8,000 മരണങ്ങള്‍ കൂടി ഔദ്യോഗിക പട്ടികയില്‍ ; കേരളത്തില്‍ കൊവിഡ് ബാധിച്ച്‌ മരിച്ചവരുടെ പട്ടിക പുതുക്കുന്നു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കേരളത്തില്‍ കൊവിഡ് ബാധിച്ച്‌ മരിച്ചവരുടെ പട്ടിക പുതുക്കുന്നു. ജൂണ്‍ 14 വരെ പല കാരണങ്ങളാല്‍ ഒഴിവാക്കപ്പെട്ട മരണങ്ങളാണ് പുതുക്കിയ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നത്. ഇതോടെ 8,000 മരണങ്ങള്‍ കൂടി ഔദ്യോഗിക പട്ടികയില്‍ ഉള്‍പ്പെടും. ജില്ലാതലത്തില്‍ മരണക്കണക്കുകള്‍ സ്ഥിരീകരിക്കാന്‍ തുടങ്ങിയതിന് മുന്‍പുള്ളവയാണ് പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനാണ് സര്‍ക്കാര്‍ തീരുമാനം. ഇതിന്റെ ഉത്തരവ് ഉടന്‍ പുറത്തിറങ്ങും.

പട്ടിക പുതുക്കുന്നതോടെ കേരളത്തിലെ കൊവിഡ് മരണങ്ങളുടെ കണക്ക് ഔദ്യോഗികമായി 33,000 ആകും. നിലവിലിത് 24,810 ആണ്. കൊവിഡ് മരണങ്ങള്‍ സംസ്ഥാനം മറച്ചുവയ്ക്കുന്നതായി നേരത്തെ നിയമസഭയില്‍ ഉള്‍പ്പെടെ വിമര്‍ശനം ഉയര്‍ന്നിരുന്നു. പിന്നാലെ കോവിഡ് ബാധിച്ച്‌ 30 ദിവസത്തിനകമുള്ള മരണങ്ങളെല്ലാം കോവിഡ് മരണങ്ങളായി കണക്കാക്കണമെന്നും 50,000 രൂപ വീതം നഷ്ടപരിഹാരം നല്‍കണമെന്നുമുള്ള കേന്ദ്ര നിര്‍ദേശവും വന്നിരുന്നു. ഇതേത്തുടര്‍ന്നാണ് സര്‍ക്കാര്‍ പട്ടിക പുതുക്കിയത്.

സുപ്രീം കോടതി ഇടപെടലിനെത്തുടര്‍ന്നാണു കേന്ദ്രസര്‍ക്കാര്‍ പുതിയ മാനദണ്ഡങ്ങള്‍ നിശ്ചയിച്ചത്. അതേസമയം പട്ടിക പുതുക്കുകയും 8,000 മരണങ്ങള്‍ കൂടി ഉള്‍പ്പെടുകയും ചെയ്യുന്നതോടെ കേരളത്തിന് നഷ്ടപരിഹാരം നല്‍കാന്‍ ആകെ 164 കോടി രൂപ വേണം. നഷ്ടപരിഹാര അപേക്ഷകളിലെ നടപടിയ്ക്ക് പ്രത്യേക കമ്മിറ്റികള്‍ രൂപീകരിക്കാനും തീരുമാനമായിട്ടുണ്ട്. സംസ്ഥാന ദുരന്ത നിവാരണനിധിയില്‍ ഏകദേശം 160 കോടി രൂപയാണു ബാക്കിയുള്ളത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു ; സംഭവം മാരത്തൺ ഓട്ടത്തിനിടെ

0
മലപ്പുറം: മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു....

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...