രാജ്യത്ത് വീണ്ടും കോവി‍‍ഡ് വ്യാപനം ; ഡല്‍ഹിയില്‍ 24 മണിക്കൂറിനുള്ളില്‍ മാത്രം 366 കോവിഡ് കേസുകള്‍

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ഒരിടവേളയ്ക്ക് ശേഷം രാജ്യത്ത് വീണ്ടും കോവി‍‍ഡ് വ്യാപനം. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മാത്രം 366 കോവിഡ് കേസുകളാണ് ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്തത്. നാല് ശതമാനത്തോളം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും രേഖപ്പെടുത്തി. സ്ഥിതിഗതികള്‍ വിശകലനം ചെയ്യാന്‍ ഏപ്രില്‍ 20 ന് ഡല്‍ഹി ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് യോഗം ചേരും. ഡല്‍ഹിയിലെ കോവി‍‍ഡ് ബാധിതരുടെ എണ്ണം 18,67,572 ആയി ഉയര്‍ന്നു. 26,158 കോവി‍‍ഡ് മരണവും റിപ്പോര്‍ട്ട് ചെയ്തു. ആശങ്ക വര്‍ധിക്കുന്ന സാഹചര്യത്തില്‍ ബൂസ്റ്റര്‍ ഡോസ് വിതരണം വേഗത്തില്‍ പൂര്‍ത്തിയാക്കാനാണ് ഡല്‍ഹി സര്‍ക്കാറിന്റ പുതിയ നീക്കം. വാക്‌സിന്‍ രണ്ടാം ഡോസ് സ്വീകരിച്ച്‌ ഒമ്പത് മാസം പൂര്‍ത്തിയാക്കിയവര്‍ക്കാണ് മുന്‍കരുതല്‍ ഡോസുകള്‍ നല്‍കുന്നതിനായി സര്‍ക്കാര്‍ ആശുപത്രികളില്‍ കൂടുതല്‍ സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തും.

ഹോം ഐസോലേറ്റ് ചെയ്യപ്പെടുന്നവരുടെ എണ്ണത്തിലും 48 ശതമാനത്തിന്റെ വര്‍ധനവാണ് രേഖപ്പെടുത്തിയത്. അതേസമയം ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവരില്‍ വളരെ കുറവ് ആളുകള്‍ മാത്രമാണ് പരിശോധനയ്ക്ക് വിധേയരാകുന്നത്. സ്‌കൂളുകളിലും കോവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്യുന്നതും ആശങ്കയ്ക്ക് ആക്കം കൂട്ടുന്നു. എന്നാല്‍ കോവി‍‍ഡ് കേസ് കണ്ടെത്തിയ ക്ലാസ് മുറി താല്‍ക്കാലികമായി അടച്ചിടണമെന്നും, പ്രത്യേക സാഹചര്യങ്ങളില്‍ മാത്രമേ സ്‌കൂള്‍ മുഴുവനായും അടയ്ക്കാവൂ എന്നുമാണ് ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ വ്യക്തമാക്കിയത്. നിലവില്‍ കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും മാസ്‌ക്, സാമൂഹിക അകലം ഉള്‍പ്പടെയുള്ള നിയന്ത്രണങ്ങള്‍ പാലിക്കണമെന്നാണ് അധികൃതരുടെ നിര്‍ദേശം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മെഡിക്കൽ കോളേജ് ആശുപത്രിയിൽ കട്ടിലിൽനിന്നു വീണ് പരിക്കേറ്റ രോഗി മരിച്ചു ; ചികിത്സ കിട്ടാതെയെന്ന്...

0
തിരുവനന്തപുരം : മെഡിക്കൽ കോളേജ് ആശുപത്രിയിൽ കട്ടിലിൽനിന്നു വീണു പരിക്കേറ്റയാൾ മതിയായ...

തോൽ‍വി അം​ഗീകരിക്കാതെ പിണറായി വിജയൻ പക്ഷം ; നേതൃത്വത്തിനെതിരെ കടുപ്പിക്കാൻ പുതുചേരി

0
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തോൽവി ചർച്ച ചെയ്യാൻ പ്രത്യേക സംസ്ഥാന സമിതി യോഗം...

ഹൈക്കോടതിയുടെ അനുമതി ലഭിച്ചില്ല ; പാലിയേക്കരയിൽ പുതുക്കിയ ടോൾ തത്കാലം പിരിക്കില്ല

0
പാലിയേക്കര : ഹൈക്കോടതിയുടെ അനുമതി ലഭിക്കാത്തതിനാൽ പാലിയേക്കരയിൽ പുതുക്കിയ ടോൾനിരക്ക് തത്‌കാലം...

നേപ്പാൾ മിന്നൽ പ്രളയം : മരണസംഖ്യ 950 കടന്നു ; 650ലേറെ പേരെ ഇനിയും...

0
കാഠ്മണ്ഡു: നേപ്പാൾ മിന്നൽ പ്രളയത്തിൽ മരണം 950 കടന്നു. ജലവൈദ്യുത പ്ലാന്റുകളിൽ...