കുവൈത്ത് സിറ്റി : കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി കുവൈറ്റില്‍ മരണമടഞ്ഞു. കണ്ണൂർ മേലെചൊവ്വ എം.ആര്‍.സി റോഡ് സ്വദേശി അനൂപ് (51) ആണ് ഇന്ന് മരണമടഞ്ഞത്. കഴിഞ്ഞ 15 വർഷമായി കുവൈത്തിൽ ജോലി ചെയ്ത് വരികയായിരുന്ന അനൂപ് പത്താം തിയതി മുതൽ അദാൻ ആശുപത്രിയിൽ കൊറോണ ബാധിച്ച് ചികിത്സയിലായിരുന്നു. സ്വകാര്യ കമ്പിനിയിൽ ടെക്‌നീഷ്യൻ ആയി ജോലി നോക്കുകയായിരുന്നു. പരേതനായ അണിമൽ കരുണാകരന്റെയും പുത്തൻപുരയിൽ ലീലയുടെയും മകനാണ്. ഭാര്യ – ജിഷ. മൂത്ത മകൾ പൂജ മംഗലാപുരത്ത് എം ബി ബി എസ് വിദ്യാര്‍ഥിയാണ് . ഇളയ മകൾ അശ്വതി.
കോവിഡ് ചികിത്സയിലായിരുന്ന മലയാളി കുവൈറ്റില്‍ മരണമടഞ്ഞു
RECENT NEWS
Advertisment