കോവിഡ് കേസുകൾ ഉയർന്നു ; കാൺപൂരിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: കോവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ കാണ്‍പൂരില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ച്‌ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. വരാനിരിക്കുന്ന ആഘോഷങ്ങള്‍, പരീക്ഷകള്‍ എന്നിവ കണക്കിലെടുത്താണ് ജില്ലയില്‍ നിയന്ത്രണമേര്‍പ്പെടുത്തിയതെന്ന് അധികൃതര്‍ അറിയിച്ചു. ഒരുമാസത്തേക്കാണ് നിയന്ത്രണം. 144ാം വകുപ്പ് പ്രകാരം അഞ്ചില്‍ കൂടുതല്‍ ആളുകള്‍ കൂട്ടം ചേരാന്‍ പാടില്ല.

പോലീസ് കമ്മീഷണറുടെ അനുമതിയില്ലാതെ പൊതുസ്ഥലങ്ങളില്‍ കൂട്ടം ചേരാനോ ജാഥനടത്താനോ പാടില്ല. നിരോധനാജ്ഞ ലംഘിക്കുന്നവര്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 188ാം വകുപ്പ് പ്രകാരം കേസ് എടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 24 മണിക്കൂറിനിടെ ഇന്ത്യയില്‍ 13,272 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 13,900 പേര്‍ രോഗമുക്തരായി. വെള്ളിയാഴ്ച 15,756 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്തെ നിലവിലെ കോവിഡ് കേസുകളുടെ എണ്ണം 1,01,116 ആണ്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

എറണാകുളം ഫിലിം സിറ്റിക്കായി ലൊക്കേഷൻ ; കോതമംഗലത്ത് വേണമെന്ന് ഷിബു തെക്കുംപുറം എം.എൽ.എ

0
കാക്കനാട് : ജില്ലയിൽ ഫിലിം സിറ്റി നടപ്പാക്കുന്നതിനായി ഭൂമി കണ്ടെത്തുന്നതിനുള്ള നടപടികൾ...

ഒരാഴ്ചയ്ക്കിടെ സൗദിയിൽ നിന്ന് 13,251 പ്രവാസികളെ നാടുകടത്തി

0
റിയാദ്: സൗദി അറേബ്യയിൽ താമസ, തൊഴിൽ, അതിർത്തി സുരക്ഷാ നിയമങ്ങൾ...

കുറ്റിപ്പുറത്ത് ബസ് കാറിന്റെ മുകളിലേക്ക് മറിഞ്ഞ് അപകടം ; ഒരു മരണം, നിരവധി പേര്‍ക്ക്...

0
മലപ്പുറം: കുറ്റിപ്പുറത്ത് ലിമിറ്റഡ് സ്റ്റോപ്പ് ബസ് കാറിന്റെ മുകളിലേക്ക് മറിഞ്ഞ് അപകടം....

കൊല്ലം പുന്തലത്താഴത്ത് നിന്ന് കാണാതായ അമ്മയെയും രണ്ട് മക്കളെയും കണ്ടെത്തി

0
കൊല്ലം: പുന്തലത്താഴത്ത് നിന്ന് കാണാതായ അമ്മയെയും മക്കളെയും കണ്ടെത്തി. തമിഴ്നാട് മധുരയിൽ...