ആരോഗ്യപ്രവര്‍ത്തകയും ഗായികയുമായിരുന്ന ഇലന്തൂര്‍ സ്വദേശി ജൂലി മേരി സിജു (41) കൊവിഡ്‌ ബാധിച്ച് സൗദിയില്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

റിയാദ് : കൊവിഡ്‌  ബാധിച്ച് മലയാളിയായ ആരോഗ്യ പ്രവര്‍ത്തക സൗദി അറേബ്യയില്‍ മരിച്ചു. ദമ്മാമില്‍ സ്വകാര്യ മെഡിക്കല്‍ സെന്ററിലെ ലാബ് ടെക്‌നീഷ്യനായ പത്തനംതിട്ട ഇലന്തൂര്‍ മടുക്കോലില്‍ ജൂലി മേരി സിജു (41) ആണ് മരിച്ചത്. ആസ്തമ രോഗിയായിരുന്ന ജൂലി രണ്ടാഴ്ചയിലേറെയായി ദമ്മാം മെഡിക്കല്‍ കോംപ്ലക്‌സ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു.

ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ ആശ്വാസകരമായ നിലയിലായിരുന്നെങ്കിലും ശനിയാഴ്ച ഉച്ചയോടെ നില വഷളാവുകയും വൈകിട്ടോടെ മരണം സംഭവിക്കുകയുമായിരുന്നു. 15 വര്‍ഷമായി ദമ്മാമിലെ ഇതേ സ്വകാര്യ ആശുപത്രിയില്‍ ജോലിചെയ്യുകയായിരുന്നു. ദമ്മാമിലെ കലാ പ്രവര്‍ത്തന മേഖലകളില്‍ സജീവമായിരുന്നു ജൂലിയുടെ കുടുംബം. ഭര്‍ത്താവ് മാത്യു എബ്രഹാം സിജു നാപ്‌കോ കമ്പിനിയിലെ ജീവനക്കാരനാണ്. മക്കള്‍: എയ്ഞ്ചലിന്‍ , ഇവാന്‍.

ഗായികയും സൗദി ദമ്മാം മാര്‍ത്തോമ്മാ  കോണ്‍ഗ്രിഗേഷന്‍ ക്വയറില്‍ സജീവ അംഗവുമായിരുന്ന ജൂലി നാട്ടില്‍ മാരാമണ്‍ ഗായക സംഘത്തിലെ മുന്‍ പ്രധാന ഗായിക കൂടിയായിരുന്നു. ജൂലിയുടെ ഇരട്ട സഹോദരി ജൂബി, റവ.ഷിബു മാത്യുവിന്റെ (അടൂര്‍ ഭദ്രാസന എപ്പിസ്‌കോപ്പ ഡോ. മാര്‍ പൗലോസിന്റെ  സെക്രട്ടറി), ഭാര്യയാണ്. ജൂലിയുടെ മൂത്ത സഹോദരി റവ. എന്‍.ഐ മത്തായിയുടെ മകന്‍ പ്രസാദിന്റെ ഭാര്യയുമാണ്.

 

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാർ ക്രിസോസ്റ്റം ഫൗണ്ടേഷന്റെ നേത്രുത്വത്തില്‍ വെച്ചൂച്ചിറ – കനകപ്പലം പാതയോരത്തെ കാടുകള്‍ നീക്കം ചെയ്തു

0
റാന്നി : മാർ ക്രിസോസ്റ്റം ഫൗണ്ടേഷന്റെ ഹരിതം ആരണ്യകം പദ്ധതിയുടെ ഭാഗമായി...

റെയിൽവേ വിഷയത്തില്‍ കേന്ദ്ര സർക്കാർ കേരളത്തോട് കടുത്ത വഞ്ചന കാട്ടുന്നു : പ്രൊഫ.പി.ജെ.കുര്യൻ

0
തിരുവല്ല : റെയിൽവേ അവകാശങ്ങൾ കവർന്നെടുത്ത് കേന്ദ്രസർക്കാരും റെയിൽവേ വകുപ്പും കേരളത്തോട്...

ബയോളജിക്കൽ പാർക്കിൽ സ്ത്രീ തൊഴിലാളിയെ കടുവ കൊന്നു

0
ജയ്പൂർ: രാജസ്ഥാനിലെ ജയ്പൂരിൽ നഹർഗഡ് ബയോളജിക്കൽ പാർക്കിൽ കടുവയുടെ ആക്രമണത്തിൽ...

എസ്എഫ്ഐ മാർച്ചിൽ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവിന് ദേഹാസ്വാസ്ഥ്യം

0
തിരുവനന്തപുരം: സെക്രട്ടേറിയറ്റിലേക്ക് എസ്എഫ്ഐ നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷം. പോലീസും...