സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് വൃദ്ധമാതാവിനെയും മകളെയും ആക്രമിച്ചതായി പരാതി

For full experience, Download our mobile application:
Get it on Google Play

നെടുമ്പാശ്ശേരി : സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് വൃദ്ധ മാതാവിനെയും മകളെയും ആക്രമിച്ചതായി പരാതി. ചെങ്ങമനാട് പറമ്പയം കോടോപ്പിള്ളി പരേതനായ മുഹമ്മദലിയുടെ ഭാര്യ സുബൈദ (70), മകള്‍ ജാസ്മിന്‍ റഹീം (44), ജാസ്മിന്‍റെ മക്കളായ അദീപ് (17), അബീദ് (15) എന്നിവര്‍ക്കു നേരെയാണ് അക്രമണമുണ്ടായത്. ഇവര്‍ ദേശത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. സുബൈദയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ മക്കളായ ഷാജഹാന്‍, ഷൈന്‍ (ഷാലു) എന്നിവരുടെ പേരില്‍ കേസ് രജിസ്റ്റര്‍ ചെയ്തതായി നെടുമ്പാശ്ശേരി സിഐ പി. എം ബൈജു അറിയിച്ചു. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. സുബൈദയുടെ കിടപ്പ് മുറിയുടെ വാതില്‍ ചവിട്ടിപ്പൊളിച്ച്‌ അകത്ത് കയറിയ ശേഷം മുറിവേല്‍പ്പിച്ചുവത്രെ. സുബൈദയെ രക്ഷിക്കാനത്തെിയപ്പോള്‍ ജാസ്മിക്കുനേരെയും തിരിഞ്ഞു. അദീപിനെയും അബീദിനെയും മര്‍ദ്ദിച്ചു. അയല്‍വാസികളാണ് ഇവരെ ആശുപത്രിയിലാക്കിയത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സെന്‍സസ് : വിവരശേഖരണത്തില്‍ കൃത്യത ഉറപ്പാക്കണമെന്ന് ജില്ലാ കളക്ടര്‍

0
പത്തനംതിട്ട : സെന്‍സസിന്‍റെ ഭാഗമായി വീടുകളുടെ വിവരശേഖരണം നടത്തുമ്പോള്‍ കൃത്യത ഉറപ്പാക്കണമെന്ന്...

പ്ലസ് വൺ പരീക്ഷാഫലം വെള്ളിയാഴ്ച

0
തിരുവനന്തപുരം: ഹയർ സെക്കൻഡറി വിദ്യാഭ്യാസ ഡയറക്ടറേറ്റ് പ്ലസ് വൺ പരീക്ഷാ ഫലം...

കേരളാ വഖഫ് ബോർഡിന്റെ പ്രവർത്തനം താത്ക്കാലികമായി മരവിപ്പിച്ച ഹൈക്കോടതി നടപടി സ്വാഗതം ചെയ്ത് ഷോൺ...

0
കൊച്ചി: കേരളാ വഖഫ് ബോർഡിന്റെ പ്രവർത്തനം താത്ക്കാലികമായി മരവിപ്പിച്ച ഹൈക്കോടതി നടപടി...

രാജ്യത്ത് കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ രാസവിള വര്‍ധനവ് പിന്‍വലിക്കുക : കോഴഞ്ചേരി പോസ്റ്റ് ഓഫീസിലേക്ക്...

0
കോഴഞ്ചേരി : രാജ്യത്തെ കർഷകരെ കൊള്ളയടിക്കുന്ന തരത്തിൽ കേന്ദ്ര സർക്കാർ വരുത്തിയ...