ആകെ രോഗികൾ 3.32 ലക്ഷം കടന്നു : രാജ്യത്ത് 24 മണിക്കൂറിനിടെ കൊവിഡ് ബാധിതരുടെ എണ്ണത്തിൽ വൻ കുതിപ്പ്

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണത്തിൽ കഴിഞ്ഞ ദിവസത്തേതിന് സമാനമായ കുതിപ്പ്. 24 മണിക്കൂറിനിടെ 11502 പേർക്കാണ് കൊവിഡ് രോഗം സ്ഥിരീകരിച്ചത്. അതേസമയം രോഗം ഭേദമാകുന്നവരുടെ എണ്ണം വർധിക്കുന്നത് ആശ്വാസമാകുന്നുണ്ട്. രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 3,32,424 ലേക്ക് എത്തിയിരിക്കുകയാണ്. ആകെ മരണം 9520 ആയി. കഴിഞ്ഞ ഒറ്റ ദിവസത്തിനിടെ 325 പേർക്ക് വൈറസ് ബാധയേറ്റ് ജീവൻ നഷ്ടമായി. നിലവിൽ 153106 പേരാണ് ചികിത്സയിൽ കഴിയുന്നത്.

രോഗം ഭേദമാകുന്നവരുടെ എണ്ണം കൂടുന്നത് ആശ്വാസകരമായാണ് കേന്ദ്രസർക്കാർ കാണുന്നത്. രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരിൽ 50 ശതമാനത്തിലേറെ പേർക്ക് രോഗം ഭേദമായി. 1,69,798 പേർക്കാണ് ഇതുവരെ രോഗം ഭേദമായത്. അതേസമയം കൊവിഡ് രോഗികളെ കണ്ടെത്താനായി രാജ്യത്തെമ്പാടും ഇതുവരെ 57,74,133 സാമ്പിളുകൾ പരിശോധിച്ചതായി ഐസിഎംആർ വ്യക്തമാക്കി. കൊവിഡ് സ്രവ പരിശോധനകളുടെ എണ്ണം വർധിപ്പിക്കാൻ കേന്ദ്രം തീരുമാനിച്ചിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിന് ഇടയിൽ 1,15,519 സാമ്പിളുകൾ പരിശോധിച്ചെന്നും ഐസിഎംആർ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...