രാജ്യത്ത്​ കഴിഞ്ഞ 24 മണിക്കൂറിനിടെ 52,972 പേര്‍ക്ക്​ കോവിഡ്​ സ്ഥിരീകരിച്ചു

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: രാജ്യത്ത്​ കഴിഞ്ഞ 24 മണിക്കൂറിനിടെ 52,972 പേര്‍ക്ക്​ കോവിഡ്​ സ്ഥിരീകരിച്ചു. 771 പേര്‍ മരണത്തിന്​ കീഴടങ്ങി. ഇന്ത്യയില്‍ ഇതുവരെ കോവിഡ്​ ബാധിച്ചവരുടെ എണ്ണം 18,03,696ആയി. കേന്ദ്ര ആരോഗ്യ കുടുംക്ഷേമ മന്ത്രാലയം പുറത്തു വിട്ട കണക്കാണിത്​.

5,79,357 പേരാണ്​ നിലവില്‍ ചികിത്സയിലുള്ളത്​. 11,86,203 പേര്‍ രോഗമുക്തി നേടി. 38,135 പേര്‍ ഇതുവരെ കോവിഡ്​ ബാധിച്ച്‌​ മരിച്ചു. രണ്ട്​ ദിവസംകൊണ്ടാണ്​ കോവിഡ്​ ബാധിതരുടെ എണ്ണം17 ലക്ഷത്തില്‍നിന്ന്​ 18 ലക്ഷം കടന്നത്​. ഇതില്‍ 11.1 ലക്ഷം കോവിഡ്​ കേസുകളും ജൂ​െലെയില്‍ മാത്രം റിപ്പോര്‍ട്ട്​ ചെയ്​തതാണ്. ജൂലൈ 15നും 31നും ഇടയില്‍ 7.32 ലക്ഷം പേര്‍ക്കാണ്​ കോവിഡ്​ സ്ഥിരീകരിച്ചത്​.

കോവിഡ്​ രൂക്ഷമായി ബാധിച്ച മഹാരാഷ്​ട്രയില്‍ ഇതുവരെ 4,41,228 പേര്‍ക്ക്​ രോഗം​ സ്ഥിരീകരിച്ചിട്ടുണ്ട്​. 1,48,843 പേരാണ്​ നിലവില്‍ ചികിത്സയിലുള്ളത്​. 15,576 പേര്‍ മരണത്തിന്​ കീഴടങ്ങി.

തമിഴ്​നാട്ടില്‍ 4,132 പേര്‍ കോവിഡ്​ ബാധിച്ച്‌​ മരിച്ചു. 56,998 പേര്‍ ചികിത്സയിലാണ്​. ഡല്‍ഹിയില്‍ 10,356 പേരാണ്​ ചികിത്സയിലുള്ളത്​. 1,23,317 പേര്‍ രോഗമുക്തി നേടി. 4004 പേര്‍ മരിച്ചു.

ഇന്ത്യയില്‍ ഞായറാഴ്​ച വരെ ആ​കെ നടത്തിയ കോവിഡ്​ പരിശോധനകള്‍ രണ്ട്​ കോടി കവിഞ്ഞു. 2,02,02,858 സാമ്ബിളുകളാണ്​ ഇതുവരെ പരിശോധനക്ക്​ വിധേയമാക്കിയത്​. ഇതില്‍ ഞായറാഴ്​ച മാത്രം 3,81,027 സാമ്ബിളുകള്‍​ പരിശോധിച്ചുവെന്ന്​ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ്​ മെഡിക്കല്‍ റിസര്‍ച്ച്‌​ (ഐ.സി.എം.ആര്‍) അറിയിച്ചു.

അസമി​ല്‍ നിന്നുള്ള എം.എല്‍.എ രകിബുല്‍ ഹുസൈനും ​രോഗബാധ കണ്ടെത്തി. അസില്‍ കോവിഡ്​ പിടിപെടുന്ന ഏഴാമത്തെ എം.എല്‍.എയാണ്​ രകിബുല്‍ ഹുസൈന്‍.

കേന്ദ്ര ആഭ്യന്തര വകുപ്പ്​ മന്ത്രി അമിത്​ ഷാ, കര്‍ണാടക മുഖ്യമന്ത്രി ബി.എസ്​ യെദിയൂരപ്പ, അദ്ദേഹത്തി​​െന്‍റ മകള്‍, തമിഴ്​നാട്​ ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിത്​ എന്നിവര്‍ക്കും​ കോവിഡ്​ സ്ഥിരീകരിച്ചിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സവാള വില കുത്തനെ ഉയർന്നതോടെ കേന്ദ്ര സർക്കാർ ബഫർ സ്റ്റോക്കിൽ നിന്നുള്ള വിതരണം വേഗത്തിലാക്കാൻ...

0
ന്യൂഡൽഹി: ചില്ലറ വിപണിയിൽ സവാള (ഉള്ളി) വില കുത്തനെ ഉയർന്നതോടെ കേന്ദ്ര...

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...