കോ​വി​ഡ് മരണം – പ്ര​വാ​സി ലീ​ഗ​ല്‍ സെ​ല്‍ ന​ല്‍​കി​യ ഹ​ര്‍ജി​ ; കേ​ന്ദ്ര സ​ര്‍​ക്കാ​റി​നെ​യും ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി​യെ​യും ക​ക്ഷി​ചേ​ര്‍​ക്കാ​ന്‍ നി​ര്‍​ദേ​ശം

For full experience, Download our mobile application:
Get it on Google Play

കൊ​ച്ചി : കോ​വി​ഡ് ബാ​ധി​ച്ച്‌​ വി​ദേ​ശ​ത്ത്​ മ​രി​ച്ച പ്ര​വാ​സി​ക​ളു​ടെ ആ​ശ്രി​ത​ര്‍​ക്കും ധ​ന​സ​ഹാ​യം ന​ല്‍​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ്ര​വാ​സി ലീ​ഗ​ല്‍ സെ​ല്‍ ന​ല്‍​കി​യ ഹ​ര്‍ജി​യി​ല്‍ കേ​ന്ദ്ര സ​ര്‍​ക്കാ​രിനെ​യും ദേ​ശീ​യ ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി​യെ​യും ക​ക്ഷി​ചേ​ര്‍​ക്കാ​ന്‍ ഹൈ​കോ​ട​തി നി​ര്‍​ദേ​ശം. കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന് പ​ങ്കാ​ളി​ത്ത​മു​ള്ള സം​സ്ഥാ​ന ദു​രി​താ​ശ്വാ​സ നി​ധി​യി​ല്‍​ നി​ന്നാ​ണ് ധ​ന​സ​ഹാ​യം ന​ല്‍​കു​ന്ന​തെ​ന്നും കോ​വി​ഡ് ബാ​ധി​ച്ച്‌​ വി​ദേ​ശ​ത്ത്​ മ​രി​ച്ച പ്ര​വാ​സി​ക​ളു​ടെ ഉ​റ്റ​വ​ര്‍​ക്ക് ധ​ന​സ​ഹാ​യം ന​ല്‍​കാ​ന്‍ അ​നു​മ​തി തേ​ടി മു​ഖ്യ​മ​ന്ത്രി 2021 ഡി​സം​ബ​ര്‍ 15ന് ​പ്ര​ധാ​ന​മ​ന്ത്രി​ക്ക് ക​ത്തെ​ഴു​തി​യെ​ങ്കി​ലും ന​ട​പ​ടി​യു​ണ്ടാ​യി​ല്ലെ​ന്നും സ​ര്‍​ക്കാ​ര്‍ അ​ഭി​ഭാ​ഷ​ക​ന്‍ വി​ശ​ദീ​ക​രി​ച്ചു.

ഈ ​ക​ത്തി​ന്റെ പ​ക​ര്‍​പ്പ് ഹാ​ജ​രാ​ക്കാ​നും ജ​സ്റ്റി​സ് എ​ന്‍.ന​ഗ​രേ​ഷ് നി​ര്‍​ദേ​ശി​ച്ചി​ട്ടു​ണ്ട്. ഹ​ര്‍​ജി ഈ ​മാ​സം 24ന്​ ​വീ​ണ്ടും പ​രി​ഗ​ണി​ക്കും. കോ​വി​ഡ്​ ബാ​ധി​ച്ച്‌​ മ​രി​ച്ച​വ​രു​ടെ ആ​ശ്രി​ത​ര്‍​ക്ക് 50,000 രൂ​പ സ​ര്‍​ക്കാ​ര്‍ സ​ഹാ​യം ന​ല്‍​കു​ന്നു​ണ്ട്. എ​ന്നാ​ല്‍, വി​ദേ​ശ​ത്ത്​ ഇ​ങ്ങ​നെ മ​രി​ച്ച​വ​രു​ടെ ഉ​റ്റ​വ​ര്‍ ന​ല്‍​കി​യ അ​പേ​ക്ഷ​ക​ള്‍ നി​ര​സി​ച്ചെ​ന്നും സ​ര്‍​ക്കാ​രി​ന് നി​വേ​ദ​നം ന​ല്‍​കി​യെ​ങ്കി​ലും ന​ട​പ​ടി​യു​ണ്ടാ​യി​ല്ലെ​ന്നും ഹ​ര്‍ജി​ക്കാ​ര്‍ ബോ​ധി​പ്പി​ച്ചു. കേ​ന്ദ്ര​സ​ര്‍​ക്കാ​രിന് 75 ശ​ത​മാ​നം പ​ങ്കാ​ളി​ത്ത​മു​ള്ള ദു​രി​താ​ശ്വാ​സ നി​ധി​യി​ല്‍​നി​ന്നാ​ണ് പ​ണം ന​ല്‍​കു​ന്ന​തെ​ന്നും ദേ​ശീ​യ ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി​യു​ടെ മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍​ക്ക​നു​സ​രി​ച്ചാ​ണ് സ​ഹാ​യ വി​ത​ര​ണ​മെ​ന്നും സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ വി​ശ​ദീ​ക​രി​ച്ചു. ഇ​തേ വി​ഷ​യ​ത്തി​ല്‍ ഡ​ല്‍​ഹി ഹൈ​കോ​ട​തി​യി​ലു​ള്ള ഹ​ര്‍​ജി​യി​ല്‍ കേ​ന്ദ്ര സ​ര്‍​ക്കാ​രിനെ ക​ക്ഷി​ചേ​ര്‍​ത്തെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...