ജിദ്ദ : കോവിഡ് ബാധിച്ച് കൊല്ലം സ്വദേശിനിയായ നഴ്‌സ് ജിദ്ദയില്‍ മരിച്ചു. കുണ്ടറ കൊടുവിള സ്വദേശിനി സെന്റ് ജോര്‍ജ്ജ് ഭവന്‍ പുത്തന്‍വീട്ടില്‍ സൂസന്‍ ജോര്‍ജ്ജ് (38) ആണ് മരിച്ചത്. കോവിഡ് ചികിത്സയിലിരിക്കെ രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് വെള്ളിഴാഴ്ച രാത്രി ജിദ്ദ കിങ് അബ്ദുല്‍ അസീസ് ആശുപത്രിയില്‍ വെച്ചായിരുന്നു മരണം. 12 വര്‍ഷമായി ജിദ്ദ നാഷനല്‍ ആശുപത്രിയില്‍ സ്റ്റാഫ് നഴ്‌സായി ജോലി ചെയ്യുകയായിരുന്നു. ഭര്‍ത്താവ് -ബിനു (ദുബൈ), മകള്‍ -ഷെറിന്‍.





























