സംസ്ഥാനത്ത് കോവിഡ് വ്യാപനം കുറയുന്നു ; 11 ജില്ലകളിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് വ്യാപനം കുറയുന്നു. പ്രതിവാര റിപ്പോർട്ടിലാണ് ആരോഗ്യ വകുപ്പ് കോവിഡ് വ്യാപനം കുറയുന്നതായി വ്യക്തമാക്കിയത്. സംസ്ഥാനത്തെ 11 ജില്ലകളിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞു. ഒക്ടോബർ-18 മുതൽ 24 വരെയുള്ള പ്രതിവാര കോവിഡ് വ്യാപന കണക്കുകളിലാണ് ആശ്വാസം നല്കുന്ന വിവരങ്ങള്‍ ഉള്ളത്.

മലപ്പുറത്ത് 100 പേരെ പരിശോധിക്കുമ്പോൾ 31 പേർക്ക് കോവിഡ് കണ്ടെത്തിയിരുന്നു. ഇത് 20 ആയി കുറഞ്ഞു തൃശൂരിൽ 17 ൽ നിന്ന് 14 ആയും കോഴിക്കോട് 13 ആയും കുറവ് രേഖപ്പെടുത്തി. എറണാകുളം, കാസർകോട് ജില്ലകളിൽ 16 ശതമാനത്തിലേറെയായിരുന്ന ടെസ്റ്റ പോസ്റ്റിവിറ്റി നിരക്ക് യഥാക്രമം 14 ഉം 11 മായി കുറഞ്ഞു. എന്നാല്‍ കൊല്ലം, പത്തനംതിട്ട , ആലപ്പുഴ ജില്ലകളില്‍ കോവിഡ് പോസിറ്റീവാകുന്നവരുടെ നിരക്കില്‍ നേരിയ വർധനയുള്ളത്.

കോവിഡ് രോഗികളുടെ എണ്ണം ഇരട്ടിക്കാൻ എടുക്കുന്ന ദിവസങ്ങൾ കൂടിയത് രോഗവ്യാപനം കുറയുന്നതിന്റെ സൂചനയായി ആരോഗ്യ വകുപ്പ് വിലയിരുത്തുന്നു. ദശലക്ഷത്തിൽ രോഗികളുടെ എണ്ണമെടുക്കുമ്പോഴുള്ള സംസ്ഥാന ശരാശരിയും കുറഞ്ഞു. കഴിഞ്ഞ ആഴ്ചയിൽ 1766 ആയിരുന്ന നിരക്ക് 1497 ആയി കുറഞ്ഞു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാര്‍ക്ക് സക്കര്‍ബര്‍ഗ് പരസ്യമായി മാപ്പുപറയണം; നരേന്ദ്രമോദിയുടെ വീഡിയോ നീക്കം ചെയ്ത സംഭവത്തിൽ ആവശ്യവുമായി ബി.ജെ.പി....

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്ത സംഭവത്തില്‍...

തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജിവെച്ച് സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകൻ ചന്ദ്രകുമാർ ബോസ് ; വ്യക്തിപരമായ...

0
കൊല്‍ക്കത്ത: സ്വാതന്ത്രസമര സേനാനി സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകന്‍ ചന്ദ്രകുമാര്‍ ബോസ് തൃണമൂല്‍...

അപകടകരമായ രീതിയില്‍ ബൈക്ക് യാത്ര; കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ നീക്കം

0
കൊച്ചി: അപകടകരമായ രീതിയില്‍ ബൈക്കില്‍ യാത്ര ചെയ്ത കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിങ്...

ശബരിമല നെയ്യ് ക്രമക്കേടിൽ ദേവസ്വം വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി കെ. മുരളീധരൻ

0
പത്തനംതിട്ട: ശബരിമലയിലെ നെയ്യ് ക്രമക്കേട് അന്വേഷിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം വിജിലന്‍സ് നിര്‍ദേശം...