽ 16 എന്ന കണക്കിലാണ്. രാജ്യത്തെ ആകെ കൊവിഡ് രോഗികളുടെ 65 ശതമാനവും മഹാരാഷ്ട്ര, ഡല്‍ഹി, തമിഴ്നാട്, ഗുജറാത്ത് എന്നീ നാല് സംസ്ഥാനങ്ങളിൽ നിന്നാണ്. നിലവിലെ രോഗവ്യാപനത്തിൻ്റെ തോത് പരിശോധിക്കുമ്പോൾ നാളെയോ മറ്റന്നാളോ കൊവിഡ് കേസുകളുടെ എണ്ണത്തിൽ ഇന്ത്യ ഇറ്റലിയെ മറികടക്കാനാണ് സാധ്യത. അമേരിക്കയും ബ്രിട്ടണും കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കൊവിഡ് കേസുകളും മരണങ്ങളും റിപ്പോർട്ട് ചെയ്തിരുന്നത് ഇറ്റലിയിലായിരുന്നു. 2.33 ലക്ഷം കൊവിഡ് കേസുകളാണ് ഇറ്റലിയിൽ ഇതുവരെ റിപ്പോർട്ട് ചെയ്തത്. അതേസമയം ഇന്ത്യയേക്കാൾ അഞ്ചിരട്ടി മരണമാണ് ഇറ്റലിയിൽ റിപ്പോർട്ട് ചെയ്തത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം ; പങ്കാളിത്ത രാജ്യങ്ങൾ പങ്കെടുക്കുന്ന ഓപ്പൺ സെഷൻ നടക്കും

0
ഡൽഹി: രണ്ട് ദിവസമായി ഡൽഹിയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം....

പത്ത് വർഷത്തെ എൽഡിഎഫ് ഭരണം ; വക്കീൽ ഫീസായി ചെലവഴിച്ചത് 245.62 കോടി

0
തിരുവനന്തപുരം : പത്തുവർഷത്തെ എൽ.ഡി.എഫ്. സർക്കാരിന്റെ കാലയളവിൽ വിവിധ കേസുകളുടെ നടത്തിപ്പിന്...

സിപിഎമ്മിന്റെ വിശാല സംസ്ഥാന സമിതി യോഗം ഇന്ന് കോഴിക്കോട് തുടങ്ങും

0
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടികൾ പരിശോധിച്ച് പരിഹാരം കാണാൻ ലക്ഷ്യമിട്ട് സിപിഎമ്മിന്റെ...

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...