ഡിവൈഎഫ്ഐയുടെ ചലഞ്ചിന് മികച്ച പ്രതികരണം ; എറണാകുളം ജില്ലയിൽ കിട്ടിയത് 100 ടിവികൾ

For full experience, Download our mobile application:
Get it on Google Play

കൊച്ചി : എല്ലാ വിദ്യാർത്ഥികൾക്കും ഡിജിറ്റൽ വിദ്യാഭ്യാസം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ ഡിവൈഎഫ്ഐ ആരംഭിച്ച ടിവി ചലഞ്ചിന് മികച്ച പ്രതികരണം. എറണാകുളം ജില്ലയിൽ നൂറ് ടിവികളാണ് ലഭിച്ചത്. ഇവ കോതമംഗലം ആദിവാസി കോളനികളിലെ വിദ്യാർത്ഥികൾക്ക് എത്തിച്ച് നൽകുമെന്ന് ജില്ലാ കമ്മിറ്റി അറിയിച്ചു. സംസ്ഥാനത്ത് ഓൺലൈൻ പഠന സൗകര്യമില്ലാത്ത രണ്ടരലക്ഷം വിദ്യാർത്ഥികളുണ്ടെന്നാണ് വിദ്യാഭ്യാസ വകുപ്പിന്‍റെ കണക്ക്.

ഓൺലൈൻ ക്ലാസുകളുടെ ട്രയൽ ജൂൺ ഒന്നിന് ആരംഭിച്ചു. ടിവി പോലും ഇല്ലാത്ത വിദ്യാർത്ഥികൾ അനുഭവിക്കുന്നത് കടുത്ത മാനസിക സമ്മർദ്ദമാണ്. പരമാവധി പേർക്ക് ടെലിവിഷൻ എത്തിച്ച് നൽകാനുള്ള ലക്ഷ്യവുമായാണ് ഡിവൈഎഫ്ഐ ടിവി ചലഞ്ച് തുടങ്ങിയത്.   ആദ്യദിവസങ്ങളിൽ തന്നെ ആയിരത്തിലധികം ടിവി സെറ്റുകൾ ലഭിച്ചു. കൊച്ചിയിൽ ഹൈക്കോടതിയിലെ ഡിവൈഎഫ്ഐ യൂണിറ്റിലെ അഭിഭാഷകർ, സംവിധായകൻ ആഷിഖ് അബു, ഡോക്ടർമാർ, വ്യാപാരികൾ തുടങ്ങി വിവിധ മേഖലകളിൽ നിന്നുള്ളവർ ടിവി ചലഞ്ച് ഏറ്റെടുത്തു. ഓരോ ജില്ലയിലെയും ഏറ്റവും പിന്നോക്കമുള്ള പ്രദേശങ്ങളിലാണ് ആദ്യം ടിവി വിതരണം ചെയ്യുക. വിദ്യാഭ്യാസ വകുപ്പിന്‍റെ പട്ടികയിൽ നിന്നാണ് വിദ്യാർത്ഥികളെ തെരഞ്ഞെടുക്കുന്നത്. വീട്ടിൽ ഒന്നിൽ കൂടുതൽ ടിവി ഉള്ളവർക്കോ, പുതിയ ടിവി വാങ്ങി നൽകാൻ തയ്യാറാകുന്നവർക്കോ വരും ദിവസങ്ങളിൽ ടിവി ചലഞ്ചിൽ പങ്കാളികളാകാം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവനന്തപുരത്ത് വ്യാജ വാട്സ്ആപ്പ് ലിങ്ക് വഴി ഓൺലൈൻ ടാക്‌സി ഡ്രൈവർമാരെപ്പറ്റിച്ച് ഡിജിറ്റൽ തട്ടിപ്പ്

0
തിരുവനന്തപുരം : ഓൺലൈൻ ടാക്സിഡ്രൈവർമാരെപ്പറ്റിച്ച് സൈബർ തട്ടിപ്പുസംഘം. ഓൺലൈൻ വഴി ബുക്കുചെയ്ത...

ബ്രിക്സ് പ്രഖ്യാപനത്തിൽ സമവായം ; മോദിയുടെ ഇടപെടലിൽ ഇറാൻ നിലപാട് മയപ്പെടുത്തി

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ പ്രഖ്യാപനത്തിൽ സമവായം സാധ്യമാക്കുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ...

ബ്രിക്സ് ഉച്ചകോടി : മാനുഷിക സഹായം എത്തിക്കുന്നത് ഉറപ്പാക്കണം ; പലസ്തീന് പൂർണ പിന്തുണ...

0
ന്യൂഡൽഹി : യുദ്ധങ്ങളും പശ്ചിമേഷ്യാ പ്രതിസന്ധിയും പലസ്തീൻപ്രശ്നങ്ങളും സാമ്പത്തിക ഉപരോധങ്ങളും അവയോട്...

ജിജോ ജോൺ പുത്തേഴത്തിനും കുടുംബത്തിനുമെതിരായ സൈബർ ആക്രമണം ; പോലീസ് കേസെടുത്തു

0
കോട്ടയം: അന്തരിച്ച മലയാള മനോരമ സ്പെഷൽ കറസ്പോണ്ടന്റ് ജിജോ ജോൺ പുത്തേഴത്തിനും...