പുനെയില്‍ കോവിഡ് ബാധിച്ച്‌ രണ്ടു മലയാളികള്‍കൂടി മരിച്ചു ; മരിച്ചവരില്‍ അടൂര്‍ സ്വദേശിയും

For full experience, Download our mobile application:
Get it on Google Play

പുണെ : പുനെയില്‍ കോവിഡ് ബാധിച്ച്‌ രണ്ടു മലയാളികള്‍കൂടി മരിച്ചു . ഭോസരിയില്‍ താമസിക്കുന്ന അടൂര്‍ ഏഴംകുളം സ്വദേശി റോയി തോമസ് (52), കാലേവാഡിയില്‍ താമസിക്കുന്ന വര്‍ഗീസ് കൊച്ചപ്പന്‍ ഇമ്മട്ടി (74) എന്നിവരാണ് കോവിഡ് ബാധിച്ച്‌ മരിച്ചത്.

ഭോസരി ആദിനാഥ് നഗര്‍ സുഖ്‌വാണി ഭാഗില്‍ താമസിച്ചിരുന്ന റോയി തോമസ് കോവിഡ് ബാധ സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു . ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് പിംപ്രി ഡി.വൈ.പാട്ടീല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച റോയി ചൊവ്വാഴ്ച വൈകിട്ട് മരിച്ചു . ഭാര്യ: ഷീല. മക്കള്‍: റോഷന്‍, ഷെറിന്‍.

കോവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് കാലേവാഡി ഗ്ലോബല്‍ ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്ന വര്‍ഗീസ് ബുധനാഴ്ച രാവിലെയാണ് മരിക്കുന്നത് . കഴിഞ്ഞ 14 ദിവസം ചികിത്സയിലായിരുന്ന ഇദ്ദേഹത്തിന് രണ്ടുതവണ പ്ലാസ്മ തൊറാപ്പി പരീക്ഷിച്ചിരുന്നു . കാലേവാഡി വിജയനഗറില്‍ അല്‍ഫോണ്‍സാ പാരഡൈസിലായിരുന്നു താമസം. തൃശ്ശൂര്‍ ഒല്ലൂര്‍ ക്രിസ്റ്റഫര്‍ നഗര്‍ ഇമ്മട്ടി ഹൗസ് കുടുംബാംഗമാണ് . ഭാര്യ: ലില്ലി വര്‍ഗീസ്. മക്കള്‍: ലിസ ഡൊമനിക് ആളൂര്‍, ലീന ജെയിംസ്. മരുമക്കള്‍: ഡൊമനിക് ആളൂര്‍, ജെയിംസ് മാത്യു പരുത്തിപ്പള്ളില്‍.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിബി ജി റാംജി ; തൊഴിലുറപ്പ് പദ്ധതിയിൽ 67.6 ലക്ഷം രജിസ്റ്റേഡ്‌ തൊഴിലാളികൾ പുറത്ത്

0
ന്യൂഡൽഹി : മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പുപദ്ധതിയിൽനിന്ന് വികസിത് ഭാരത് ഗാരന്റി...

വിവാദങ്ങൾക്കിടെ വിജയ് സർക്കാരിന്റെ ആദ്യ ബജറ്റ് ഇന്ന് ; സഭയിൽ പ്രതിഷേധം ശക്തമാക്കാൻ ഡിഎംകെ

0
ചെന്നൈ: രാഷ്ട്രീയ വിവാദങ്ങൾക്കിടെ തമിഴ്നാട്ടിൽ വിജയ് സർക്കാരിന്റെ ആദ്യ സമ്പൂർണ ബജറ്റ്...

ആർ.സുഗതന്റെ പരോൾ ; അണ്ടർ സെക്രട്ടറിക്ക് വീഴ്ചയില്ലെന്ന് ആഭ്യന്തര വകുപ്പ്

0
തിരുവനന്തപുരം : എസ്കോർട്ട് പരോൾ അനുവദിക്കണമെന്ന, ജയിലിൽ കഴിയുന്ന ബിജെപി കൗൺസിലർ...

നടൻ പ്രദീപ് റാവത്ത് അന്തരിച്ചു

0
മുംബൈ : നടൻ പ്രദീപ് റാവത്ത് (പ്രദീപ് റാം സിങ് റാവത്ത്-74)...