രാജ്യത്ത് 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത് 1.79 ലക്ഷം പേര്‍ക്ക്

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : രാജ്യത്ത് 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത് 1.79ലക്ഷം പേര്‍ക്ക്. 1,79,723 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചതായും 146 മരണം റിപ്പോര്‍ട്ട് ചെയ്തതായും ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോട രാജ്യത്തെ മരണസംഖ്യ 4,83,936 ആയി ഉയര്‍ന്നു. 13.29 ശതമാനമാണ് പ്രതിദിന പോസിറ്റിവിറ്റി നിരക്ക്. മഹാരാഷ്ട്ര (44,388), പശ്ചിമബംഗാള്‍ (24,287), ഡല്‍ഹി (22,751), തമിഴ്നാട് (12,895), കര്‍ണാടക (12,000) എന്നിവയാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ച സംസ്ഥാനങ്ങള്‍.രാജ്യത്ത് ഒമിക്രോണ്‍ സ്ഥിരീകരിച്ചവരുടെ എണ്ണം 4033 ആയി ഉയരുകയും ചെയ്തതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.

അതേസമയം ആരോഗ്യപ്രവര്‍ത്തകര്‍ക്കും മുതിര്‍ന്ന പൗരന്‍മാര്‍ക്കുമുള്ള കരുതല്‍ ഡോസ് വാക്സിന്‍ വിതരണം ആരംഭിച്ചു. 60 വയസിന് മുകളിലുള്ളവര്‍, ആരോഗ്യപ്രവര്‍ത്തകര്‍, മറ്റു ഗുരുതര അസുഖങ്ങളുള്ളവര്‍ എന്നിവര്‍ക്കാണ് കരുതല്‍ ഡോസ് നല്‍കുക. കരുല്‍ ഡോസ് സ്വീകരിക്കാന്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യേണ്ട ആവശ്യമില്ലെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു.രണ്ടാം ഡോസ് സ്വീകരിച്ച്‌ ഒമ്ബതു മാസം കഴിഞ്ഞവര്‍ക്കാണ് കരുതല്‍ ഡോസ് നല്‍കുക. ഒന്നും രണ്ടു​ം തവണ സ്വീകരിച്ച അതേ വാക്സിന്‍ തന്നെയാണ് മൂന്നാംതവണയും നല്‍കുക. അതേസമയം ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കാന്‍ വാക്സിന്‍ സര്‍ട്ടിഫിക്കറ്റ് കൈയില്‍ കരുതണം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാജ്യത്തെ പഞ്ചസാര ക്ഷാമത്തിന് പരിഹാരം ; 3 ലക്ഷം ടണ്‍ പഞ്ചസാര വിപണിയിലെത്തും

0
ന്യൂഡല്‍ഹി : രാജ്യത്തെ പഞ്ചസാര ക്ഷാമത്തിന് പരിഹാരമാകുന്നു. ഇന്ത്യന്‍ പഞ്ചസാര റിഫൈനര്‍മാരുടെ...

വൻ മാറ്റം വരുന്നു : കൗമാരക്കാരിലെ സോഷ്യൽമീഡിയ ആസക്തി, 18 ബില്യൺ ഡോളർ നഷ്ടപരിഹാരം...

0
ന്യൂയോർക്ക് : കൗമാരക്കാരിൽ അഡിക്ഷൻ ഉണ്ടാക്കുന്ന തരത്തിൽ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ...

മഴ കനക്കുന്നു ; ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്

0
തിരുവനന്തപുരം : സംസ്ഥാനത്ത് മഴ കനക്കുന്നു. ഇന്ന് സംസ്ഥാനത്ത് 7 ജില്ലകളിൽ...

32കാരി കൊല്ലപ്പെട്ട നിലയിൽ ; കൂടെ താമസിച്ചിരുന്നയാൾ പോലീസ് കസ്റ്റഡിയിൽ

0
മലപ്പുറം: മലപ്പുറം പോത്തുകല്ല് മേലെ മുണ്ടേരി അപ്പൻകാപ്പ് നഗറിൽ സ്ത്രീയുടെ മൃതദേഹം...