കൊറോണ ബാധിച്ച്‌ മരിക്കുന്നവരുടെ ശവസംസ്‌കാര പ്രോട്ടോക്കോളില്‍ മാറ്റം വരുത്തി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കൊറോണ ബാധിച്ച്‌ മരിക്കുന്നവരുടെ ശവസംസ്‌കാര പ്രോട്ടോക്കോളില്‍ മാറ്റം വരുത്തിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. മൃതദേഹം നിശ്ചിത സമയം വീട്ടില്‍ കൊണ്ടുപോയി വെയ്ക്കാന്‍ അനുമതി നല്‍കി. ഒരു മണിക്കൂറില്‍ താഴെ നേരം വീട്ടില്‍ വെയ്ക്കാനാണ് അനുമതി. ചുരുങ്ങിയ രീതിയില്‍ മതാചാര ചടങ്ങുകള്‍ നടത്താനും അനുവദിക്കുമെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

കൊറോണ ബാധിച്ച്‌ മരിച്ചവരുടെ ബന്ധുക്കളുടെ മാനസിക സമ്മര്‍ദ്ദം ലഘൂകരിക്കേണ്ടതുണ്ട്. മഹാമാരിയില്‍ സമൂഹം നേരിടുന്ന വലിയ പ്രശ്‌നമാണ് ഉറ്റവര്‍ മരണപ്പെടുമ്പോള്‍ കാണാന്‍ കഴിയുന്നില്ല എന്നത്. ഇത് കണക്കിലെടുത്താണ് പുതിയ തീരുമാനം.

കൊറോണ ബാധിച്ച്‌ മരിച്ചവര്‍ നേരത്തെ വിവിധ ബാങ്കുകളില്‍ നിന്നെടുത്ത ലോണുകള്‍ സ്വാഭാവികമായും മുടങ്ങിയിട്ടുണ്ടാകും. ഇതിന്റെ ഭാഗമായുള്ള ജപ്തി നടപടികള്‍ നിര്‍ത്തിവെയ്ക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായും മുഖ്യമന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് ഡെല്‍റ്റ വകഭേദമാണ് തീവ്രവ്യാപനത്തിന് കാരണമായത്. രോഗ വ്യാപനം പതുക്കെ കുറഞ്ഞ് സമയം എടുത്ത് ആകും അവസാനിക്കുക. അതിനാല്‍ നിലവിലെ നിയന്ത്രങ്ങളില്‍ അയവ് വരുത്തേണ്ട സാഹചര്യം ഇല്ലെന്നും പിണറായി വിജയന്‍ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത

0
കോഴിക്കോട്: രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത....

മാമ്മൻ മാപ്പിള മുതൽ മുൻസിപ്പൽ ചെയർമാൻ വരെ ! മിന്നൽ വേഗവരയിലൂടെ കോട്ടയം നഗരസഭയിൽ...

0
കോട്ടയം: കോട്ടയത്തെ അക്ഷരനഗരിയാക്കാൻ പ്രഥമകാരണക്കാരനായ കെ. സി. മാമ്മൻ മാപ്പിള യുടെ...

ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

0
തിരുവനന്തപുരം: ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ...